രണ്ടര മാസമായിട്ടും കുഞ്ഞിനെ കാണാൻ ഭർത്താവ് വന്നില്ലേ?; ഈ ചോദ്യം കേൾക്കുന്നത് തന്നെ സങ്കടമാണെന്ന് അസ്ല മാർലി!
അസ്ല മാര്‍ലി എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികള്‍ക്കിടയില്‍ സുപരിചിതയാണ് ഹില. മോട്ടിവേഷന്‍, സെക്‌സ് എജ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ്സ് തുടങ്ങിയ വിഷയങ്ങളാണ് ഹില യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുള്ളത്. പലരും തുറന്നുപറയാന്‍ മടിക്കുന്ന വിഷയങ്ങളാണ് ഹില തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുള്ളത്. അടുത്തിടെയാണ് ഹില ഒരു അമ്മയായത്. ഗർഭകാല വിശേഷങ്ങളെല്ലാം അസ്ല സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു.
ആദ്യമായി ഒരു കുഞ്ഞ് പിറന്നിട്ടും അസ്ലയേയും മകളേയും കാണാൻ ഭർത്താവ് അംജീഷ് എത്താത്തതിനെ കുറിച്ചുള്ള ചോദ്യങ്ങൾ നിരന്തരമായി സോഷ്യൽമീഡിയയിൽ ഉയരുന്നുണ്ട്. ആ ചോദ്യത്തിന് ഒടുവിൽ പുതിയ വീഡിയോയിലൂടെ അസ്ല മാർലി മറുപടി നൽകി. എന്തുകൊണ്ടാണ് കുഞ്ഞിനെ കാണാൻ അംജൂക്ക വരാത്തതെന്ന് ഒരുപാടുപേർ ചോദിച്ച് കണ്ടു.

അതിനുള്ള മറുപടിയാണ് ഞാൻ പറയാൻ പോകുന്നത്. ആ ചോദ്യം കാണുന്നത് തന്നെ എനിക്ക് ഭയങ്കര സങ്കടമാണ്. എന്തുകൊണ്ട് കാണാൻ വരുന്നില്ല?, എന്തേ കാണുകയൊന്നും വേണ്ടേ എന്നുള്ള തരത്തിൽ ചോദ്യങ്ങൾ വരുമ്പോഴാണ് എനിക്ക് സങ്കടം. ഞാനും അംജൂക്കയും എത്രത്തോളം സങ്കടപ്പെടുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയില്ല. ബേബിയെ കാണാൻ പറ്റാത്തത് അംജൂക്കയ്ക്ക് എത്രത്തോളം വിഷമമുണ്ടാക്കുന്നുണ്ടെന്നും ആർക്കും അറിയില്ല.
എല്ലാവരോടും അത്രയേറെ സ്നേഹമുള്ള മനുഷ്യനാണ് അംജൂക്ക. അങ്ങനൊരാൾക്ക് സ്വന്തം മകളെ കാണാൻ പറ്റാത്തതിൽ സങ്കടം തീർച്ചയായും ഉണ്ടായിരിക്കുമല്ലോ. യുകെയിൽ പുതിയ ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് അംജൂക്ക. കാത്തിരുന്ന് കിട്ടിയ ജോലിയാണ്. എന്റെ പ്രസവം നടക്കുന്ന സമയത്താണ് അദ്ദേഹം ജോയിൻ ചെയ്തത്.
അതുകൊണ്ട് തന്നെ അതിന്റെ സിഒഎസ് വരാതെ അംജൂക്കയ്ക്ക് കൺട്രി ലീവ് ചെയ്യാൻ പറ്റില്ല. അങ്ങനെയുള്ള ഒരുപാട് പ്രശ്നങ്ങൾ ആ സമയത്ത് ഉണ്ടായിരുന്നു. ഇമോഷണലി ചിന്തിക്കാതെ പ്രാക്ടിക്കലായി ചിന്തിച്ച് പെരുമാറേണ്ട സമയമാണല്ലോ ഇത്. ഒരു കുഞ്ഞായി. ആ കുഞ്ഞിനെ നല്ലത് പോലെ വളർത്തണം. അതിന് അനുസരിച്ചുള്ള ലൈഫ്സ്റ്റൈലും അത്യാവശ്യമാണ്. അവൾക്കൊരു ഫൗണ്ടേഷൻ ഉണ്ടാക്കികൊടുക്കുക എന്നത് മാതാപിതാക്കളായ ഞങ്ങളുടെ ഉത്തരവാദിത്വമാണ്.
അംജൂക്കയ്ക്ക് പെട്ടന്ന് ആ രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ പറ്റുമായിരുന്നില്ല. ഇപ്പോൾ എല്ലാം ശരിയായി വരികയാണ്. വൈകാതെ ഞാനും കുഞ്ഞും അംജൂക്കയുടെ അടുത്തേക്ക് പോയേക്കും. ഞങ്ങൾ ഉടനെ കാണും. അംജൂക്ക മോളെ ആദ്യമായി കയ്യിലെടുക്കുന്നതും കെട്ടിപിടിക്കുന്നതും ഉമ്മ കൊടുക്കുന്നതും എല്ലാം കാണാൻ ഞാനും കാത്തിരിക്കുകയാണ്.

അംജൂക്ക എത്ര നേരം വൈകിയാലും അതിപ്പോൾ പുലർച്ചെയാണെങ്കിൽ കൂടിയും മോളെ വിളിക്കും സംസാരിക്കും. അവൾക്കൊപ്പം ഒരുപാട് സമയം ചിലവഴിക്കും. അതുകൊണ്ട് തന്നെ മോൾക്ക് അംജൂക്കയുടെ ശബ്ദം സുപരിചിതമാണ്. വയറിലായിരിക്കുമ്പോൾ മുതൽ അവൾ അംജൂക്കയുടെ ശബ്ദം കേൾക്കുന്നതല്ലേ. ഉടനെ ഞങ്ങൾ എല്ലാവരും കാണും എന്നാണ് അസ്ലയുടെ മറുപടി.
ഒരു കുഞ്ഞിന് വേണ്ടി എപ്പോഴാണ് ശ്രമിച്ച് തുടങ്ങേണ്ടതെന്ന് പലരും തന്നോട് ചോദിക്കാറുണ്ടെന്നും അതിനുള്ള മറുപടിയും പുതിയ വീഡിയോയിൽ അസ്ല നൽകി. മാനസീകമായും സാമ്പത്തികമായും സെറ്റിലായാൽ മാത്രമല്ല ഒരു കുഞ്ഞ് എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടത്. അതുകൂടാതെ വേറെയും ചില കാര്യങ്ങൾ കൂടിയുണ്ട്. കുഞ്ഞുണ്ടായി കഴിഞ്ഞാൽ നമുക്ക് ഇഷ്ടമുള്ളതുപോലെ ഒന്നും ചെയ്യാൻ സമയം കിട്ടിയെന്ന് വരില്ല.
നമ്മൾ നമ്മളെ തന്നെ സറണ്ടർ ചെയ്യുന്നത് പോലെയാണ്. അതിന് നമ്മൾ പ്രിപ്പയറായിരിക്കണം. കുഞ്ഞിന് കൊടുക്കാൻ സമയം നമ്മുടെ കയ്യിൽ ഉണ്ടായിരിക്കണം. ഒരു നല്ല ചൈൽഡ് ഹുഡ് നമ്മുടെ കുഞ്ഞിന് കൊടുക്കാൻ നമുക്ക് കഴിയണം എന്നും അസ്ല മാർലി പറയുന്നു.


Click it and Unblock the Notifications