എനിക്ക് മനസ് വന്നില്ല! അംജുവിന്റെ സഹോദരന്റെ വിവാഹത്തിന് പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് അസ്ല മാര്‍ലി
സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു അസ്ല മാര്‍ലി ശ്രദ്ധിക്കപ്പെടുന്നത്. സെക്‌സ് എജ്യുക്കേഷനെക്കുറിച്ചും അസ്ല വ്‌ളോഗ് ചെയ്തിരുന്നു. ഉപകാരപ്രദമാവുന്ന തരത്തിലുള്ള കണ്ടന്റുകളാണ് ചെയ്യാറുള്ളത്. തന്റെ ജീവിത വിശേഷങ്ങളും വീഡിയോയിലൂടെയായി കാണിക്കാറുണ്ട്. അംജുവുമായുള്ള എന്‍ഗേജ്‌മെന്റും, വിവാഹവും പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളുമെല്ലാം വ്‌ളോഗിലൂടെ പങ്കുവെക്കുന്നുണ്ടായിരുന്നു.
അടുത്തിടെയായിരുന്നു ഇവര്‍ക്ക് മകള്‍ ജനിച്ചത്. യുകെയിലായിരുന്ന അംജു പ്രസവ സമയത്ത് നാട്ടിലെത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ജോലി മാറിയതോടെ നാട്ടിലേക്കുള്ള വരവും നീണ്ടുപോവുകയായിരുന്നു. ഇതുവരെയായി മകളെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല അംജുവിന്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരുപോലെ വിഷമം വരുന്ന കാര്യമാണ്. എപ്പോഴും അംജുവിനെക്കുറിച്ച് പറയാറുള്ള അസ്ല അടുത്തിടെയായി ആ പേര് പറയുന്നില്ല, നിങ്ങള്‍ പിരിഞ്ഞോ, എന്നായിരുന്നു ചോദ്യങ്ങള്‍.

അംജുവിന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നതിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അംജുക്കയുടെ ബ്രദറായ അഫ്‌സു എനിക്കെന്റെ ബ്രദര്‍ തന്നെയാണ്. ബാബി ഇത് ചെയ്യട്ടെ, അത് വാങ്ങിക്കട്ടെ എന്ന് ചോദിച്ച് എപ്പോഴും കൂടെയുള്ളവനാണ്. അവന്റെ വധുവായ അഞ്ജുവിനെ എനിക്ക് നേരത്തെ അറിയാം. ആ കല്യാണം കൂടാന്‍ പറ്റാത്തതില്‍ എനിക്ക് നല്ല വിഷമമുണ്ട്. അഞ്ജുവിനെ എനിക്ക് കല്യാണം കഴിഞ്ഞത് മുതലേ അറിയാം. അവള്‍ എനിക്ക് പുതിയൊരാളല്ല. മോള്‍ ജനിച്ച ശേഷം ഞാന്‍ ഒരു പരിപാടി പോലും വെച്ചിട്ടില്ല. മന:പൂര്‍വ്വം നടത്താതെ ഇരുന്നതാണ്. അംജുക്ക ഇല്ലാതെ കുറേയായി പോയിക്കോണ്ടിരിക്കുന്നു. അവനില്ലാതെയൊരു ആഘോഷം നടത്താനോ, പങ്കെടുക്കാനോ പറ്റുന്നില്ല. എല്ലാം ആഘോഷിക്കുന്ന ആളാണ് ഞാന്‍. മോളുണ്ടായിക്കഴിഞ്ഞിട്ട് സക്കാത്ത് കൊടുത്തു, യത്തീംഖാനയില്‍ ഫുഡും കൊടുത്തതല്ലാതെ വേറെ ഫംഗ്ക്ഷന്‍സൊന്നും നടത്തിയില്ല.
ശരിക്കും സന്തോഷം വരാതെ അങ്ങയാണെന്ന് അഭിനയിച്ചിട്ട് കാര്യമില്ല. അംജുക്കയുടെ ബ്രദറിന്റെ കല്യാണത്തിന് ഞാനും എക്‌സൈറ്റഡായിരുന്നു. സിസ്റ്ററിന്റെ കല്യാണത്തിന് അംജുക്ക ഇല്ലായിരുന്നു. അംജുക്ക സ്റ്റക്കായി നില്‍ക്കുന്ന സമയത്ത് ഈ കല്യാണം കൂടാന്‍ എനിക്ക് മനസ് വന്നില്ല. സങ്കടമായിരുന്നു. അംജുക്കയ്ക്കും ഫാമിലിക്കും അറിയാം അത്. എന്റെ പ്രാര്‍ത്ഥനയും, സന്തോഷവുമൊക്കെ അവരുടെ കൂടെയുണ്ട്. ഞാനില്ലെങ്കിലും എന്റെയും മോളുടെയും പ്രസന്‍സ് അവിടെ കാണുമെന്ന് എല്ലാവര്‍ക്കും അറിയാം. ഞാന്‍ ചെല്ലാതിരുന്നതില്‍ അവര്‍ക്കാര്‍ക്കും പരിഭവവും, പരാതിയൊന്നുമില്ലെന്നും അസ്ല വ്യക്തമാക്കിയിരുന്നു.
അംജുക്ക ഇല്ലാതെയും ചടങ്ങുകളില്‍ പങ്കെടുക്കാറില്ലായിരുന്നോ, പ്രവാസികളുടെ ഭാര്യമാരും സമാനമായ അവസ്ഥയല്ലേ നേരിടുന്നതെന്നായിരുന്നു കമന്റുകള്‍.ഞാൻ ബാക്കിയുള്ളവരെ പോലെ അല്ല നിങ്ങൾ എന്തിനാ ഇങ്ങനെ എന്നെ മറ്റുള്ളവരായിട്ട് കമ്പയർ ചെയ്യുന്നത് ഞാൻ അസ്സയാണ്. അല്ലാണ്ട് വേറെ ഉള്ളവരല്ല വേറെ ആൾക്കാർ കൂടുന്നുണ്ടായിരിക്കും കൂടുതൽ അതൊക്കെ അവരുടെ പേഴ്സണൽ ആയിട്ടുള്ള കാര്യം. എനിക്ക് എന്റെ ഫീലിങ്സ് ആണ് എനിക്ക് നോക്കാൻ പറ്റുള്ളൂ. അല്ലാണ്ട് ബാക്കിയുള്ളവർ ചെയ്യുന്നുണ്ട് അതുകൊണ്ട് ഞാൻ ചെയ്യുന്നു അത് എനിക്ക് പണ്ടും അറിയില്ല. ഇന്നും അറിയില്ല. ഞാൻ എനിക്ക് ഞാനായിട്ട് ചിന്തിക്കാൻ പറ്റുള്ളൂ അല്ലാണ്ട് ബാക്കിയുള്ളവർ എന്നെ ജഡ്ജ് ചെയ്യുമോ എന്ന് വെച്ചിട്ട് എനിക്ക് എന്റെ ഫീലിങ്സ് മറച്ചു വെച്ചിട്ട് അത് ചെയ്യാൻ പറ്റില്ല എനിക്ക് എന്നായിരുന്നു അസ്ലയുടെ മറുപടി.
ഒരു ഇൻഫ്ലുവൻസറായ അസ്ലക്ക് ഇത് ഓവർകം ചെയ്യാൻ കഴിഞ്ഞില്ല. അതെന്താ ഇൻഫ്ലുൻസർമാർക്ക് ധൈര്യം കുറച്ചു കൂടുതലാണോ, അതോ വിഷമത്തിന്റെ നമ്മൾ ഇതാക്കുന്നതൊക്കെ കുറച്ച് ഇതാണ് ഞാൻ സാധാ ഒരു മനുഷ്യനാണ്. ഞാൻ ഇൻഫ്ലുവൻസറായി എന്ന് മാത്രം ഞാൻ എനിക്ക് ചെയ്യാൻ ഇഷ്ടമുള്ളതുകൊണ്ട് ഞാൻ ഇൻ ഇഫ്ലുൻസർ ആയി. അല്ലാണ്ട് ഇൻഫ്ലുവെൻസർ ആയതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു സൂപ്പർ പവർ ഒന്നും കിട്ടിയിട്ടില്ല എനിക്ക് ഓവർകം ചെയ്യാനും അതൊക്കെ എനിക്ക് ബാക്കിയുള്ളവരൊക്കെ പോലെ ഭയങ്കര വിഷമവും ഞാൻ ഡെസ്പും അങ്ങനെയൊക്കെ ഉണ്ട് ട്ടോ എന്നും കമന്റിന് മറുപടിയായി അസ്ല പറഞ്ഞിരുന്നു.
കല്യാണത്തിന് കൂടാതെയിരുന്നിട്ടും അംജുവിന്റെ പേരൻസ് സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ എന്നായിരുന്നു ഒരു കമന്റ്. ഉറപ്പായിട്ടും അതൊരു തർക്കമില്ലാത്ത കാര്യമാണ്. അവര് ഒരിക്കലും എന്താ പറയാ അവരുടെ മോന്റെയും വൈഫിന്റെയും കാര്യത്തിൽ ഇടപെടാറേ ഇല്ല. അങ്ങനെ വേണം ഒരു ക്വാളിറ്റി പാരൻസ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഓരോരുത്തർക്കും ഓരോരുത്തരായ ഡിസിഷൻസും കാര്യങ്ങളും ഒക്കെ ഉണ്ട് .അത് അവർക്ക് നല്ലോണം ഉണ്ട്. അത് രണ്ട് പാരൻസിനും നല്ലോണം ഉണ്ട് .അതുകൊണ്ട് ഞങ്ങൾ രണ്ടുപേരും ആ കാര്യത്തിലും ബ്ലെസ്ഡ് ആട്ടോ ശരിയാണ് പറഞ്ഞതെന്നായിരുന്നു അസ്ലയുടെ മറുപടി.


Click it and Unblock the Notifications
















