മോളെപ്പോലെ എന്നെയും കെയര്‍ ചെയ്യും! അംജുക്ക തിരിച്ചുപോയി! യുകെയിലേക്ക് പോവുന്നില്ലേ? മറുപടിയുമായി അസ്ല
ക്യുആന്‍ഡ് എയിലൂടെയായി തനിക്ക് വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയേകിയിരിക്കുകയാണ് അസ്ല മാര്‍ലി.
വീഡിയോ ചെയ്യണമെന്നൊക്കെ വിചാരിക്കാറുണ്ട്. പിന്നെ വിചാരിക്കും മോളോടൊപ്പം തന്നെയിരിക്കാം എന്ന്. ഇവിടെ ഉമ്മയും ഞാനും മോളും മാത്രമല്ലേയുള്ളൂ. അവള്‍ക്കാണെങ്കില്‍ എത്ര കളിച്ചാലും മതിയാവില്ല. പ്രയോറിറ്റി മുഴുവനും ഇവള്‍ക്കാണ് ഇപ്പോള്‍. അംജുക്ക പോവുന്ന ടൈമില്‍ എനിക്ക് ഭയങ്കര വിഷമമായിരുന്നു. ഞാന്‍ ആ ടൈം റൂമില്‍ തന്നെയിരിക്കുകയായിരുന്നു. എനിക്കെന്തോ പറ്റുന്നില്ല, ഞാന്‍ റൂമില്‍ തന്നെയിരിക്കാം എന്ന് പറഞ്ഞിരുന്നു.
നീ പോവുന്നത് കാണണ്ട എന്ന് ഞാന്‍ പറഞ്ഞതാണ്. മോളുമായി നല്ല ക്ലോസായി വന്നതാണ്. ആകെ 11 ദിവസമേ ഞങ്ങളുടെ കൂടെയുണ്ടായിരുന്നുള്ളൂ. ഉള്ള സമയം വളരെ നല്ലതായിരുന്നു. മലേഷ്യയിലും, ബാലിയിലും പോയി. എന്റെ വീട്ടിലും, അംജുക്കയുടെ വീട്ടിലും നില്‍ക്കാന്‍ കഴിഞ്ഞു. ഭര്‍ത്താവിനെ യാത്ര അയയ്ക്കാന്‍ പുറത്തിറങ്ങാത്ത നീയൊരു ഭാര്യയാണോയെന്നൊക്കെ നിങ്ങള്‍ക്ക് തോന്നും. ബാക്കിയുള്ളവര്‍ക്ക് വിചിത്രമായി തോന്നുന്ന തരത്തിലാണ് എന്റെ പല കാര്യങ്ങളും. സന്തോഷങ്ങളും, വിഷമങ്ങളുമൊക്കെ പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണ്.

ഞാന്‍ എപ്പോഴും പോസിറ്റീവായിരിക്കുന്ന ആളൊന്നുമല്ല. ഇപ്പോള്‍ ചിരിച്ച് കളിക്കുകയാണെങ്കില്‍ അടുത്ത നിമിഷം ദേഷ്യം തോന്നും. എന്നെ അടുത്തറിയാവുന്നവര്‍ക്ക് അത് അറിയാം. അംജുക്കയോടൊപ്പം യുകെയിലേക്ക് പോവാത്തത് എന്നെ കൊണ്ടുപോവാഞ്ഞിട്ടല്ല. ഇനി മോള്‍ക്ക് വിസ എടുക്കണം. അംജുക്ക ജോലി മാറിയത് കൊണ്ട് എനിക്കും വിസ എടുക്കണം. ഇനി പോവുകയാണെങ്കില്‍ മോളെയും കൊണ്ടേ പോവുള്ളൂ. അവളെ ഇവിടെയാക്കി പോവുന്നതിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല. ഞാന്‍ എവിടെയാണെങ്കിലും അവളും എനിക്കൊപ്പമുണ്ടാവും. അംജുക്ക തന്നെ അവിടെ അവളെ കാണാഞ്ഞ് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഞങ്ങളും അങ്ങോട്ടേക്ക് പോവും. മോളെയും കൊണ്ട് പോവുന്നതുകൊണ്ട് കുറേ കാര്യങ്ങളൊക്കെ സെറ്റാക്കാനുണ്ട്.
ബേബി വന്ന ശേഷം അംജുക്ക നന്നായി കെയര്‍ ചെയ്യുന്നുണ്ട് എന്നെ. ഞാന്‍ എന്ത് പറഞ്ഞാലും കേട്ടിരിക്കും. കോമഡിയൊക്കെ പറഞ്ഞ് എന്നെ ചിരിപ്പിക്കും. എനിക്ക് പൊസസീവ്‌നെസ് വരാതെ നോക്കുന്നുണ്ട്. എന്നെ ഇത്രയും നന്നായി മനസിലാക്കിയ ആളാണ് പുള്ളി എന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്ക് പെട്ടെന്ന് കുശുമ്പും പൊസസീവ്‌നെസുമൊക്കെ വരും. ബേബിയെ കൊഞ്ചിക്കുന്നതില്‍ സന്തോഷമാണ്. പക്ഷേ, എന്നെ കെയര്‍ ചെയ്തില്ലെങ്കില്‍ വിഷമം വരും. അംജുക്ക ആരെ സ്‌നേഹിച്ചാലും, കൊഞ്ചിച്ചാലും വിഷയമല്ല. അവളെ മാത്രം കൊഞ്ചിച്ച് എന്നെ കൊഞ്ചിച്ചില്ലെങ്കില്‍ എനിക്ക് സങ്കടം വരും. അവളെ കെയര്‍ ചെയ്യുന്നത് പോലെ എന്നെയും കെയറിംഗാണ്. ഇനിയും പറഞ്ഞാല്‍ ക്രിഞ്ചാവും. പിന്നെ ഓവറാക്കല്ലേ എന്ന കമന്റ് വരും. അതുകൊണ്ട് ഇത്രയേ പറയുന്നുള്ളൂ എന്നായിരുന്നു അസ്ലയുടെ മറുപടി.
കൂട്ടുകാരുമായി വഴക്കൊക്കെ ഇടുന്ന ആളാണ് ഞാന്‍. പരാതിയൊക്കെ പറയാറുണ്ട്. എന്റെ ജീവിതത്തില്‍ അത്രയും പ്രിയപ്പെട്ടവരോടാണ് തല്ലുപിടിക്കാറുള്ളതും, പരിഭവപ്പെടുന്നതുമൊക്കെ. അങ്ങനെ പറയുന്നത് നിര്‍ത്തിയാല്‍ ആ സൗഹൃദത്തില്‍ നിന്നും മാറിയെന്ന് കരുതാം.


Click it and Unblock the Notifications