For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മ സീരിയല്‍ നിര്‍മിക്കുന്നു

    By Aswini
    |

    സീരിയല്‍ താരങ്ങളെ മമ്മൂട്ടി അപമാനിച്ചു എന്ന വാര്‍ത്ത പലരും ആഘോഷിച്ചതാണ്. സിനിമാക്കാര്‍ സീരിയല്‍ താരങ്ങളെ തള്ളിപ്പറയുന്നതില്‍ സന്തോഷിച്ച ആള്‍ക്കാര്‍, ഒന്നിങ്ങോട്ട് ശ്രദ്ധിക്കുക. താര സംഘടനയായ അമ്മ ഇനി സീരിയല്‍ നിര്‍മാണത്തിലേക്ക് തിരിയുന്നു.

    സിനിമയില്‍ തിരക്കില്ലാത്ത താരങ്ങള്‍ക്ക് സീരിയലിലൂടെ വരുമാന മാര്‍ഗം ഒരുക്കുകയാണ് ഇതിലൂടെ അമ്മ ലക്ഷ്യമിടുന്നത്. 480 അംഗങ്ങളുള്ള സംഘടനയിലെ നല്ലൊരു വിഭാഗം അംഗങ്ങള്‍ക്കും വരുമാനമൊരുക്കാമെന്ന ചിന്തയിലാണ് താരസംഘടന. ഈ മാസം 28ന് കൊച്ചിയില്‍ നടക്കുന്ന സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

    amma

    ഇന്നസെന്റ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും മമ്മൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അമ്മ സീരിയല്‍ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നത്. നേരത്തെ ദിലീപിന്റെ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെള്ളിത്തിരയിലെ ഒട്ടുമിക്ക എല്ലാ താരങ്ങളെയും അണിനിരത്തി ട്വന്റി 20 എന്ന ചിത്രം അമ്മ നിര്‍മിച്ചിട്ടുണ്ട്

    അതേസമയം സിനിമാ താരങ്ങള്‍ ടെലിവിഷന്‍ ഷോകളില്‍ വിധി കര്‍ത്താക്കളും അവതാരകരും ആകുന്നതിനെതിരെ അമ്മയുടെ വിലക്ക് നിലനില്‍ക്കെയാണ് സീരിയല്‍ നിര്‍മ്മാണം എന്നത് ശ്രദ്ധേയമാണ്.

    English summary
    Association of Malayalam Movie Artists (AMMA) turn serial producing
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X