ഗര്‍ഭിണിയായിരുന്നു, അബോര്‍ഷനായി! ഭര്‍ത്താവിന്റെ കരിയര്‍ നശിപ്പിച്ച ഭാര്യ! ദുരനുഭവത്തെക്കുറിച്ച് അശ്വതി

പ്രണയ വിവാഹത്തിലൂടെ ഒന്നിച്ചവരാണ് അശ്വതിയും രാഹുലും. സീരിയലിലെ ഭാര്യയും ഭര്‍ത്താവും യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിച്ചപ്പോള്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറിയതിനെക്കുറിച്ചും, തങ്ങളെക്കുറിച്ച് പ്രചരിക്കുന്ന അപവാദങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇരുവരും. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു ഇരുവരും ഇതേക്കുറിച്ച് സംസാരിച്ചത്.
ഇന്നലെ എന്റെ ഹസ്ബന്‍ഡ് രാഹുല്‍ ഒരു വീഡിയോ ഇട്ടിരുന്നു. ചെറിയൊരു എക്‌സ്പ്ലനേഷനായിരുന്നു അത്. രണ്ട് ദിവസം മുന്നെ സ്റ്റോറിയിലൂടെയായി ഞാന്‍ കുറച്ച് കാര്യങ്ങള്‍ പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ചാണ് ആളും വീഡിയോ ചെയ്തത്.

ഇനി പറ്റില്ലെന്ന് വന്നപ്പോള്‍ ഡിവോഴ്‌സായി! രണ്ടാം വിവാഹവും ശരിയായില്ല! എല്ലാം എന്റെ വിധിയെന്ന് ആന്‍ മരിയ
ഇനി പറ്റില്ലെന്ന് വന്നപ്പോള്‍ ഡിവോഴ്‌സായി! രണ്ടാം വിവാഹവും ശരിയായില്ല! എല്ലാം എന്റെ വിധിയെന്ന് ആന്‍ മരിയ

ശരിക്കും ഇതേക്കുറിച്ച് സംസാരിക്കണമെന്ന് വിചാരിച്ചതല്ല. രണ്ട് രണ്ടര വര്‍ഷം മുന്നെയുള്ള കാര്യമാണ്. ചെറിയൊരു റൂമര്‍ കാരണം ഞങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചാണ് പറഞ്ഞത്. പക്ഷേ, ഇപ്പോഴും ആളുകള്‍ അത് വിശ്വസിക്കുന്നുണ്ട്. അന്ന് ഗര്‍ഭിണിയായിരുന്നു. അത് അബോര്‍ഷനായി. ഡിപ്രഷനിലേക്ക് പോയി. മാനസികമായി വല്ലാതെ തളര്‍ത്തിയ സംഭവമായിരുന്നു. ഈയൊരു കാര്യം വെച്ച് നമ്മളെന്ത് പറയാനാണ്, അതാണ് അന്ന് സംസാരിക്കാതെയിരുന്നത്. ഇത് നിസാര കാര്യമല്ലേ എന്ന് പറഞ്ഞ് കളയേണ്ട വിഷയമാണെന്ന് കേള്‍ക്കുന്നവര്‍ തന്നെ പറയും.

Aswathy Rahul new video
Photo Credit: Rahul / Facebook

ഞാനും രാഹുലും ഒന്നിച്ചൊരു പ്രൊജക്ട് ചെയ്തിരുന്നു. അത് തീര്‍ന്ന സമയത്തായിരുന്നു അച്ഛന്റെ മരണം. കാന്‍സര്‍ പേഷ്യന്റായിരുന്നു. ആ സമയത്തായിരുന്നു ഇത് നടക്കുന്നത്. പിന്നീടൊരു മൂന്ന് മാസത്തോളം ഞാന്‍ സോഷ്യല്‍മീഡിയയില്‍ ഒന്നും ആക്ടീവല്ലായിരുന്നു. പെട്ടെന്നുണ്ടായ മരണം, ഞങ്ങള്‍ക്കാര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നില്ല. എല്ലാവരും മാനസികമായി തകര്‍ന്നുപോയിരുന്നു. ഇനി ഇങ്ങനെയായാല്‍ പറ്റില്ല, ഒന്ന് എന്‍ഗേജ്ഡാവണം എന്ന് തോന്നിയപ്പോഴായിരുന്നു പുതിയ പ്രൊജക്ടുകള്‍ക്ക് വേണ്ടി ശ്രമിച്ചത്. ഞങ്ങളെ കോണ്ടാക്റ്റ് ചെയ്തവര്‍ പിന്നീട് റിജക്റ്റ് ചെയ്തു, നിങ്ങളെ ഒഴിവാക്കി എന്നാണ് വിളിച്ച് പറയുന്നത്.

ആ യാത്ര ബാലിയിലേക്ക്! നിറയെ സാഹസികത! ആദ്യ ഫ്‌ളൈറ്റ് അനുഭവം ഭയാനകമെന്നും അമൃത നായര്‍
ആ യാത്ര ബാലിയിലേക്ക്! നിറയെ സാഹസികത! ആദ്യ ഫ്‌ളൈറ്റ് അനുഭവം ഭയാനകമെന്നും അമൃത നായര്‍

ഞങ്ങള്‍ പ്രശ്‌നക്കാരാണ്. ഇപ്പോള്‍ രാഹുലിനൊരു പ്രൊജക്ട് കൊടുത്താല്‍ ഭാര്യ അശ്വതി കുറച്ച് പ്രശ്‌നങ്ങളുള്ള ആളാണ് എന്നൊക്കെയായിരുന്നു പറഞ്ഞത്. ഇത് ഞങ്ങളുടെ ജോലിയേയും വരുമാനത്തെയുമൊക്കെ ബാധിക്കുന്നുണ്ടായിരുന്നു. എങ്ങനെ ഇതിനെ അതിജീവിക്കും എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. പഠിച്ച പ്രൊഫഷനിലേക്ക് തിരികെ പോയാലോ എന്നായിരുന്നു ആലോചന. അതും പെട്ടെന്ന് നടക്കുന്ന കാര്യമല്ലല്ലോ. അതിനിടയിലാണ് ഓണ്‍ലൈന്‍ ബിസിനസ് തുടങ്ങിയത്. അതിന് ശേഷമായി ഇടയ്ക്ക് പുതിയ പ്രൊജക്ടുകള്‍ വന്നിരുന്നു. ഈ റൂമറോ, പ്രശ്‌നങ്ങളോ ഇല്ലാതെ മുന്നോട്ട് പോവുകയായിരുന്നു. അഭിനയിക്കാനായി പോയ സമയത്ത് എന്നോട് സ്‌നേഹത്തോടെ നിന്ന് ഞാന്‍ മാറുമ്പോള്‍ അവരോട് അധികം സംസാരിക്കരുത്, ടെററാണ്, പ്രശ്‌നക്കാരിയാണ്, ഭര്‍ത്താവിന്റെ കരിയര്‍ നശിപ്പിച്ചതാണ്. നല്ലൊരു ചെക്കനായിരുന്നു. അവന്റെ കരിയര്‍ കളഞ്ഞു, ഇങ്ങനെയൊക്കെയാണ് പറയുന്നത്. ഒരു ഭാര്യയും ഭര്‍ത്താവിന്റെ കരിയര്‍ നശിപ്പിക്കില്ല.

പരസ്പരം മനസിലാക്കി സപ്പോര്‍ട്ട് ചെയ്ത് പോയിരുന്നവരാണ് ഞങ്ങള്‍. തെറ്റ് ചെയ്തിട്ടില്ല എന്നതിനാല്‍ നമുക്ക് വരേണ്ടത് നമ്മളിലേക്ക് വരും എന്നല്ലേ. ഒന്നര വര്‍ഷത്തോളം ജോലിയില്ലായിരുന്നു. എല്ലാം കൂടെ വന്നപ്പോള്‍ ഡിപ്രഷനിലായിരുന്നു. പ്രൊജക്ട്‌സുകളുടെ കാര്യങ്ങളൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. സംഭവിച്ച കാര്യത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയാണ് ശത്രു ആയിക്കൊണ്ടിരിക്കുന്നത്. ഈയൊരു വിഷയത്തെക്കുറിച്ച് അധികം സംസാരിക്കുന്നത് സ്ത്രീകളാണെന്നാണ് മനസിലാക്കുന്നത്. ഒരു സ്ത്രീയും മറ്റൊരു സ്ത്രീക്ക് ബുദ്ധിമുട്ടാവാതെയിരിക്കുക. മോശം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ ഇനിയെങ്കിലും അത് അവസാനിപ്പിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളതെന്നായിരുന്നു അശ്വതി പറഞ്ഞത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X