For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിനെ തിരഞ്ഞെടുത്തത് ഞാനാണ്; പ്ലസ് ടു മുതല്‍ പരസ്പരം ഞങ്ങള്‍ക്ക് അറിയാമെന്നും അശ്വതി ശ്രീകാന്ത്

  |

  അവതാരകയായി വന്നതോടെയാണ് അശ്വതി ശ്രീകാന്ത് മലയാളികള്‍ക്ക് മുന്നില്‍ സുപരിചിതയാവുന്നത്. ഇപ്പോള്‍ നല്ലൊരു നടി കൂടിയായി മാറിയിരിക്കുകയാണ് അശ്വതി. ഈ ലോക്ഡൗണ്‍ കാലത്ത് ആരംഭിച്ച ചക്കപ്പഴം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അശ്വതി ശ്രീകാന്തിനെ അഭിനേത്രിയായി കാണാന്‍ സാധിച്ചത്. പുതിയ പരമ്പരയില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ് നടി.

  കരിയറും കുടുംബ ജീവിതവും ഒന്നിച്ച് കൊണ്ട് പോവുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞാണ് അശ്വതി പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുള്ളത്. ഇപ്പോള്‍ പ്രിയപ്പെട്ട ഉറക്കം പോലും കുറച്ച് ജീവിതം ആഘോഷമാക്കുകയാണെന്ന് അശ്വതി പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തന്റെ വിശേഷങ്ങളുമായി നടി എത്തിയത്.

  എന്റെ തിരഞ്ഞെടുക്കലായിരുന്നു ഭര്‍ത്താവ്. പ്ലസ് ടു കാലം മുതല്‍ അറിയാവുന്ന ആളെയാണ് വിവാഹം കഴിച്ചത്. ഞങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്താണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. പക്ഷേ എന്റെ കരിയര്‍ സംബന്ധിച്ച കാര്യങ്ങളിലെല്ലാം ഞാന്‍ തന്നെയാണ് തീരുമാനം എടുക്കുന്നത്. പൂര്‍ണമായും അതിനുള്ള അവസരം എന്റെ ജീവിതത്തിലുണ്ട്. സ്വാതന്ത്ര്യം എന്ന വാക്കൊന്നും ഉപയോഗിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല.

  സ്വാതന്ത്ര്യം നമുക്ക് ഒരാള്‍ അനുവദിച്ച് നല്‍കേണ്ടതല്ല. നമ്മുടെ സ്വതന്ത്ര്യം നമ്മുടെ കൈയിലാണ്. ഒരുമിച്ചുള്ള സമയങ്ങളില്‍ കുടുംബമാകുകയും അല്ലാത്ത സമയങ്ങളില്‍ അവരവരുടെ വ്യക്തി സ്വാതന്ത്ര്യം ആസ്വദിക്കുന്നവരാണ് ഞങ്ങള്‍ ഇരുവരും. ഭാര്യ, ഭര്‍ത്താവ് എന്ന പദവിക്കപ്പുറം ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ും അശ്വതി പറയുന്നു.

  ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്നതാണ് ശീലം. എനിക്ക് ആശയവിനിമയം നടത്താന്‍ കഴിയുമെന്ന് തോന്നുന്ന സമയത്താണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും അഭിപ്രായം പറയാറുള്ളത്. അല്ലാത്ത സമയത്ത് അതൊരു വണ്‍സൈഡ് രീതിയായിരിക്കുമല്ലോ. അത് ശരിയല്ലെന്ന തോന്നലുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ കമന്റുകള്‍ വായിക്കുകയും മറുപടി നല്‍കുകയും ചെയ്യാറുണ്ട്. കുറെ കാര്യങ്ങള്‍ നമ്മള്‍ വിചാരിച്ച അര്‍ഥത്തിലായിരിക്കില്ല അവര്‍ എടുക്കുന്നത്. അത്തരം കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്.

  ഞാന്‍ ഏറ്റവും കൂടുതല്‍ അടുത്തിടപഴകിയിട്ടുള്ള സ്ത്രീ എന്റെ അമ്മയാണ്. വളരെ ലളിതമായ ജീവിത വഴികൡലൂടെ കടന്ന് പോയിട്ടുള്ള ഒരാളായിരുന്നില്ല അമ്മ. ചെറുപ്പം മുതല്‍ പല ജീവിത സാഹചര്യങ്ങളിലൂടെയും കടന്ന് പോയിട്ടുണ്ട്. ജീവിതത്തിന്റെ പല വെല്ലുവിളികളെ നേരിട്ടപ്പോഴും അമ്മ അമ്മയുടെ ആത്മാഭിമാനത്തിന് മൂല്യം നല്‍കിയ സ്ത്രീയാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കണമെന്ന നിര്‍ബന്ധം അമ്മയ്ക്കുണ്ടായിരുന്നു. പെണ്‍കുട്ടികളായാല്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആര്‍ജവം കൈവരിക്കണമെന്ന് അമ്മ എപ്പോഴും പറഞ്ഞിരുന്നു.

  കട്ടില്‍ കണ്ടാല്‍ വീണ് പോകുന്നത് പോലെ ഉറങ്ങാന്‍ അത്രയും ഇഷ്ടമുള്ള ആളാണ് ഞാന്‍. പക്ഷെ ജീവിതത്തിലെ ഒരു ഘട്ടം എത്തിയപ്പോള്‍ ഉറങ്ങാന്‍ പോലും സമയമില്ലാത്ത അവസ്ഥയായി. രാവിലെ ജോലിയ്ക്ക് പോവുകയും കുഞ്ഞ് വരികയും ചെയ്ത കാലത്ത് ഒന്നിനും സമയമില്ലായിരുന്നു. ഇപ്പോഴെനിക്ക് തോന്നും ഒരു ദിവസം കുറച്ച് നേരത്തെ കിടക്കുകുയം വൈകി എഴുന്നേല്‍ക്കുകയും ചെയ്യുമ്പോള്‍ അത്രയും സമയം നമ്മള്‍ വെറുതേ കളയുകയല്ലേ? മുപ്പതുകളില്‍ എത്തിയപ്പോഴാണ് അത്തരമൊരു തോന്നല്‍ വന്നത്. ഇപ്പോള്‍ ഉറക്കത്തിന് സമയം കുറച്ചിരിക്കുകയാണ്.

  English summary
  Aswathy Sreekanth About Her Amma And Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X