പ്രായമൊക്കെ വെറും നമ്പര്‍ മാത്രം, ചക്കപ്പഴത്തിലെ ലളിതാമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് അശ്വതി ശ്രീകാന്ത്
അവതാരകയായി തുടങ്ങി ഇപ്പോള്‍ അഭിനേത്രിയായും തിളങ്ങിനില്‍ക്കുന്ന താരമാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ടിവിയിലെ ചക്കപ്പഴം പരമ്പരയിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്. ജനപ്രിയ പരമ്പരയില്‍ ആശ ഉത്തമന്‍ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. നൂറിലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് ചക്കപ്പഴം ജൈത്രയാത്ര തുടരുന്നത്. അശ്വതിക്കൊപ്പം ചക്കപ്പഴത്തിലെ മറ്റു താരങ്ങളും ഇപ്പോള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. ചക്കപ്പഴത്തില്‍ അശ്വതി അവതരിപ്പിക്കുന്ന ആശയുടെ അമ്മായിഅമ്മയായി എത്തുന്നത് നടി സബീറ്റ ജോര്‍ജ്ജാണ്.

ചക്കപ്പഴത്തിലെ മറ്റു താരങ്ങളെ പോലെ സബീറ്റയും ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതയാണ്. സബീറ്റയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുളള അശ്വതി ശ്രീകാന്തിന്‌റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. കരുതലുളള അമ്മയും, സ്‌നേഹമുളള സഹോദരിയും, ക്രേസി സുഹൃത്തുമാകുന്ന ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലളിതാമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് അശ്വതി കുറിച്ചത്. ഒപ്പം പ്രായം വെറും നമ്പര്‍ മാത്രമല്ലേ എന്നും നടി കുറിച്ചു. മുന്‍പും സബീറ്റ ജോര്‍ജ്ജിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് അശ്വതി ശ്രീകാന്ത് എത്തിയിരുന്നു.
ലോകത്ത് ഒരു അമ്മായി അമ്മയ്ക്കും ഇത്രയും സൗന്ദര്യം കൊടുക്കല്ലേ എന്നായിരുന്നു അന്ന് സബീറ്റയ്‌ക്കൊപ്പമുളള ചിത്രത്തിന് അശ്വതി നല്‍കിയ ക്യാപ്ഷന്‍. അതേസമയം രാത്രി പത്ത് മണിക്കാണ് ചക്കപ്പഴം സീരിയല്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്യാറുളളത്. അശ്വതിക്കും സബീറ്റയ്ക്കുമൊപ്പം എസ്പി ശ്രീകുമാര്‍, ശ്രുതി രജനീകാന്ത് ഉള്‍പ്പെടെയുളള താരങ്ങളും ചക്കപ്പഴത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയാണ് പരമ്പര ഇപ്പോഴും സംപ്രേക്ഷണം തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
Recommended Video
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications