For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആകെ ഡിപ്രഷന്‍ അടിച്ച് ഇരിയ്ക്കുമ്പോള്‍ ചെയ്യുന്നത് ഇതാണ്, അശ്വതി ശ്രീകാന്തിന്റെ വാക്കുകൾ വൈറൽ

  |

  സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്ന ഒരു പേരാണ് അശ്വതി ശ്രീകാന്ത്. ഇന്ന് പലർക്കും ആശ്വാസമാണ് അശ്വതിയുടെ വാക്കുകൾ. പോസീറ്റീവ് കുറിപ്പുകളും അതുപോലെയുളള ആളുകൾക്ക് ഗുണം ചെയ്യുന്ന വീഡിയോകളുമാണ് താരം അധികവും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്. അശ്വതിയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെയാണ് പങ്കുവെയ്ക്കുന്ന വീഡിയോകൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

  പ്രണവ് ചിത്രം ഹൃദയം കണ്ടതിന് ശേഷം വിസ്മയ മോഹൻലാൽ പറഞ്ഞത്, വാക്കുകൾ ഇല്ല...

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് നടി പങ്കുവെച്ച വീഡിയോയാണ്. ആകെ ഡിപ്രഷനടിച്ച് ഇരിക്കുന്ന സമയത്ത് ചെയ്യുന്ന അതിൽ നിന്ന് രക്ഷപ്പെടാൻ താൻ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. അശ്വതിയുടെ വാക്കുകൾ ഇങ്ങനെ...

  ജീവിതത്തിൽ ഒരുപാട് സന്തോഷം തോന്നിയ നിമിഷം, പരിശ്രമിച്ച് കൊണ്ടിരിക്കണം, റംസാൻ പറയുന്നു

  ആകെ ഡിപ്രഷനായി നില്‍ക്കുന്ന സമയങ്ങളില്‍ പെട്ടന്ന് ഒരു ആശ്വാസത്തിന് വേണ്ടി ഞാന്‍ ഏറ്റവും ആദ്യം ചെയ്യുന്ന ഒരു കാര്യം ഏറ്റവും പ്രിയപ്പെട്ട ഒരാളെ വിളിയ്ക്കുക എന്നതാണ്. മിക്കപ്പോഴും ഭര്‍ത്താവ് ശ്രീകാന്ത് എന്ന ശ്രീയെ തന്നെയാവും വിളിയ്ക്കുന്നത്. എനിക്ക് അപ്പോള്‍ ഉള്ള പ്രശ്‌നം മൊത്തം ഞാന്‍ ശ്രീയോട് പറയും. ചിലപ്പോള്‍ ശ്രീ എന്തേലും പരിഹാരം പറയും, അല്ലെങ്കില്‍ ആശ്വസിപ്പിയ്ക്കും. കുറച്ച് നേരം അങ്ങനെ ഒരു സംഭാഷണം നടക്കുന്നതിലൂടെ അപ്പോഴത്തെ ആ മൂഡ് മാറിക്കിട്ടും


  സമ്മര്‍ദ്ദം വരുമ്പോള്‍ ഭക്ഷണം വാരി വലിച്ച് കഴിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ട്. അങ്ങനെ കഴിച്ച് അമിത വണ്ണം ആയാല്‍ അതിന് സമ്മര്‍ദ്ദം വരും. അപ്പോള്‍ അത് കുറയ്ക്കാന്‍ വീണ്ടും വാരി വലിച്ച് തിന്നും. പക്ഷെ എന്റെ കാര്യത്തില്‍ അതല്ല. അങ്ങനെ വല്ലാത്ത നിരാശയോടെയുള്ള എന്തെങ്കിലും സമ്മര്‍ദ്ദം ആണെങ്കില്‍ എനിക്ക് ഇഷ്ടമുള്ള, കുറേ നാളായി കഴിക്കാന്‍ ആഗ്രഹിയ്ക്കുന്ന എന്തെങ്കിലും ഓഡര്‍ ചെയ്ത് കഴിയ്ക്കും.

  മൂഡ് ഔട്ട് ആവുമ്പോള്‍ ഡ്രൈവിന് പോവുന്നതും എനിക്ക് ഭയങ്കര ആശ്വാസം തോന്നുന്ന ഒരു കാര്യമാണ്. അധികം തിരക്കില്ലാത്ത ഒരു റോഡിലൂടെ സാവധാനം, ഒരു പാട്ടൊക്കെ വച്ച് ഡ്രൈവ് ചെയ്ത് പോവുക. തിരിച്ച് വരുമ്പോഴേക്കും നല്ലൊരു ഫ്രഷ് ഫീല്‍ തോന്നും.

  പല കവികളും പറയുന്നത് പോലെ വിഷാദമാണ് കവിതയ്ക്ക് വളം. സ്ട്രസ്സ് അടിച്ച് ഇരിയ്ക്കുന്ന സമയത്ത് ഞാന്‍ വല്ലപ്പോഴും എന്തെങ്കിലും എഴുതാറുണ്ട്. നന്നായി എഴുതി എന്ന് പലരും അഭിനന്ദിച്ച പല എഴുത്തുകളും ഞാന്‍ എഴുതിയിരിയ്ക്കുന്നത് ഏറ്റവും വിഷമിച്ചിരിയ്ക്കുന്ന സമയത്താണ്. സൃഷ്ടിയുടെ ഈറ്റുനോവ് എന്നൊക്കെ പറയുന്നത് പോലെ അത് എഴുതുമ്പോഴുള്ള ഫീലും നമുക്ക് ഉള്ള ഒരു ഫീലും എല്ലാം ആയി ചിലപ്പോള്‍ കണ്ണ് നിറയും. അതൊരു വലിയ ആശ്വാസമാണ്.

  പല പല കാര്യങ്ങള്‍ ചെയ്യാനുണ്ടാവുമ്പോള്‍ ആകെ കണ്‍ഫ്യൂഷനും അസ്വസ്ഥതയും ഒക്കെ കൊണ്ട് സ്ട്രസ്സ് വരാം. അപ്പോള്‍ ചെയ്യാനുള്ള കാര്യങ്ങളെല്ലാം ഒരു നോട്ടില്‍ എഴുതി വച്ചാല്‍ അടുക്കി പെറുക്ക് വച്ചത് പോലെ ഒരു വൃത്തി തോന്നും. ഒന്നും മിസ്സ് ആവാതെ വളരെ കൃത്യമായി ചെയ്യാന്‍ കഴിയും. എല്ലാ കാര്യങ്ങളും ഒരുമിച്ച് ചിന്തിച്ച് കാട് കയറി വരുന്ന സ്ട്രസ്സ് ആണെങ്കില്‍ അലങ്കോലമായി കിടക്കുന്ന എന്തെങ്കിലും വൃത്തിയാക്കുകയോ മുറിയൊക്കെ റീ അറേഞ്ച് ചെയ്യുകയോ ചെയ്യുമ്പോള്‍ ആശ്വാസം തോന്നും.

  പിന്നെ എനിക്ക് ഉള്ള മറ്റൊരു പ്രധാന പ്രശ്‌നം സോഷ്യല്‍ മീഡിയ ആണ്. ഇന്‍സ്റ്റഗ്രാം അത്ര കുഴപ്പമില്ല. പക്ഷെ ഫേസ്ബുക്കില്‍ ഒക്കെ വളരെ മോശം കമന്റുകള്‍ എല്ലാം രാവിലെ തന്നെ കാണുമ്പോല്‍ വല്ലാത്ത അസ്വസ്ഥതയാണ്. അപ്പോള്‍ കുറച്ച് ദിവസത്തേക്ക് ഫേസ്ബുക്ക് എന്ന ആപ്പ് തന്നെ ഡിലീറ്റ് ചെയ്യും. കുറേ നേരത്തേക്ക് ഫോണും മാറ്റി വയ്ക്കും.

  Recommended Video

  അയാളുടെ പ്രൊഫൈല്‍ കണ്ട് ഞെട്ടി | FilmiBeat Malayalam

  ചെറിയ സ്ട്രസ്സുകള്‍ക്ക് വേറൊരു മാര്‍ഗ്ഗം പഴയ കാലത്തിലേക്കുള്ള മടങ്ങി പോക്കാണ്. നമ്മുടെ ഇരുപതുകളിലോ കൗമാരത്തിലോ അല്ലെങ്കില്‍ ബാല്യത്തിലോ വളരെ ആസ്വദിച്ച് കണ്ടിരുന്ന സിനിമയോ പുസ്തകങ്ങളോ പാട്ടുകളോ കാണുകയും കേള്‍ക്കുകയും വായിക്കുകയും ഒക്കെ ചെയ്യുക. അപ്പോള്‍ നമ്മളും ആ കാലത്തിലേക്ക് മടങ്ങി പോകും. അത് നമുക്ക് പ്രത്യേകമൊരു സന്തോഷം നല്‍കും- അശ്വതി പറയുന്നു.

  Read more about: aswathy sreekanth
  English summary
  Aswathy Sreekanth Opens Up About How She Has reduced Her Stress, Video Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X