മിനിസ്ക്രീനിലേക്കുളള ആദ്യ എന്‍ട്രി! സുരാജിനൊപ്പമുളള അരങ്ങേറ്റത്തെക്കുറിച്ച് അശ്വതി ശ്രീകാന്ത്
അവതാരകയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി സൂപ്പര്‍ നൈറ്റ്‌സിലൂടെയാണ് താരം ശ്രദ്ധേയയായത്. അന്ന് സുരാജ് വെഞ്ഞാറമൂടിനൊപ്പം പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് അശ്വതി തുടക്കം കുറിച്ചത്. തുടര്‍ന്ന് നിരവധി ജനപ്രിയ പരിപാടികള്‍ അശ്വതി അവതരിപ്പിച്ചിരുന്നു. ആര്‍ജെയില്‍ നിന്നുമാണ് ടിവി അവതാരകയായും അശ്വതി ശ്രീകാന്ത് തിളങ്ങിയത്. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് അശ്വതി.

അശ്വതി ശ്രീകാന്തിന്റെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധാകര്‍ ഏറ്റെടുക്കാറുണ്ട്. ലോക് ഡൗണ്‍ കാലം കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചും താരം എത്തിയിരുന്നു. അടുത്തിടെ സുഹൃത്ത് ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെല്‍ദോ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു താരം. ചിത്രത്തില്‍ കല ടീച്ചര്‍ എന്ന കഥാപാത്രമായിട്ടാണ് അശ്വതി എത്തുന്നത്. ടെലിവിഷന്‍ പരിപാടികള്‍ക്ക് പുറമെ നിരവധി സ്റ്റേജ് ഷോകളും അവതരിപ്പിച്ചിരുന്നു അശ്വതി ശ്രീകാന്ത്.
അശ്വതിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായിരുന്നു. തന്റെ ആദ്യ ടെലിവിഷന്‍ ഷോയിലേക്കുളള എന്‍ട്രിയെക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ടാണ് അശ്വതി എത്തിയിരിക്കുന്നത്. 2015ലായിരുന്നു മിനിസ്‌ക്രീന്‍ രംഗത്തേക്ക് അശ്വതി ശ്രീകാന്ത് എത്തിയത്. ഫ്‌ളേവേഴ്‌സ് ടിവിയുടെ കോമഡി സൂപ്പര്‍നൈറ്റ്‌സില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം അവതാരകയായിട്ടാണ് അശ്വതി ശ്രീകാന്ത് അരങ്ങേറ്റം കുറിച്ചത്. വീഡിയോ പങ്കുവെച്ചതിനൊപ്പം തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് അശ്വതി എത്തിയിരിക്കുന്നത്.
Recommended Video
കോമഡി സൂപ്പര്‍നൈറ്റ്‌സിന് പിന്നാലെ മഴവില്‍ മനോരമയിലെ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയും അശ്വതി അവതരിപ്പിച്ചിരുന്നു. പേളി മാണിക്ക് പകരമാണ് അശ്വതി ശ്രീകാന്ത് പരിപാടിയിലേക്ക് എത്തിയത്. അടുത്തിടെ ഗാനരചയിതാവായും അശ്വതി അരങ്ങേറ്റം കുറിച്ചിരുന്നു. ആര്‍ജെ മാത്തുകുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അശ്വതി പാട്ടെഴുതിയത്. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കിയ ചിത്രത്തിലെ പാട്ട് നേരത്തെ തരംഗമായി മാറിയിരുന്നു.
സരിഗമപ ഫെയിം ശ്രീജിഷായിരുന്നു ഈ പാട്ട് പാടിയിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുളള അവതാരക കൂടിയാണ് അശ്വതി ശ്രീകാന്ത്. ആര്‍ജെ ആയി കരിയര്‍ തുടങ്ങിയ താരം പിന്നീട് ടെലിവിഷനിലും തിളങ്ങുകയായിരുന്നു. ചുരുങ്ങിയ സമയംകൊണ്ടാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ട അവതാരകയായി അശ്വതി ശ്രീകാന്ത് മാറിയത്. വ്യത്യസ്തമായ പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടാണ് അശ്വതി എത്തിയിരുന്നത്.


Click it and Unblock the Notifications