കാൽമുട്ടുകളിൽ ഓർമ്മ തറച്ച വെള്ളാരം കല്ലുകൾ പതുങ്ങിക്കിടപ്പുണ്ട് ഇവിടം,അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്
അവതാരകയായി മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സ് ടിവിയിലെ കോമഡി സൂപ്പര്‍ നൈറ്റ്സ് അവതരിപ്പിച്ചുകൊണ്ടാണ് താരം ശ്രദ്ധേയായത്. അന്ന് സുരാജ് വെഞ്ഞാറമൂടിനൊപ്പമാണ് അശ്വതി പരിപാടി അവതരിപ്പിച്ചത്. ആര്‍ജെയില്‍ നിന്നുമാണ് ടിവി അവതാരകയായും അശ്വതി ശ്രീകാന്ത് തിളങ്ങിയത്. നിരവധി ജനപ്രിയ പരിപാടികള്‍ അശ്വതി ശ്രീകാന്ത് അവതരിപ്പിച്ചിരുന്നു.

ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവകാറുളള താരമാണ് അശ്വതി ശ്രീകാന്ത്. പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് അശ്വതി എത്താറുണ്ട്. ഇത്തവണ തന്റെ പഴയ വീടിനെക്കുറിച്ചുളള എഴുത്തുമായിട്ടാണ് അശ്വതി ശ്രീകാന്ത് എത്തിയത്. മുറ്റം എന്ന തലക്കെട്ടോടെയാണ് അവതാരകയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഒപ്പം വളര്‍ന്നുവന്ന തന്റെ പഴയ വീടിന്റെ ചിത്രവും അശ്വതി ശ്രീകാന്ത് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു.
അശ്വതിയുടെ കുറിപ്പ്;
മുറ്റം.......
ഒരിടത്തൊരു മുറ്റമുണ്ടായിരുന്നു...അരികും മൂലേം ചേര്‍ത്തടിച്ച് ചേട്ട കളഞ്ഞ മുറ്റം.. നിറം മുക്കിയ കോഴിക്കുഞ്ഞുങ്ങള്‍ നിരന്നു നടന്ന മുറ്റമാണ്. കാല്‍മുട്ടുകളില്‍ ഓര്‍മ്മ തറച്ച വെള്ളാരം കല്ലുകള്‍ പതുങ്ങിക്കിടപ്പുണ്ട്. നീല സൈക്കിളിന്റെ മൂന്നു ചക്രങ്ങള്‍ നീളെയും കുറുകെയും വരഞ്ഞിട്ടുണ്ട്. പേരമരത്തിന്റെ നിഴലിനടിയില്‍..ഓലമാടങ്ങള്‍ പൊങ്ങിയിട്ടുണ്ട് ഓണം വന്നു മെഴുകി ചാണകം മണത്തിട്ടുണ്ട്.
പൂവട്ടം കൊണ്ടതിനെ പത്തു നാളും മൂടിയിട്ടുണ്ട് ഊഞ്ഞാല്‍ കുതിപ്പിന്റെ ചാലുകളിപ്പോഴും ആകാശം കീറി വടക്കോട്ട് നില്‍പ്പുണ്ട് പഞ്ചാരയുണ്ടോന്ന് ചോദിച്ച് പലവട്ടം. സ്റ്റീല്‍ ഗ്ലാസ്സുകള്‍ കയറി വന്നിട്ടുണ്ട് വാഴയില മൂടിയ സാന്പാറും മീന്‍ കറീം. ഉച്ച നോക്കി അയലോക്കത്ത് പോയിട്ടുണ്ട് പലിശ ചോദിച്ചു വന്ന കാരണോര്‍ ചെരുപ്പഴിക്കാതെ പടിക്കല്‍ നിന്നിട്ടുണ്ട്.
ഒന്നുമറിയാത്തപോലോരു കടപ്ലാവ് പടിഞ്ഞാട്ട് ചാഞ്ഞു നിന്നിട്ടുണ്ട്. ഒക്കെയീ മുറ്റത്തു തന്നെയായിരുന്നു. ഓടി നടന്നതും ഓര്‍മ്മ കിളിര്‍ത്തതും. വെള്ള പുതച്ച് നിവര്‍ന്നു കിടന്നതും, അശ്വതി ശ്രീകാന്ത് കുറിച്ചു. ഓള്‍ഡ് ഹോം, മെമ്മറീസ് എന്നീ ഹാഷ്ടാഗുകളും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അശ്വതി ശ്രീകാന്ത് കുറിച്ചിരുന്നു.


Click it and Unblock the Notifications