ജിലേബി മേക്കിങ്ങ് വീഡിയോയെ പരിഹസിച്ച് കമന്റ്! കിടിലന്‍ മറുപടിയുമായി അശ്വതി ശ്രീകാന്ത്‌

By Midhun Raj

അവതാരകയായി മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. ആര്‍ജെയില്‍ നിന്നുമാണ് ടിവി അവതാരകയായും അശ്വതി തിളങ്ങിയത്. നിരവധി ജനപ്രിയ പരിപാടികള്‍ അശ്വതി ശ്രീകാന്ത് അവതരിപ്പിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി സൂപ്പര്‍ നൈറ്റ്‌സ് അവതരിപ്പിച്ചുകൊണ്ടാണ് താരം ശ്രദ്ധേയായത്. അന്ന് സുരാജ് വെഞ്ഞാറമൂടിനൊപ്പമാണ് അശ്വതി പരിപാടി അവതരിപ്പിച്ചത്.

ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവകാറുളള താരമാണ് അശ്വതി ശ്രീകാന്ത്. പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് അശ്വതി എത്താറുണ്ട്. ഇത്തവണ വീട്ടില്‍ ജിലേബി ഉണ്ടാക്കുന്നതിന്റെ ഒരു വീഡിയോ ആയിരുന്നു അശ്വതി പങ്കുവെച്ചിരുന്നത്. ഇന്നത്തെ കലാപരിപാടി എന്ന ക്യാപ്ഷന്‍ നല്‍കികൊണ്ടായിരുന്നു പുതിയ വീഡിയോ താരം പോസ്റ്റ് ചെയ്തിരുന്നത്.

ഇത്തവണ അശ്വതിയുടെ

ഇത്തവണ അശ്വതിയുടെ ജിലേബി മേക്കിങ് വീഡിയോയ്ക്ക് താഴെ ഇത് ജിലേബി ആണെന്ന് അടിയില്‍ എഴുതാമായിരുന്നു, മനസ്സിലാക്കാനാണ് എന്നാണ് ഒരാള്‍ കമന്റിട്ടത്. ഇതിന് മറുപടിയായി ചിത്രം കണ്ടിട്ടും മനസ്സിലായില്ലേല്‍ ആകേണ്ട എന്നാണ് അശ്വതി മറുപടി നല്‍കിയത്. അശ്വതിയുടെ മറുപടി ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

ആര്‍ജെ ആയി

ആര്‍ജെ ആയി കരിയര്‍ തുടങ്ങിയ അശ്വതി ശ്രീകാന്ത് പിന്നീട് വിജെയായി തിളങ്ങുകയായിരുന്നു. ചുരുങ്ങിയ സമയംകൊണ്ടാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ട അവതാരകയായി അശ്വതി ശ്രീകാന്ത് മാറിയത്. വ്യത്യസ്തമായ പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടാണ് അശ്വതി എത്താറുളളത്. കോമഡി സൂപ്പര്‍നൈറ്റ്‌സിന് പിന്നാലെ മഴവില്‍ മനോരമയിലെ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയും അശ്വതി അവതരിപ്പിച്ചിരുന്നു.

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X