ലോക് ഡൗണ്‍ നീട്ടിയാല്‍ പൂവിന്റെ എണ്ണവും കൂടുമെന്ന് അശ്വതി! ആരാധകന്റെ കമന്റ് വൈറല്‍

By Prashant V R

അവതാരകയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക എന്നതിലുപരി എഴുത്തുകാരിയായും വ്‌ളോഗറായുമൊക്കെ അശ്വതി തിളങ്ങിയിരുന്നു. ലോക് ഡൗണ്‍ കാലത്ത് മറ്റ് താരങ്ങളെ പോലെ അശ്വതിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും വീട്ടുവിശേഷങ്ങളുമെല്ലാം തന്നെ നടി പങ്കുവെക്കാറുണ്ട്.

ആര്‍ജെ ആയി കരിയര്‍ തുടങ്ങിയ താരം പിന്നീട് വിജെയായി തിളങ്ങുകയായിരുന്നു. ചുരുങ്ങിയ സമയംകൊണ്ടാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ട അവതാരകയായി അശ്വതി ശ്രീകാന്ത് മാറിയത്. വ്യത്യസ്തമായ പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടാണ് അശ്വതി എത്താറുളളത്. അശ്വതി ശ്രീകാന്തിന്റെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ നിരവധി

ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുളള അവതാരക കൂടിയാണ് അശ്വതി. മുടിയില്‍ ചെമ്പരത്തി പൂവ് ചൂടി നില്‍ക്കുന്ന ചിത്രമാണ് അശ്വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്തതിനൊപ്പം അശ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങളും വൈറലായിരുന്നു. ലോക് ഡൗണ്‍ നീട്ടിയാല്‍ പൂവിന്റെ എണ്ണവും കൂടുമെന്നാണ് നടി കുറിച്ചിരിക്കുന്നത്.

നടിയുടെ പോസ്റ്റിന്

നടിയുടെ പോസ്റ്റിന് താഴെ ഒരു ആരാധകന്‍ കുറിച്ച കമന്റും വൈറലായിരുന്നു. അശ്വതിയുടെ ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. ഇത് മുടിയില്‍ അല്ല രണ്ട് ചെവിയിലുമാണ് നമ്മളൊക്കെ വെക്കേണ്ടതെന്നും. പുതിയ ആളായോണ്ടാ എന്നൊക്കെയാണ് ആരാധകരുടെ കമന്റ്.

പിന്നാലെ കമന്റുകള്‍ക്കൊക്കെ

പിന്നാലെ കമന്റുകള്‍ക്കൊക്കെ മറുപടിയുമായി അശ്വതിയും എത്തിയിരുന്നു. ഇത് കൂടാതെ മറ്റൊരു പോസ്റ്റും അശ്വതി ശ്രീകാന്തിന്റെതായി വന്നിരുന്നു. ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റാല്‍ എന്റെ സാറെ ഇത് ഇന്നാണോ നാളെയാണോ രാത്രിയാണോ പകലാണോ എന്നൊക്കെ ആലോചിച്ച് ഒരു ഇരിപ്പുണ്ട് എന്നാണ് പുതിയൊരു ചിത്രത്തിനൊപ്പം നടി കുറിച്ചിരിക്കുന്നത്. ഇതിന് മറുപടിയായി പക്ഷേ ഉച്ച ഉറക്കം കഴിഞ്ഞാല്‍ എന്തെങ്കിലും എടുത്ത് തിന്നണം അത് നിര്‍ബന്ധാ എന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു.

അടുത്തിടെ ഗാനരചയിതാവും

അടുത്തിടെ ഗാനരചയിതാവായും അശ്വതി ശ്രീകാന്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ആര്‍ജെ മാത്തുകുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അശ്വതി പാട്ടെഴുതിയത്. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കിയ ചിത്രത്തിലെ പാട്ട് നേരത്തെ തരംഗമായി മാറിയിരുന്നു. സരിഗമപ ഫെയിം ശ്രീജിഷായിരുന്നു ഈ പാട്ട് പാടിയിരുന്നത്.

ഫ്‌ളവേഴ്‌സിലെ

ഫ്‌ളവേഴ്‌സിലെ കോമഡി സൂപ്പര്‍ നൈറ്റ്‌സ് എന്ന പരിപാടിയിലൂടെയാണ് അശ്വതി എല്ലാവര്‍ക്കും സുപരിചിതയായത്. പരിപാടിയില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പമാണ് നടി എത്തിയത്. പിന്നാലെ മഴവില്‍ മനോരമയിലെ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയും അശ്വതി അവതരിപ്പിച്ചിരുന്നു. പേളി മാണിക്ക് പകരമാണ് അശ്വതി ശ്രീകാന്ത് പരിപാടിയിലേക്ക് എത്തിയത്.

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X