വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്, സംസാരിച്ചത് പേളി മാണിക്കെതിരെയോ? വ്യക്തത വരുത്തി അശ്വതി ശ്രീകാന്ത്

സോഷ്യൽ മീഡിയയിൽ കുഞ്ഞുങ്ങളുടെ വെെകാരിക നിമിഷങ്ങൾ പങ്കുവെക്കുന്നതിനെതിരെ നടത്തിയ പ്രസ്താവന വളച്ചൊടിക്കുന്നെന്ന് നടിയും ലെെഫ് കോച്ചുമായ അശ്വതി ശ്രീകാന്ത്. ഓൺലെെൻ മീഡിയകൾ തന്റെ വാക്കുകൾ മറ്റൊരു രീതിയിലാണ് എടുത്തതെന്ന് അശ്വതി ശ്രീകാന്ത് പറയുന്നു. എന്റെ കുഞ്ഞുങ്ങളെ എവിടെയും കാണിക്കാത്ത, പ്രെെവസി ഭയങ്കരമായി കീപ്പ് ചെയ്യുന്ന അമ്മയാണെന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല. കുഞ്ഞുങ്ങളുടെ വൾനറബിൾ ആയ നിമിഷങ്ങൾ പങ്കുവെക്കരുതെന്നാണ്. ചുറ്റുമുള്ള ആളുകൾക്ക് എന്ത് വാർത്തയിലും കുറച്ച് മസാല ഉണ്ടെങ്കിലാണല്ലോ കൂടുതൽ ആൾക്കാരിലേക്ക് എത്തിക്കാനാകുക.

അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചെയ്ത വീഡിയോയെ വളച്ചൊടിച്ച് പലയിടത്തും ഇതിന്റെ വെർഷനുകൾ ഞാൻ കാണാനിടയായി. എന്റെ ഫോട്ടോയും വളരെ പോപ്പുലറായ മറ്റൊരു സെലിബ്രിറ്റി ഇൻഫ്ലുവൻസറുടെ ഫോട്ടോയും വെച്ച് അവർക്കെതിരെ ഞാൻ സംസാരിച്ചു എന്ന് വ്യാഖ്യാനിച്ചു. അവരെ ടാർ​ഗറ്റ് ചെയ്തു സംസാരിക്കുന്നു എന്നാക്കി മാറ്റി. വിദ്വേഷം പ്രചരിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ആരെയും ലക്ഷ്യം വെച്ച് ഒരു കണ്ടന്റും ഉണ്ടാക്കാൻ ആ​ഗ്രഹിക്കാത്ത ആളാണ് ഞാൻ. എല്ലാവരെയും കുറ്റപ്പെടുത്തിയും പഴിചാരിയും കണ്ടന്റുണ്ടാക്കുക എന്നതല്ല നമ്മുടെ ഉദ്ദേശമെന്ന് അശ്വതി ശ്രീകാന്ത് വ്യക്തമാക്കി.

Aswathy Sreekanth  Pearle Maaney

പേളി മാണിയെയാണ് അശ്വതി ശ്രീകാന്ത് നേരത്തെ ഉദ്ദേശിച്ചതെന്ന് വാദം വന്നിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെ രണ്ട് മക്കളുടെയും ഫോട്ടോകളും ദൃശ്യങ്ങളും പേളി മാണി പങ്കുവെക്കാറുണ്ട്. പല യൂട്യൂബേർസും അശ്വതി ശ്രീകാന്ത് പേളി മാണിക്കെതിരെ സംസാരിച്ചെന്ന തരത്തിൽ വീഡിയോകൾ ചെയ്തു. ഇതോടെയാണ് അശ്വതി ശ്രീകാന്തിന്റെ പ്രതികരണം.

അശ്വതി ശ്രീകാന്ത് പറഞ്ഞത്

ദയവ് ചെയ്ത് നിങ്ങളുടെ കുട്ടികളുടെ ഏറ്റവും വൾനറബിൾ ആയ മൊമന്റ്സ് ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ ബാക്കിയുള്ളവർക്ക് കൺസ്യൂം ചെയ്യാൻ ഇട്ട് കൊടുക്കരുത്. ഞാൻ ഈ തെറ്റ് വർഷങ്ങൾക്ക് മുമ്പ് ചെയ്തിട്ടുള്ള ആളാണ്. അത് സമ്മതിച്ച് കൊണ്ടാണ് ഞാൻ പറയുന്നത്. എന്റെ മോൾ സ്കൂളിൽ പോകാൻ പറ്റുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞ ഒരു നിമിഷമുണ്ട്. അന്നത് എനിക്കൊരു തമാശയായിരുന്നു. പക്ഷെ ഇന്ന് ഈ നിമിഷവും അത് ചെയ്തതിൽ ഞാൻ റി​ഗ്രെറ്റ് ചെയ്യുന്നു. അവളെ കാണുമ്പോൾ എല്ലാവരും സ്കൂളിൽ പോകാൻ മടിയാണല്ലേ കരയുന്നത് കണ്ടല്ലോ എന്ന് ചോദിക്കാൻ തു‌ടങ്ങി. അമ്മയുടെ മുന്നിൽ ഞാൻ പറഞ്ഞതല്ലേ, ഇതെങ്ങനെ ലോകം മുഴുവൻ അറിഞ്ഞു എന്ന് ചിന്തിച്ച് അവൾ അന്തംവിട്ട് എന്നെ നോക്കി. ചെയ്തത് തെറ്റാണെന്ന് എനിക്ക് മനസിലായി. ഇന്ന് ഒരു കുട്ടി കരയാനായ വീഡിയോ കണ്ടു. അത്തരം വീഡിയോകൾ പങ്കുവെക്കരുതെന്നും ക്യാമറയെടുക്കുന്നതിന് പകരം കുട്ടിയെ ആ ഇമോഷൻ റെ​ഗുലേറ്റ് ചെയ്യാൻ ഇരുന്ന് കാെടുക്കുകയുമാണ് വേണ്ടതെന്നാണ് അശ്വതി ശ്രീകാന്ത് പറഞ്ഞത്. പിന്നാലെ പലരും പേളി മാണിയിലേക്ക് ഈ ചർച്ച കൊണ്ട് പോയി. തന്റെ രണ്ട് മക്കളെയും പേളി സോഷ്യൽ മീഡിയയിൽ കാണിക്കാറുണ്ട്. ഇത് മക്കളുടെ സ്വകാര്യത ഇല്ലാതാക്കുന്നു എന്ന വാദവും വരാറുണ്ട്. എന്നാൽ കുട്ടികളുടെ വൾനറബിളായ വീഡിയോകളൊന്നും പേളി പങ്കുവെക്കാറില്ല.

More from Filmibeat

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X