പേര്‍ളിയ്ക്ക് പകരം പുതിയ അമരക്കാരി എത്തി! നായിക നായകനെ ഇനി മുതല്‍ അശ്വതി ശ്രീകാന്ത് നയിക്കും...
മികച്ച റിയാലിറ്റി ഷോകള്‍ സംഘപ്പിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ചാനല്‍ മഴവില്‍ മനോരമയാണ്. അടുത്തിടെ സംവിധായകന്‍ ലാല്‍ ജോസ് തനിക്കൊരു നായികയെയും നായകനെയും കണ്ടെത്തുന്നതിന് വേണ്ടി മഴവില്‍ മനോരമയില്‍ ആരംഭിച്ച റിയാലിറ്റി ഷോ ആണ് നായികാ നായകന്‍. കുഞ്ചാക്കോ ബോബന്‍, സംവൃത സുനില്‍ എന്നിവരാണ് ലാല്‍ ജോസിനൊപ്പം വിധികര്‍ത്താക്കളായി പരിപാടിയിലുള്ളത്.

ഓരോ എപ്പിസോഡുകള്‍ കഴിയുംതോറും നായികാ നായകന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. പേളി മാണിയും ഡെയിന്‍ ഡേവിസുമായിരുന്നു നായികാ നായകന്റെ അവതാരകര്‍. പേളി ബിദ് ബോസിലേക്ക് പോയതോട് കൂടി അവതാരകയുടെ പോസ്റ്റ് ഒഴിവായി കിടക്കുകയായിരുന്നു. പേളിയ്ക്ക് പകരം നായികാ നായകനിലേക്ക് പുതിയൊരു അമരക്കാരി എത്തിയിരിക്കുകയാണ്.
ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റിലൂടെ ശ്രദ്ധേയയായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. സുരാജ് വെഞ്ഞാറമൂടിനൊപ്പം ചേര്‍ന്ന അശ്വതിയുടെ അവതരണം കേരളത്തില്‍ നിറയെ ആരാധകരെ അശ്വതിയ്ക്ക് സമ്മാനിച്ചിരുന്നു. അശ്വതിയാണ് നായികാ നായകന്റെ പുതിയ അവതാരക. കഴിഞ്ഞ ദിവസം പരിപാടിയുടെ പ്രമോ വീഡിയോ വന്നപ്പോഴാണ് അശ്വതി എത്തുന്ന കാര്യം പ്രേക്ഷകര്‍ അറിഞ്ഞിരുന്നത്.

തിങ്കള്‍ ബുധന്‍ വരെ രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന നായികാ നായകന്‍ വ്യത്യസ്ത ടാസ്‌കുകളിലൂടെയും മത്സരങ്ങളിലൂടെയുമാണ് വിജയിയെ കണ്ടെത്തുന്നത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നടി സംവൃത സുനില്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയതോടെ റിയാലിറ്റി ഷോ ശ്രദ്ധേയമാവുകയായിരുന്നു.


Click it and Unblock the Notifications