സിനിമയില്‍ അവസരങ്ങള്‍ വന്നപ്പോള്‍ അന്ന് ചെയ്തില്ല, കാരണം പറഞ്ഞ് അശ്വതി ശ്രീകാന്ത്‌

By Midhun Raj

അവതാരകയായി മലയാളി പ്രേക്ഷകകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സിലെ കോമഡി സൂപ്പര്‍നൈറ്റിലൂടെയാണ് അശ്വതി എല്ലാവര്‍ക്കും സുപരിചിതയാണ്. കോമഡി സൂപ്പര്‍നൈറ്റിന് പിന്നാലെ നിരവധി ജനപ്രിയ ഷോകളിലും നടി അവതാരകയായി എത്തിയിരുന്നു. കൂടാതെ സ്‌റ്റേജ് ഷോകളിലും മറ്റ് ചാനല്‍ പരിപാടികളിലുമെല്ലാം അവതാരകയായി അശ്വതി എത്തി. അടുത്തിടെയാണ് അഭിനയ രംഗത്തും താരം തുടക്കം കുറിച്ചത്.

ആസിഫ് അലിയുടെ കുഞ്ഞെല്‍ദോ എന്ന ചിത്രത്തിലൂടെയാണ് അശ്വതി സിനിമയിലേക്കും എത്തിയത്. തുടര്‍ന്ന് ഫ്‌ളവേഴ്‌സ് ടിവിയുടെ തന്നെ ചക്കപ്പഴം എന്ന പരമ്പരയിലും താരം അഭിനയിച്ചിരുന്നു. ഉപ്പും മുളകും വലിയ വിജയമായതിന് പിന്നാലെയാണ് ചക്കപ്പഴവും ചാനലില്‍ സംപ്രേക്ഷണം ചെയ്തുതുടങ്ങിയത്. പരമ്പരയില്‍ ആശാ ഉത്തമന്‍ എന്ന കഥാപാത്രമായിട്ടാണ് നടി എത്തുന്നത്.

ചക്കപ്പഴത്തിന്റെ വിശേഷങ്ങള്‍

ചക്കപ്പഴത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം അശ്വതി ശ്രീകാന്ത് എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അതേസമയം സിനിമയില്‍ അവസരങ്ങള്‍ വന്നപ്പോള്‍ മുന്‍പ് ഒഴിവാക്കിയതിനെ കുറിച്ച് ഒരഭിമുഖത്തില്‍ നടി മനസുതുറന്നിരുന്നു. സെലിബ്രിറ്റി പ്രിവിലേജ് ആസ്വദിക്കുന്ന വ്യക്തിയാണ് താനെന്നും സിനിമയില്‍ അവസരം കിട്ടിയാല്‍ ഇനി വിട്ടുകളയില്ലെന്നും അശ്വതി ശ്രീകാന്ത് പറയുന്നു.

അശ്വതിയുടെ വാക്കുകളിലേക്ക്

അശ്വതിയുടെ വാക്കുകളിലേക്ക്: സെലിബ്രിറ്റി ആയതുകൊണ്ട് ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല, ഞാന്‍ ഇപ്പോഴും പഴയ അശ്വതി തന്നെയാണ്. എവിടെയെങ്കിലും ചെന്നാല്‍ ആള്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്. സ്‌നേഹം പ്രകടിപ്പിക്കാറുമുണ്ട്. സെലിബ്രിറ്റി പ്രിവിലേജ് ആസ്വദിക്കാറുണ്ട്. ബിഗ് സ്‌ക്രീനിലേക്ക് അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യും.

മുമ്പും അവസരങ്ങള്‍ വന്നിരുന്നു

മുമ്പും അവസരങ്ങള്‍ വന്നിരുന്നു. അന്ന് പക്ഷേ മോള് ചെറുതായത് കൊണ്ട് അവളെ വിട്ടിട്ട് പോകുക എന്നത് പ്രയാസമായിരുന്നു. ഇനി നല്ല കഥാപാത്രം കിട്ടിയാല്‍ ചെയ്‌തേക്കും. മകള്‍ പത്മ രണ്ടാം ക്ലാസിലാണ്. ഓണ്‍ലൈന്‍ പഠനതിരക്കിലാണ് ഞങ്ങളിപ്പോള്‍ ചക്കപ്പഴം കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ ഞങ്ങള്‍ രണ്ടാളും കൂടിയിരുന്ന് ഹോം വര്‍ക്ക് ചെയ്യലും പഠിത്തവുമൊക്കെയാണ്.

Recommended Video

അമ്പടി ഭയങ്കരി. സത്യന്‍ അന്തിക്കാട്ന്‌ തന്നെ പണിയണം | FilmiBeat Malayalam
അമ്മ അഭിനയിക്കുന്നതില്‍

അമ്മ അഭിനയിക്കുന്നതില്‍ കക്ഷിയ്ക്ക് നല്ല സന്തോഷമാണ്. വിമര്‍ശിക്കാനും വളര്‍ന്നിട്ടുണ്ട്. ഭര്‍ത്താവ് ശ്രീകാന്ത് ദുബായിലാണ്. എല്ലാ പിന്തുണയും പ്രോല്‍സാഹനവുമായി കൂടെയുണ്ട്. അഭിമുഖത്തില്‍ നടി പറഞ്ഞു. അഭിനയത്തിനൊപ്പം അടുത്തിടെ ഗാനരചയിതാവായും തുടക്കം കുറിച്ചിരുന്നു അശ്വതി ശ്രീകാന്ത്. കുഞ്ഞെല്‍ദോ എന്ന ചിത്രത്തിന് വേണ്ടിയാണ് നടി അടുത്തിടെ ഒരു പാട്ടിന് വരികള്‍ എഴുതിയത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ശ്രീജിഷ് പാടിയ ഈ പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X