സുരാജേട്ടന്‍ അന്ന് പറഞ്ഞ കാര്യം മറന്നിട്ടുണ്ടാവും അല്ലെ, ഒരുമിച്ചുളള ഫോട്ടോ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്‌

By Midhun Raj

മിമിക്രി വേദിയില്‍ നിന്നും സിനിമയിലെത്തി മോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. പൊട്ടിച്ചിരിപ്പിക്കുന്ന റോളുകള്‍ക്ക് പുറമെ സീരിയസ് വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് തടന്‍ കാണിച്ചുതന്നു. നായകനായും സഹനടനായുമൊക്കെയാണ് സുരാജ് വെഞ്ഞാറമൂട് ഇപ്പോള്‍ മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ സുരാജിന്‌റെ എല്ലാ സിനിമകള്‍ക്കായും ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്.

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നിധി അഗര്‍വാള്‍, ചിത്രങ്ങള്‍ കാണാം

പേരറിയാത്തവര്‍, ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പെടെയുളള സിനിമകള്‍ മുതലാണ് സുരാജ് എന്ന മികച്ച നടനെ കൂടി പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ശ്രദ്ധേയ സിനിമകളുമായി മലയാളത്തില്‍ മുന്നേറുകയായിരുന്നു താരം. അതേസമയം അഭിനയത്തിന് പുറമെ അവതാരകനായും തിളങ്ങിയിട്ടുണ്ട് സുരാജ് വെഞ്ഞാറമൂട്. ടെലിവിഷനില്‍ നിരവധി പരിപാടികളില്‍ ഭാഗമായി നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.

സുരാജിനൊപ്പം അവതാരകയായി തിളങ്ങിയ

സുരാജിനൊപ്പം അവതാരകയായി തിളങ്ങിയ താരമാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്ത കോമഡി സൂപ്പര്‍ നൈറ്റ് പ്രോഗ്രാമിലാണ് ഇരുവരും ഒന്നിച്ചത്. കുറെ നാള്‍ മികച്ച റേറ്റിംഗോടെ മുന്നേറിയ പരിപാടി ആയിരുന്നു ഇത്. പിന്നട് കോമഡി സൂപ്പര്‍ നൈറ്റിന്‌റെ മറ്റ് സീസണുകളിലും സുരാജും അശ്വതിയും ഒരുമിച്ച് എത്തി. ഇരുവരും ഒരുമിച്ചുളള അവതരണം ശ്രദ്ധേയമായിരുന്നു.

അതേസമയം സുരാജ് വെഞ്ഞാറമൂടിന്‌റെ

അതേസമയം സുരാജ് വെഞ്ഞാറമൂടിന്‌റെ പിറന്നാളിന് അശ്വതി ശ്രീകാന്തിന്‌റെതായി വന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാവുകയാണ്. നടന് ജന്മിദാനശംസകള്‍ നേര്‍ന്ന് സിനിമാ ലോകത്തുനിന്ന് നിരവധി പേരാണ് എത്തിയത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ജയസൂര്യ ഉള്‍പ്പെടെയുളള താരങ്ങളും ആരാധകരുമെല്ലാം തന്നെ പ്രിയ സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് എത്തി.

കൂട്ടത്തില്‍ അശ്വതിയുടെതായി വന്ന പോസ്റ്റും

കൂട്ടത്തില്‍ അശ്വതിയുടെതായി വന്ന പോസ്റ്റും ശ്രദ്ധേയമായി മാറി. ടിവി ഷോ ചിത്രീകരണത്തിനിടെ സുരാജിനൊപ്പം എടുത്ത ഒരു സെല്‍ഫി ചിത്രമാണ് അശ്വതി ശ്രീകാന്ത് പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ കണ്ണു തളളി നോക്കി ചിരിക്കുന്ന സുരാജിനെയാണ് കാണിക്കുന്നത്. ഫോട്ടോയ്ക്കൊപ്പം അശ്വതി ശ്രീകാന്ത് കുറിച്ച ക്യാപ്ഷനും വൈറലായിരിക്കുകയാണ്.

Recommended Video

അയാളുടെ പ്രൊഫൈല്‍ കണ്ട് ഞെട്ടി | FilmiBeat Malayalam
'ഈ ഫോട്ടോ പോസ്റ്റ് ചെയ്താല്‍ എന്നെ ശരിയാക്കും

'ഈ ഫോട്ടോ പോസ്റ്റ് ചെയ്താല്‍ എന്നെ ശരിയാക്കും എന്ന് സുരാജേട്ടന്‍ പണ്ട് പറഞ്ഞത് മറന്നിട്ടുണ്ടാവും ല്ലോ ല്ലെ' എന്നാണ് അശ്വതി കുറിച്ചത്. ഒപ്പം ബിഗ് ബ്രദറായ സുരാജിന് പിറന്നാള്‍ ആശംസ നേര്‍ന്ന് കൊണ്ടാണ് നടിയുടെ പോസ്റ്റ് അവസാനിക്കുന്നത്. ആശംസകള്‍ക്കൊപ്പം ചില ഹാഷ്ടാഗുകളും അശ്വതി ശ്രീകാന്ത് ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുന്നു. അശ്വതിയ്ക്ക് പിന്നാലെ നന്ദി പറഞ്ഞ് സുരാജും എത്തി. ചിരിച്ചുകൊണ്ട് താങ്ക്യൂ ഡിയര്‍ എന്നാണ് അശ്വതിക്ക് മറുപടിയായി സുരാജ് വെഞ്ഞാറമൂട് കുറിച്ചത്. കോമഡി സൂപ്പര്‍നെറ്റിന് പുറമെ സീ കേരളത്തിലും ഒരു പരിപാടിയുമായി സുരാജും അശ്വതിയും എത്തി. അവതാരകയ്ക്ക് പുറമെ ഇപ്പോള്‍ അഭിനേത്രി കൂടിയായ താരമാണ് അശ്വതി ശ്രീകാന്ത്. കുഞ്ഞെല്‍ദോ എന്ന സിനിമയിലൂടെയാണ് നടിയുടെ അരങ്ങേറ്റം. പിന്നീട് ചക്കപ്പഴം പരമ്പരയില്‍ പ്രധാന വേഷത്തിലും എത്തി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X