മനപ്പൂര്‍വ്വമല്ല, അവിടത്തെപ്പോലെയാണ് ഇവിടേയും, അശ്വതി ശ്രീകാന്തിന്‍റെ കുറിപ്പ് വൈറലാവുന്നു

ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി മാത്രമല്ല അഭിനേത്രിയായും തിളങ്ങുകയാണ് അശ്വതി ഇപ്പോള്‍. കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് താരമെത്താറുണ്ട്. താരത്തിന്‍റെ പുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

അമ്മയ്ക്കൊരു ഹോസ്പിറ്റൽ എമർജൻസി വന്നതു കൊണ്ട് പെട്ടെന്ന് മോളേം കൂട്ടി കാക്കനാട് നിന്ന് പാലായ്ക്ക് പോകേണ്ടി വന്നു. രണ്ടുമൂന്ന് ദിവസം ഹോസ്പിറ്റലിൽ കയറി ഇറങ്ങി അമ്മയെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ടാക്കി ഇന്നലെ വൈകുന്നേരം തിരിച്ച് ഫ്ലാറ്റിൽ എത്തി.

നോക്കുമ്പോഴുണ്ട് കൊച്ചിന്റെ സ്കൂളിലെ ഫാൻസി ഡ്രസ്സ് കോമ്പറ്റിഷനു വീഡിയോ സബ്മിറ്റ് ചെയ്യാനുള്ള ലാസ്റ്റ് ഡേറ്റാണ്. പിന്നെ അവളെ ഒരുക്കലും വീഡിയോ എടുക്കലും ഒക്കെയായിട്ട് ഒരു യുദ്ധം കഴിഞ്ഞപ്പോഴേക്കും, മൈഗ്രൈൻ ഇതാ വരുന്നെന്ന് സിഗ്നൽ കിട്ടി.

ദുബൈക്കാരനെ വീഡിയോ കോളിൽ ഒന്ന് കണ്ടെന്ന് വരുത്തി നാളെ ഷൂട്ട് ഉള്ളത് കൊണ്ട് നേരത്തെ കിടന്നേക്കാം എന്ന് വിചാരിക്കുമ്പോൾ, എവിടെയോ ഉടക്കി കാതു മുറിഞ്ഞ് ചോരേം ഒളിപ്പിച്ച് വരുന്നു മകൾ. പിന്നെ അപ്പുറത്തെ ഫ്ലാറ്റിൽ പോയി മരുന്നെടുത്ത്, മരുന്ന് വച്ച് അവളെ സമാധാനിപ്പിച്ച് ഉറക്കിയപ്പോൾ പന്ത്രണ്ടു മണി.

Aswathy Sreekanth

ആറു മണിയ്ക് അടിച്ച അലാം തല്ലിപ്പൊട്ടിക്കാതെ ഒരുവിധം നിർത്തി എഴുനേറ്റ് റെഡി ആകാൻ തുടങ്ങുമ്പോൾ വീട്ടിൽ സഹായത്തിന് ഉള്ള ചേച്ചിയ്ക്ക് തലചുറ്റൽ. പിന്നെ നേരെ ചേച്ചിയേം പാതി ഉറക്കത്തിൽ നിന്ന് കൊച്ചിനേം എടുത്ത് താഴെ പാർക്കിങ്ങിൽ എത്തുമ്പോൾ വണ്ടിയുടെ കീ കാണുന്നില്ല , തിരിച്ച് പോയി കീ തപ്പി എടുത്ത് അവരേം കൂട്ടി ലാബിൽ പോയി ചേച്ചിടെ ബിപി നോക്കി, കഴിഞ്ഞ ദിവസം ഡോക്ടർ ചെയ്യാൻ പറഞ്ഞ ടെസ്റ്റിന് ബ്‌ളഡ്ഡ് കൊടുത്ത് തിരിച്ച് വീട്ടിൽ ആക്കി. കൊച്ചിനെ നോക്കാൻ ഏൽപ്പിക്കുന്ന ചേച്ചിയെ ഒന്ന് നോക്കിക്കോളാൻ ഇന്ന് കൊച്ചിനെ പറഞ്ഞേൽപ്പിച്ചാണ് ഷൂട്ടിന് പോന്നത്. നെറ്റ് വർക്ക് എറർ കൊണ്ട് ഓൺലൈൻ ക്ലാസ്സിൽ കയറാൻ പറ്റുന്നില്ല എന്ന അടുത്ത വിളി വീട്ടിൽ നിന്ന് വന്നിട്ടുണ്ട്.

അപ്പൊ ചുരുക്കി പറഞ്ഞാൽ വർഷങ്ങളായി ഇതൊക്കെയാണ് ജീവിതം. നീളെയും കുറയുകയും നമ്മളെയിട്ട് ഓടിച്ച് സ്ക്രിപ്റ്റിൽ ഇല്ലാത്തത് മുഴുവൻ ചെയ്യിച്ച് വെറുതെ പെട്ടിയിൽ വയ്ക്കാൻ പിടിക്കണ നല്ല കളറ് പടം. മേക്കപ്പ് ഇട്ട സ്ഥിതിയ്ക്ക് ഇനി അഭിനയിച്ചേക്കാം . പിന്നെ ഒറ്റയ്ക്കല്ല, ചുറ്റുമുള്ളവരൊക്കെ ഇതിലും വല്യ ഓട്ടത്തിലാണെന്ന് ഓർക്കുമ്പോൾ ചെറിയൊരു ആശ്വാസം.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam

(ഇത്രേം പറയാൻ കാര്യം കഴിഞ്ഞ മൂന്നാലു ദിവസമായി പല വിളികൾക്കും മെസ്സേജുകൾക്കും റെസ്പോണ്ട് ചെയ്യാൻ പറ്റിയിട്ടില്ല. തിരിച്ച് വിളിക്കാം എന്ന് പറഞ്ഞത് ആരോടൊക്കെയാണെന്ന് പോലും ഓർമ്മയില്ല. മനഃപൂർവ്വമല്ല. അവിടുത്തെ പോലെ തന്നെയാണ് ഇവിടെയും. അതുകൊണ്ടാണെന്നുമായിരുന്നു അശ്വതി ശ്രീകാന്ത് കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X