വിമര്‍ശകന് അശ്വതി ശ്രീകാന്ത് നല്‍കിയ കിടിലന്‍ മറുപടി, വൈറലായി കമന്‌റ്‌

By Midhun Raj

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി സൂപ്പര്‍നൈറ്റിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ നിരവധി ജനപ്രിയ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം അവതാരകയായി അശ്വതി ശ്രീകാന്ത് എത്തി. അവതാരകയായി തിളങ്ങിയ ശേഷം കുഞ്ഞെല്‍ദോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും എത്തിയിരുന്നു നടി. പിന്നാലെ ഫ്‌ളവേഴ്‌സ് ടിവിയിലെ ചക്കപ്പഴം പരമ്പരയിലും അശ്വതി ശ്രീകാന്ത് അഭിനയിച്ചുതുടങ്ങി. പരമ്പരയില്‍ ആശാ ഉത്തമന്‍ എന്ന കഥാപാത്രമായിട്ടാണ് നടി എത്താറുളളത്.

aswathy sreekanth

മികച്ച പ്രേക്ഷക സ്വീകാര്യത നേടികൊണ്ടാണ് ചക്കപ്പഴം മുന്നേറികൊണ്ടിരിക്കുന്നത്. അതേസമയം അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള നടിയുടെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തന്റെ എറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായും നടി എത്താറുണ്ട്. അടുത്തിടെ അശ്വതി ശ്രീകാന്ത് പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതേസമയം ക്രിസ്മസ് സമയത്തും ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അശ്വതി എത്തി. ഇത്തവണ അശ്വതി ശ്രീകാന്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

അതേസമയം ചിത്രം വൈറലായതിന് പിന്നാലെ മറ്റു ചിലര്‍ വിമര്‍ശനങ്ങളുമായും എത്തി. മേക്കപ്പ് കൂടി പോയി എന്ന അഭിപ്രായത്തോടെയാണ് മിക്കവരും നടിയുടെ പോസ്റ്റിന് താഴെ എത്തുന്നത്. നാടന്‍ ലുക്കുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി അല്‍പം മോഡേണായിട്ടാണ് ഇത്തവണ അശ്വതി ശ്രീകാന്ത് എത്തിയത്. ചിത്രത്തെ വിമര്‍ശിച്ച ഒരാള്‍ക്ക് അശ്വതി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പേഴ്‌സണല്‍ ലെെഫില്‍ പോരെ ലാളിത്യം, മേക്കപ്പ് ഒകെ പ്രൊഫഷന്റെ ഭാഗമാണെന്നാണ് നടി കുറിച്ചത്.

ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം

അഭിനയത്തിന് പുറമെ ഗാനരചയിതാവും അടുത്തിടെ തുടക്കം കുറിച്ചിരുന്നു അശ്വതി ശ്രീകാന്ത്. സുഹൃത്ത് ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോയ്ക്ക് വേണ്ടി തന്നെയാണ് അശ്വതി പാട്ട് എഴുതിയത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ പാട്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ചിത്രത്തില്‍ ഒരു അധ്യാപികയുടെ റോളിലാണ് നടി എത്തുന്നത്.

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X