For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയം വേണ്ടെന്ന് വെച്ചൂടെ, കുടുംബം നോക്കി ഇരുന്നാല്‍ പോരെ, വൈറലായി അശ്വതി ശ്രീകാന്തിന്റെ മറുപടി

  |

  അവതാരകയായി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. കോമഡി സൂപ്പര്‍ നൈറ്റ് പോലുളള റിയാലിറ്റി ഷോകളിലൂടെയായിരുന്നു അശ്വതി എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത്. ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്ത കോമഡി സൂപ്പര്‍ നൈറ്റ്‌സില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് അശ്വതി തുടങ്ങിയത്. തുടര്‍ന്നും നിരവധി പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം അവതാരകയായി അശ്വതി ശ്രീകാന്ത് എത്തിയിരുന്നു.

  അവതാരകയായി തിളങ്ങിയ ശേഷമാണ് അശ്വതി അഭിനയ രംഗത്തും തുടക്കം കുറിച്ചത്. ആര്‍ജെ മാത്തുകുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോ എന്ന ചിത്രത്തിലായിരുന്നു നടി ആദ്യമായി അഭിനയിച്ചത്. ആസിഫ് അലി നായകനായ സിനിമയില്‍ ഒരു ടീച്ചറുടെ റോളില്‍ അഭിനയിച്ചാണ് നടി അഭിനയ രംഗത്തേക്ക് എത്തിയത്.

  അഭിനയത്തിന് പുറമെ ചിത്രത്തിലെ ഒരു പാട്ടിന് വരികള്‍ എഴുതിയും അശ്വതി ശ്രീകാന്ത് എത്തിയിരുന്നു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ചിത്രത്തില്‍ അശ്വതി എഴുതിയ പാട്ട് ഇതിനോടകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു. സിനിമയില്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയാണ് അശ്വതി ഫ്‌ളവേഴ്‌സ് ടിവിയിലെ ചക്കപ്പഴം എന്ന പരമ്പരയിലും അഭിനയിച്ചു തുടങ്ങിയത്.

  കുടുംബ പശ്ചാത്തലത്തിലുളള പരമ്പരയില്‍ ആശ ഉത്തമന്‍ എന്ന കഥാപാത്രമായിട്ടാണ് താരം എത്തുന്നത്. കോവിഡ് കാലം ആരംഭിച്ച പരമ്പര ഇതിനോടകം മികച്ച പ്രതികരണങ്ങള്‍ നേടിയാണ് മുന്നേറികൊണ്ടിരിക്കുന്നത്. അശ്വതിക്കൊപ്പം എസ്പി ശ്രീകുമാര്‍, ശ്രുതി രജനീകാന്ത്, അര്‍ജുന്‍ സോമശേഖര്‍, അമല്‍ രാജ്‌ദേവ്, സബീറ്റ ജോര്‍ജ്ജ് തുടങ്ങിയവരും പരമ്പരയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അതേസമയം അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരങ്ങളില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്.

  കുടുംബത്തിനൊപ്പമുളള തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. അശ്വതി ശ്രീകാന്തിന്റെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലാകാറുളളത്. അതേസമയം മോശം കമന്റുകള്‍ ഇടുന്ന ആളുകള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയും അശ്വതി എത്താറുണ്ട്. കഴിഞ്ഞ ദിവസം ജീവിതത്തിലെ ഓരോ അവസ്ഥകളെ കുറിച്ച് പങ്കുവെച്ച പോസ്റ്റിനു താഴെ വന്ന കമന്റുകള്‍ക്ക് അശ്വതി നല്‍കിയ മറുപടിയും വൈറലായി മാറിയിരുന്നു.

  അഭിനയം വേണ്ടെന്ന് വച്ചൂടെ, കുടുംബം നോക്കി ഇരുന്നാല്‍ കുഴപ്പം ഇല്ലല്ലോ എന്നാണ് അശ്വതി ശ്രീകാന്തിന്റെ പോസ്റ്റിന് താഴെ കമന്റ് വന്നത്. ഇതിന് മറുപടിയായി ഹായ് നല്ല അഡൈ്വസ്‌

  ജോലിക്ക് പോകാത്ത പെണ്ണുങ്ങള്‍ക്ക് വീട്ടില്‍ പണിയില്ലല്ലോ. ടെന്‍ഷനും ഇല്ല, അവരുടെ അമ്മയ്ക്കും ഭര്‍ത്താവിനും പിള്ളേര്‍ക്കും അസുഖം വരില്ല, ഹോസ്പിറ്റലില്‍ പോകണ്ട, നേരത്തെ എഴുന്നേല്‍ക്കണ്ട, മക്കളെ നോക്കണ്ട, പ്രാരാബ്ദം അറിയണ്ട, വീട്ടുചിലവ് അറിയണ്ട ന്താല്ലേ എന്നായിരുന്നു അശ്വതിയുടെ പ്രതികരണം.

  അതേസമയം ചക്കപ്പഴം സെറ്റില്‍ നിന്നുളള വിശേഷങ്ങള്‍ പങ്കുവെച്ചും അശ്വതി ശ്രീകാന്ത് എത്താറുണ്ട്. ലോക്ഡൗണ്‍ കാലമാണ് പരമ്പര ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഉപ്പും മുളകും വലിയ വിജയമായതിന് പിന്നാലെ എത്തിയ പുതിയ പരമ്പരയ്ക്കും മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഉപ്പും മുളകും പോലെ തന്നെ നിരവധി കാഴ്ചക്കാരെ ചക്കപ്പഴവും നേടിയിരുന്നു.

  Read more about: aswathy sreekanth
  English summary
  aswathy sreekanth's reaction about social media comments on her acting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X