നോക്കാന്‍ ആളില്ലാഞ്ഞിട്ട് കുഞ്ഞിനേംകൊണ്ട് സ്റ്റുഡിയോയില്‍ പോയിരുന്ന കാലം, അശ്വതിയുടെ ചിത്രം വൈറല്‍

By Midhun Raj

അവതാരകയായി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. കോമഡി സൂപ്പര്‍ നൈറ്റ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് അശ്വതി എല്ലാവരുടെയും ഇഷ്ടതാരമായത്. ടെലിവിഷന്‍ പരിപാടികള്‍ക്ക് പുറമെ നിരവധി സ്റ്റേജ് ഷോകളിലും അവതാരകയായി അശ്വതി ശ്രീകാന്ത് എത്തിയിരുന്നു. അടുത്തിടെയാണ് കുഞ്ഞെല്‍ദോ എന്ന ആസിഫ് അലി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും താരം എത്തിയത്. തുടര്‍ന്ന് ചക്കപ്പഴം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിലും എത്തിയിരുന്നു താരം. ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയില്‍ ആശാ ഉത്തമന്‍ എന്ന കഥാപാത്രമായിട്ടാണ് അശ്വതി എത്തുന്നത്.

aswathy-padma

അതേസമയം സോഷ്യല്‍ മീഡിയയില്‍ നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം ശ്രദ്ധേയമാകാറുണ്ട്. അവതാരക എന്നതിലുപരി നല്ലൊരു എഴുത്തുകാരി കൂടിയാണ് അശ്വതി ശ്രീകാന്ത്. നടി പങ്കുവെച്ചൊരു ചിത്രവും അതിന് അശ്വതി നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമായി മാറിയിരുന്നു. മകള്‍ പത്മയ്‌ക്കൊപ്പമുളള ഒരു പഴയ ചിത്രമാണ് അശ്വതി ശ്രീകാന്ത് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ടിവി ചാനലുകളില്‍ തിളങ്ങുന്നതിന് മുന്‍പ് റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചിരുന്നു അശ്വതി.

ഈ സമയത്ത് എടുത്ത ഒരു ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മകളുടെ ചെറുപ്പകാലത്ത് അവള്‍ക്കൊപ്പം സ്റ്റുഡിയോയില്‍ പോയിരുന്നതിനെ കുറിച്ചാണ് നടി എഴുതിയിരിക്കുന്നത്. നോക്കാന്‍ ആളില്ലാഞ്ഞിട്ട് കുഞ്ഞിനേം കൊണ്ട് സ്റ്റുഡിയോയില്‍ പോയിരുന്ന ഒരു റേഡിയോക്കാലം, അമ്മേടെ രാത്രി ശിവരാത്രി ആക്കിയിട്ട് ജോലിക്ക് പോന്നപ്പോള്‍ ഒക്കത്ത് കയറി കൂടെ പോന്നിട്ട് ഞെളിഞ്ഞിരിക്കണ ഇരുപ്പുകണ്ടാ. പത്മയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് അശ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സ്റ്റോണ്‍ ടെമ്പിള്‍ ഫിലിം ആണ് ഈ ചിത്രം തനിക്ക് അയച്ചതെന്നും അശ്വതി പറഞ്ഞു.

ലോക്ഡൗണ്‍ കാലമാണ് അശ്വതി ശ്രീകാന്തിന്റെ പുതിയ പരമ്പരയായ ചക്കപ്പഴം ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഉപ്പും മുളകും വലിയ വിജയമായതിന് പിന്നാലെയാണ് അതേ മാതൃകയിലുളള മറ്റൊരു പരമ്പര കൂടി ചാനലില്‍ സംപ്രേക്ഷണം തുടങ്ങിയത്. തുടക്കം മുതല്‍ പരമ്പരയില്‍ അശ്വതിയുടെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അഭിനയത്തിന് പുറമെ കുഞ്ഞെല്‍ദോയില്‍ ഒരു പാട്ടിന് വരികള്‍ എഴുതിയും അശ്വതി എത്തിയിരുന്നു. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ സരിഗമപ ഫെയിം ശ്രീജിഷാണ് ഈ ഗാനം ആലപിച്ചിരുന്നത്.

പോസ്റ്റ് കാണാം

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X