അശ്വതി ശ്രീകാന്തിന്റെ ഫോട്ടോഗ്രാഫര്‍ ഈ കുഞ്ഞ് താരം! ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് നടി

By Midhun Raj

അവതാരകയായി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി സൂപ്പര്‍ നൈറ്റ്‌സിലൂടെയാണ് അശ്വതി എല്ലാവരുടെയും ഇഷ്ട താരമായി മാറിയത്. പരിപാടിയില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം എത്തിയ അശ്വതി മികച്ച അവതരണമാണ് കാഴ്ചവെച്ചത്. കോമഡി സൂപ്പര്‍ നൈറ്റ്‌സിന് പിന്നാലെ നിരവധി ജനപ്രിയ റിയാലിറ്റി ഷോകളില്‍ അവതാരകയായി അശ്വതി എത്തിയിരുന്നു.

അവതാരകയ്ക്ക് പുറമെ നടിയായും അടുത്തിടെ അശ്വതി ശ്രീകാന്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ആര്‍ജെ മാത്തുകുട്ടി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദോയിലൂടെയാണ് നടി സിനിമയില്‍ എത്തിയത്. തുടര്‍ന്ന് ഫ്‌ളവേഴ്‌സില്‍ തന്നെ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലും താരം എത്തിയിരുന്നു. അടുത്തിടെ ആരംഭിച്ച പരമ്പര മികച്ച പ്രതികരണങ്ങളോടെയാണ് സംപ്രേക്ഷണം തുടരുന്നത്.

അതേസമയം ചക്കപ്പഴം

അതേസമയം ചക്കപ്പഴം ചിത്രീകരണത്തിനിടെ അശ്വതി ശ്രീകാന്തിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചക്കപ്പഴത്തില്‍ ആശാ ഉത്തമന്‍ എന്ന കഥാപാത്രമായിട്ടാണ് അശ്വതി എത്തുന്നത്. ലോക്ഡൗണ്‍ കാലമാണ് പരമ്പര ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഉപ്പും മുളകും വലിയ വിജയമായതിന് പിന്നാലെ എത്തിയ പുതിയ പരമ്പരയ്ക്കും മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്.

ഉപ്പും മുളകും പോലെ

ഉപ്പും മുളകും പോലെ തന്നെ നിരവധി കാഴ്ചക്കാരെ ചക്കപ്പഴവും നേടിയിരുന്നു. അതേസമയം ചക്കപ്പഴം ലൊക്കേഷനില്‍ നിന്നുളള ഒരു പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അശ്വതി ശ്രീകാന്ത് ഇത്തവണ എത്തിയത്. ഞങ്ങളുടെ ലിറ്റില്‍ ബോയിക്കായി ഒരു പോസിങ്, ഇപ്പോള്‍ ഇവനാണ് സ്റ്റാര്‍ട്ട് റോളിങ്ങ് ആന്‍ഡ് ആക്ഷന്‍ പറയുന്നയാള്‍ എന്ന് കുറിച്ചുകൊണ്ടായിരുന്നു കുഞ്ഞ് താരത്തിനൊപ്പമുളള പുതിയ ചിത്രം അശ്വതി ശ്രീകാന്ത് പങ്കുവെച്ചത്.

ചക്കപ്പഴത്തില്‍

ചക്കപ്പഴത്തില്‍ അഭിനയിക്കുന്ന കണ്ണനോടൊപ്പമുളള ഒരു ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. കണ്ണന്‍ ഫോട്ടോ എടുക്കുമ്പോള്‍ പോസ് ചെയ്ത് ഇരിക്കുന്ന അശ്വതിയാണ് ചിത്രത്തിലുളളത്. അതേസമയം ഒരു കൂട്ടുകുടുംബവും അവിടെ ഉണ്ടാകുന്ന തമാശകളും രസകരമായ നിമിഷങ്ങളുമൊക്കെയാണ് ചക്കപ്പഴത്തില്‍ കാണിക്കുന്നത്. പരമ്പരയില്‍ അശ്വതി ശ്രീകാന്തിനൊപ്പം നടന്‍ ശ്രീകുമാര്‍, സൗഭാഗ്യ വെങ്കിടേഷിന്റെ ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖര്‍, ശ്രുതി രജിനികാന്ത് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഫാമിലി കോമഡി ഫിക്ഷന്‍

ഫാമിലി കോമഡി ഫിക്ഷന്‍ പരമ്പരയായിട്ടാണ് ചക്കപ്പഴം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത്. അവതാരക എന്നതിലുപരി എഴുത്തുകാരിയായും വ്‌ളോഗറായുമൊക്കെ അശ്വതി തിളങ്ങിയിരുന്നു.ആര്‍ജെ ആയി കരിയര്‍ തുടങ്ങിയ താരം പിന്നീട് വിജെയായി തിളങ്ങുകയായിരുന്നു. ചുരുങ്ങിയ സമയംകൊണ്ടാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ട അവതാരകയായി അശ്വതി ശ്രീകാന്ത് മാറിയത്. വ്യത്യസ്തമായ പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടാണ് അശ്വതി എത്താറുളളത്.

Recommended Video

സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam
ഇന്‍സ്റ്റഗ്രാമില്‍ നിരവധി

ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുളള അവതാരക കൂടിയാണ് അശ്വതി. അടുത്തിടെ ഗാനരചയിതാവായും അശ്വതി ശ്രീകാന്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ആര്‍ജെ മാത്തുകുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അശ്വതി പാട്ടെഴുതിയത്. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കിയ ചിത്രത്തിലെ പാട്ട് നേരത്തെ തരംഗമായി മാറിയിരുന്നു. സരിഗമപ ഫെയിം ശ്രീജിഷായിരുന്നു ഈ പാട്ട് പാടിയിരുന്നത്.

More from Filmibeat

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X