അപ്പച്ചിയുടെ ഒപ്പമിരുന്ന് ആദ്യാക്ഷരം കുറിച്ച ആമിപ്പെണ്ണ്, ചിത്രങ്ങള്‍ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

By Midhun Raj

അവതാരകയായും നടിയായും മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി സൂപ്പര്‍ നൈറ്റ്‌സ് എന്ന പരിപാടിയിലൂടെയാണ് അശ്വതി എല്ലാവരുടെയും പ്രിയങ്കരിയായത്. തുടര്‍ന്ന് നിരവധി റിയാലിറ്റി ഷോകളിലും സ്‌റ്റേജ് ഷോകളിലുമെല്ലാം അവതാരകയായി അശ്വതി ശ്രീകാന്ത് എത്തിയിരുന്നു. അവതാരകയായി തിളങ്ങിയ ശേഷമാണ് അശ്വതി സിനിമയിലും അരങ്ങേറ്റം കുറിച്ചത്. സുഹൃത്തായ ആര്‍ജെ മാത്തുകുട്ടി സംവിധാനം ചെയ്ത കുഞ്ഞെല്‍ദോയിലാണ് അശ്വതി അഭിനയിച്ചിരുന്നത്. തുടര്‍ന്നാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ ചക്കപ്പഴം പരമ്പരയിലും പ്രധാന വേഷത്തില്‍ അശ്വതി ശ്രീകാന്ത് എത്തിയത്.

aswathy-sreekanth

ചക്കപ്പഴത്തില്‍ ആശാ ഉത്തമന്‍ എന്ന കഥാപാത്രത്തെയാണ് അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുന്നത്. പരമ്പര മികച്ച സ്വീകാര്യത നേടിക്കൊണ്ടാണ് മുന്നേറുന്നത്. അതേസമയം തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് അശ്വതി. തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം അവതാരക എത്താറുണ്ട്. അതേസമയം വിജയദശമി ദിനത്തില്‍ അശ്വതി ശ്രീകാന്ത് പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

അമ്മ അടുത്തില്ലാത്തത് കൊണ്ട് അപ്പച്ചിയുടെ ഒപ്പമിരുന്ന് ആമിപ്പെണ്ണ് ആദ്യാക്ഷരം കുറിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് അശ്വതി ശ്രീകാന്ത് എത്തിയിരിക്കുന്നത്. അശ്വതിയുടെ സഹോദരന്റെ മകളാണ് ആമി. ആമിയുടെ വിദ്യാരംഭത്തിന്റെ ചിത്രങ്ങളും അവതാരക പങ്കുവെച്ചിരുന്നു. ചിത്രങ്ങളില്‍ ആമിക്കും അശ്വതിക്കുമാപ്പം മകള്‍ പത്മയും അരികിലായി ഇരിക്കുന്നുണ്ട്. സൂര്യകാലടി മനയില്‍ വെച്ചായിരുന്നു അശ്വതിയുടെ സഹോദരന്റെ മകളുടെ വിദ്യാരംഭ ചടങ്ങ് നടന്നത്.

അശ്വതിയുടെ പോസ്റ്റിന് പിന്നാലെ ആമിക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് എത്തിയിരുന്നത്. അപ്പച്ചിയെ പോലെ മികച്ച വ്യക്തിത്വമായി ആമിക്കുട്ടിയും മാറുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അതേസമയം അവതാരക എന്നതിലുപരി എഴുത്തുകാരിയായും വ്‌ളോഗറായുമൊക്കെ തിളങ്ങിയ താരമാണ് അശ്വതി ശ്രീകാന്ത്. ആര്‍ജെ ആയി കരിയര്‍ തുടങ്ങിയ താരം പിന്നീട് വിജെയായി തിളങ്ങുകയായിരുന്നു.

ചുരുങ്ങിയ സമയംകൊണ്ടാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ട അവതാരകയായി അശ്വതി ശ്രീകാന്ത് മാറിയത്. വ്യത്യസ്തമായ പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടാണ് അശ്വതി എത്താറുളളത്. ചക്കപ്പഴം പരമ്പരയില്‍ അശ്വതി ശ്രീകാന്തിനൊപ്പം നടന്‍ ശ്രീകുമാര്‍, സൗഭാഗ്യ വെങ്കിടേഷിന്റെ ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖര്‍, ശ്രുതി രജിനികാന്ത് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഫാമിലി കോമഡി ഫിക്ഷന്‍ പരമ്പരയായിട്ടാണ് ചക്കപ്പഴം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത്.

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X