ഇന്‍സ്റ്റയില്‍ കാണുന്നതല്ല ജീവിതം, സത്യാവസ്ഥ കാണിച്ച് അശ്വതിയുടെ പോസ്റ്റ്, ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

അവതാരകയായും നടിയായും മലയാളികളുടെ പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. കോമഡി സൂപ്പര്‍നൈറ്റ്‌സ് എന്ന പരിപാടിയിലൂടെ വന്ന അശ്വതി തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര അവതാരികമാരില്‍ ഒരാളായി മാറി. റിയാലിറ്റി ഷോകളും സ്‌റ്റേജ് പരിപാടികളുമെല്ലാം അവതരിപ്പിച്ച ശേഷമാണ് അഭിനയ രംഗത്തേക്കും നടി വന്നത്. ആര്‍ജെ മാത്തുകുട്ടി സംവിധാനം ചെയ്ത കുഞ്ഞെല്‍ദോ എന്ന ചിത്രത്തിലൂടെയായിരുന്നു അശ്വതിയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് ഫ്‌ളവേഴ്‌സ് ടിവിയിലെ ചക്കപ്പഴം പരമ്പരയിലും പ്രധാന വേഷത്തില്‍ അശ്വതി ശ്രീകാന്ത് എത്തി.

ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം

ചക്കപ്പഴത്തില്‍ ആശാ ഉത്തമന്‍ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവായിരുന്നു താരം. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോസുമെല്ലാം അശ്വതി പങ്കുവെക്കാറുണ്ട്.

അതേസമയം അടുത്തിടെയാണ്

അതേസമയം അടുത്തിടെയാണ് ഗര്‍ഭിണിയാണെന്ന വിവരം നടി അറിയിച്ചത്. ഭര്‍ത്താവിനും മൂത്ത മകള്‍ക്കുമൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചായിരുന്നു അശ്വതി സന്തോഷ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. അശ്വതി ശ്രീകാന്തിന്‌റെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. നടിയുടെതായി വന്ന പുതിയ പോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

താന്‍ ശരിക്കും ചെയ്യാന്‍ ആഗ്രഹിക്കുന്നത്

താന്‍ ശരിക്കും ചെയ്യാന്‍ ആഗ്രഹിക്കുന്നത്, എന്നാല്‍ ഇപ്പോള്‍ ശരിക്കും ചെയ്യുന്ന കാര്യം കാണാന്‍ ഇടത് വശത്തേക്ക് സ്വെെപ്പ് ചെയ്യൂ എന്നാണ് നടി ഇന്‍സ്റ്റയില്‍ കുറിച്ചത്. ആദ്യ ചിത്രത്തില്‍ ഒരു പുസ്തകം കൈയ്യില്‍ പിടിച്ച് സമയം ചിലവിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് നടി പറയുന്നു. എന്നാല്‍ ഇടത് വശത്തേക്ക് സ്വെെപ്പ് ചെയ്യുമ്പോള്‍ അടുക്കളയില്‍ കഴുകാനായി നിരത്തിവെച്ചിരിക്കുന്ന പാത്രങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന അശ്വതിയെ കാണാം.

ഇന്‍സ്റ്റാലൈഫ് വേഴ്‌സ് റിയല്‍ ലൈഫ്

ഇന്‍സ്റ്റാലൈഫ് വേഴ്‌സ് റിയല്‍ ലൈഫ്, സ്റ്റേ ഹോം, സ്‌റ്റേ സേഫ് എന്നിങ്ങനെയാണ് ചിത്രങ്ങള്‍ക്ക് താഴെ നടി കുറിച്ച ഹാഷ്ടാഗുകള്‍. അശ്വതിയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ആഗ്രഹങ്ങൾ പോലെ ജീവിക്കുന്നതിലും ജീവിതം ആസ്വദിക്കുന്നതും തമ്മിലുള്ള വ്യത്യാസം. ബോത്ത് പിക്ചര്‍ റിഫ്‌ളക്ട്‌സ് ഹൗ പെര്‍ഫെക്ട് യു ആര്‍ ഇന്‍ ബോത്ത് റോള്‍സ്‌ എന്നാണ് അശ്വതിയുടെ പോസ്റ്റിന് താഴെ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

അവതരണത്തിനും അഭിനയത്തിനും പുറമെ

അവതരണത്തിനും അഭിനയത്തിനും പുറമെ എഴുത്തിലും താല്‍പര്യമുളള താരമാണ് നടി. മുന്‍പ് എഴുതിയ നടിയുടെ ഒരു പുസ്തകത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം കോമഡി സൂപ്പര്‍നൈറ്റ്‌സില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം പരിപാടി അവതരിപ്പിച്ചാണ് അശ്വതി ശ്രദ്ധേയായത്. തുടര്‍ന്ന് മറ്റു ചാനലുകളിലും അശ്വതി പരിപാടി അവതരിപ്പിച്ചിരുന്നു. പിന്നാലെ അഭിനയ രംഗത്തേക്കും എത്തുകയായിരുന്നു താരം. ദുബായില്‍ ആര്‍ജെയായി ജോലി ചെയ്ത ശേഷമായിരുന്നു നടി മിനിസ്‌ക്രീന്‍ രംഗത്തേക്ക് എത്തിയത്.

Recommended Video

Parvathy Candid Moments | FilmiBeat Malayalam

പോസ്റ്റ് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X