For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അശ്വതി ശ്രീകാന്തിന്റെ പ്രണയം വീട്ടിലറിഞ്ഞത് ആ സംഭവത്തിന് ശേഷം! തുറന്നുപറച്ചില്‍ വൈറലാവുന്നു!

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാണ് അശ്വതി ശ്രീകാന്ത്. ആര്‍ജെയായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അവര്‍ വീഡിയോയിലേക്ക് എത്തിയത്. തുടക്കം മുതല്‍ത്തന്നെ പ്രേക്ഷകര്‍ അശ്വതിയെ ഏറ്റെടുക്കുകയായിരുന്നു. കണ്ടുമടുത്ത ശൈലിയായിരുന്നില്ല അവരുടേത്. മാത്രമവുമല്ല ശുദ്ധമായ മലയാളം സംസാരിച്ചായിരുന്നു അവതരണം. കോമഡി പരിപാടിയായാലും അവാര്‍ഡ് നൈറ്റായാലും അവതാരകയായി അശ്വതി മതി എന്ന നിലപാടിലായിരുന്നു പ്രേക്ഷകര്‍. അവതാരകയായി മുന്നേറുന്നതിനിടയില്‍ നിരവധി സിനിമാഅവസരങ്ങളും അശ്വതിയെ തേടിയെത്തിയിരുന്നു. ആ അവസരങ്ങളൊന്നും അന്ന് സ്വീകരിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് അശ്വതി പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

  മാത്തുക്കുട്ടിയും താനും സഹപ്രവര്‍ത്തകരായിരുന്നു. അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ച് തനിക്കും അറിയാമെന്നും സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുങ്ങുന്നതെന്നും അവര്‍ പറയുന്നു. തന്നെ കാണണമെന്നുണ്ടെങ്കില്‍ സിനിമ തുടങ്ങുന്ന സമയത്ത് തന്നെ തിയേറ്ററുകളില്‍ ഉണ്ടാവണമെന്നും അവര്‍ പറയുന്നു. തന്റെ പ്രണയത്തെക്കുറിച്ചും പ്രസവ ശേഷമുള്ള ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ചും മകളെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങളും അശ്വതി പങ്കുവെച്ചിരുന്നു. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  വേണ്ടപ്പെട്ടവരുടെ സിനിമകള്‍

  വേണ്ടപ്പെട്ടവരുടെ സിനിമകള്‍

  നേരത്തെയും സിനിമയില്‍ അഭിനയിക്കാനുള്ള അവസംരം കിട്ടിയിരുന്നു. പത്മയുടെ വരവിന് ശേഷമായാണ് അത്തരത്തിലുള്ള അവസരം തേടിയെത്തിയത്. മോളേയും കൊണ്ടുള്ള യാത്ര ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ മാറിനില്‍ക്കുകയായിരുന്നു. മകള്‍ വലുതായതിന് ശേഷമാണ് പിന്നീട് താന്‍ തിരികെ സ്ക്രീനിലേക്ക് എത്തിയതെന്നും അശ്വതി പറയുന്നു. പ്രിയപ്പെട്ടവരുടെ സിനിമകളിലാണ് ഇപ്പോള്‍ അഭിനയിച്ചിട്ടുള്ളത്. കുഞ്ഞെല്‍ദോയിലും പൂഴിക്കടകനിലും ചെറിയ വേഷത്തിലാണ് എത്തിയത്.

  ശ്രീകാന്തുമായുള്ള പ്രണയം

  ശ്രീകാന്തുമായുള്ള പ്രണയം

  പ്ലസ് ടു സമയത്തായിരുന്നു പ്രണയം തുടങ്ങിയത്. 10 വര്‍ഷത്തിന് ശേഷമാണ് ആ പ്രണയംവിവാഹത്തില്‍ കലാശിച്ചത്. പ്രണയത്തിലായിരുന്നുവെങ്കിലും മറ്റ് കാര്യങ്ങളെക്കുറിച്ചും ജീവിതത്തിലെ ലക്ഷ്യങ്ങളെക്കുറിച്ചുമൊക്കെ അന്നേ തങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നുവെന്നും അശ്വതി പറയുന്നു. പഠനം നന്നായി പൂര്‍ത്തിയാക്കണം, ജോലിയും ലഭിച്ചിരിക്കണം ഇതിന് ശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് വീട്ടില്‍ സംസാരിക്കൂയെന്ന നിലപാടിലായിരുന്നു തങ്ങള്‍. എന്നാല്‍ അതിനും മുന്‍പേ വീട്ടുകാര്‍ അത് മനസ്സിലാക്കുകയായിരുന്നു.

  അമ്മയ്ക്ക് മനസ്സിലായി

  അമ്മയ്ക്ക് മനസ്സിലായി

  ഫോണ്‍ ബില്ല് വന്നപ്പോഴാണ് ആ രഹസ്യം പരസ്യമായത്. എങ്ങനെയാണ് തുക കൂടിയതെന്നും ഒരു നന്പറിലേക്ക് മാത്രം ഇത്രയധികം കോളുകള്‍ പോയതുമായിരുന്നു സംശയത്തിനിടയാക്കിയത്. അമ്മയ്ക്കാണേല്‍ ഇതേക്കുറിച്ച് അച്ഛനോട് പറയാനുള്ള ധൈര്യം പോലുമുണ്ടായിരുന്നില്ല. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അടിപിടി ബഹളമൊക്കെയുണ്ടായിരുന്നു. അമ്മ അന്ന് അനുഭവിച്ച ടെന്‍ഷനെക്കുറിച്ച് ഇപ്പോള്‍ കൃത്യമായി മനസ്സിലാവുന്നുണ്ട്.

  സ്വന്തം കാലില്‍ നില്‍ക്കണം

  സ്വന്തം കാലില്‍ നില്‍ക്കണം

  സിനിമയില്‍ കാണുന്നത് പോലെയല്ല വിവാഹത്തിന് ശേഷമുള്ള ജീവിതം. ചേച്ചി എങ്ങനെയാണ് പ്രണയം കൊണ്ടുനടന്നത്, ടിപ്സുണ്ടോയെന്നൊക്കെ ചോദിച്ച് കുട്ടികള്‍ എത്താറുണ്ട്. മറ്റ് ചിലരാവട്ടെ ലഭിച്ച തേപ്പിനെക്കുറിച്ച് പറയാറുണ്ട്. സിനിമയില്‍ കാണുന്നത് പോലെ ആദ്യം ഒരുപാട്ടും പിന്നീട് കുട്ടിയുടെ കരച്ചിലുമല്ല ജീവിതം. സ്വന്തം കാലില്‍ നില്‍ക്കണം പെണ്‍കുട്ടികള്‍. വിദ്യാഭ്യാസവും ജോലിയുമൊക്കെ കിട്ടിയതിന് ശേഷം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്.

  ഡിപ്രഷനെ അതിജീവിച്ചത്

  ഡിപ്രഷനെ അതിജീവിച്ചത്

  പ്രസവശേഷം വലിയൊരു ഡിപ്രഷനെ അതിജീവിച്ചിരുന്നു. ഇതേക്കുറിച്ച് അശ്വതി നേരത്തെ തുറന്നെഴുതിയിരുന്നു. ഡിപ്രഷനാണ് ആ അവസ്ഥയെന്ന മനസ്സിലാക്കി അതിജീവിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നു. ഭര്‍ത്താവിന്‍റെ അമ്മയായിരുന്നു ആ സമയത്ത് ഒപ്പമുണ്ടായിരുന്നത്. തന്നെ നന്നായി പരിഗണിച്ചിരുന്നു അമ്മ. എന്നാല്‍ കെയറിങ്ങ് ചെയ്യുന്നത് പോലും ആ സമയത്ത് ദേഷ്യത്തിന് കാരണമായിരുന്നു. ഭര്‍ത്താവും ശക്തമായ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. നിനക്ക് ഒന്നുമില്ലെന്ന് പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു.

   മകളെക്കുറിച്ച്

  മകളെക്കുറിച്ച്

  അശ്വതിയുടേയും ശ്രീകാന്തിന്‍റേയും മകളായ പത്മയെന്ന കൊച്ചുമിടുക്കിയെ പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. പത്മയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായും ഇവരെത്താറുണ്ട്. ഇപ്പോള്‍ അവള്‍ അമ്മക്കുട്ടിയാണ്. വലിയ വികൃതിക്കാരിയോ നോട്ടിയോ ഒന്നുമല്ല. കുഞ്ഞുകുഞ്ഞു കുസൃതികളൊക്കെയുണ്ട്. താന്‍ വീട്ടിലില്ലാത്തപ്പോള്‍ അച്ഛനോട് എന്തെങ്കിലും പറയും, തിരിച്ച് താനെത്തിയാല്‍ അച്ഛനെക്കുറിച്ച് പറയും. അങ്ങനെയുള്ള കുസൃതികളൊക്കെയേ അവള്‍ക്കുള്ളൂയെന്നും അശ്വതി പറയുന്നു.

  English summary
  Aswathy Sreekanth talking about Her Love story.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X