For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫൈനൽ ഫൈവിൽ എത്തുക ഇവരൊക്കെ; പ്രവചനവുമായി അശ്വതി തോമസ്

  |

  വിശുദ്ധ അൽഫോൻസാമ്മ എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അശ്വതി തോമസ്. ഏഷ്യാനെറ്റിലെ 'തകദിമി' എന്ന ഡാൻസ് ഷോയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്.

  തുടർന്ന് കണക്കുയിൽ, കുങ്കുമപ്പൂവ് എന്നീ സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് അശ്വതി അവതരിപ്പിച്ചത്. ഇപ്പോൾ യു എ ഇ യിൽ താമസിക്കുന്ന താരം ഇപ്പോൾ സീരിയൽ മേഖലയിൽ നിന്നും വിട്ട് നിൽക്കുകയാണ്. അശ്വതി സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ വലിയൊരു ആരാധികയാണ് താരം.

  Also Read:നാണംകെട്ട് ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ ഇനി വയ്യ; റിയാസിന്റെ 'ഈസി ടാർഗറ്റ്' പ്ലാൻ വർക്ക്ഔട്ട് ആവുമോ

  ബിഗ് ബോസിനെ കുറിച്ച് ഫെയ്‌സ്ബുക്കിൽ താരം ഇടുന്ന പോസ്റ്റുകൾക്കും റിവ്യൂകൾക്കും വായനക്കാർ ഏറെയാണ്. കഴിഞ്ഞ ദിവസം താരം ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ച ആവുന്നത്.

  ഈ സീസണിലെ ഫൈനൽ ഫൈവിൽ എത്താൻ സാധ്യതയുള്ള മത്സരാർഥികളെപ്പറ്റിയാണ് അശ്വതി പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥി ബ്ലെസ്ലി ആണെന്നും ഫൈനൽ ഫൈവിൽ എത്താൻ സാധ്യത ഉള്ളവർ ലക്ഷ്മി പ്രിയ, ധന്യ, റിയാസ് ദില്ഷാ എന്നിവരാണെന്നും അശ്വതി പറയുന്നു.ബിഗ് ബോസ് വീട്ടിൽ നിനവിൽ ഉള്ള മാറ്റ് താരങ്ങളായ വിനയ്, സൂരജ്, റോൻസോൺ എന്നിവർ ഫൈനൽ ഫൈവിൽ എത്താൻ യോഗ്യർ അല്ലെന്നാണ് അശ്വതി വ്യക്തമാക്കിയത്.

  Also Read: രണ്ടവന്മാർ വന്ന് കയറിയ അന്നുമുതൽ തുടങ്ങി; വിനയുമായുള്ള വഴക്ക് ലക്ഷ്മിപ്രിയക്ക് ഗുണം ചെയ്യുമോ

  പലരും ടോപ് ഫൈവിൽ വരും എന്ന് പ്രതീക്ഷിച്ചിരുന്ന താരമാണ് അഖിൽ. എന്നാൽ കഴിഞ്ഞ എവിക്ഷനിൽ താരം പുറത്ത് പോവുകയായിരുന്നു. വോട്ടുകൾ സ്പ്ലിറ്റ് ആയതിനാലാണ് ഇത് സംഭവിച്ചത്. ടോപ് 5ൽ ഒരു സീറ്റ്‌ അഖിലിന് ഉണ്ടാകുമെന്ന് അശ്വതി തോമസും കരുതിയിരുന്നു. കഴിഞ്ഞ ദിവസം അതേപ്പറ്റി ഒരു പോസ്റ്റും താരം ഇട്ടിട്ടുണ്ടായിരുന്നു.

  നന്നായി ഗെയിം കളിച്ച ഒരു മത്സരാർഥിയാണ് പുറത്ത് പോയതെന്നും ബിഗ് ബോസ് കളി എന്താണെന്ന് അറിയാത്ത കുറേപേർ ഇപ്പോഴും ഷോയിൽ തുടരുന്നുണ്ടന്നുമാണ് താരം പറഞ്ഞത്. ബിഗ് ബോസ് ഷോ കളർ ആകുമോ അതോ കളർ കലക്കിയ വെള്ളം ആകുമോ എന്ന് കണ്ടറിയാം എന്നും അശ്വതി തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

  Also Read:ആരുമായും അമിതമായി സൗഹൃദം വേണ്ട എന്ന തീരുമാനത്തിന് കാരണം ഇതാണ്; പ്രേക്ഷകരോട് തുറന്ന് പറഞ്ഞ് അഖിൽ

  മത്സരാർഥികൾക്കായി വോട്ട് ചെയ്യുന്നവരോട് തനിക്ക് ഒന്നേ പറയാനുള്ളുവെന്നും ഗെയിം കളിക്കുന്നവർക്ക് വോട്ട് കൊടുകാണാമെന്നും അല്ലാതെ അവിടെ തൂണായും, കട്ടിലായും, സെറ്റ് പ്രോപ്പർട്ടി ആയും ഇരിക്കുന്നവർക്ക് വോട്ട് കൊടുത്ത് നല്ല മത്സരാർത്ഥികളെ പറഞ്ഞ് വിടരുതെന്നും അശ്വതി പറയുന്നു.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  അതേസമയം കഴിഞ്ഞ ദിവസവും ബിഗ് ബോസ് വീട്ടിൽ വലിയ കോലാഹലങ്ങളാണ് ഉണ്ടായത്. വിനയ് മാധവും ലക്ഷ്മിപ്രിയയും തമ്മിൽ വലിയ വഴക്കാണ് കഴിഞ്ഞ ദിവസം നടന്നത്. വഴക്കിനിടെ ലക്ഷ്മിപ്രിയ വിനയ് മാധവിന്റെ നേർക്ക് തുപ്പുകയും ചെയ്തു.

  വിനയ് ബിഗ് ബോസ് വീട്ടിൽ സ്ത്രീകളെ മാത്രം ഉന്നവച്ച് ആക്രമിക്കുന്നു എന്ന് ലക്ഷ്മിപ്രിയ അഭിപ്രായപ്പെട്ടു. റൊൺസനും സൂരജും ഒഴികെ മാറ്റ് മത്സരാർഥികൾ എല്ലാരും ഷോയുടെ അവസാന ഘട്ടം എത്തിയപ്പോൾ ശബ്ദം ഉയർത്താനും വീട്ടിൽ മറ്റ് പ്രശ്നങ്ങൾ സൃഷ്ടിക്കാനും ശ്രമിക്കുന്നുണ്ട്.

  Read more about: bigg boss
  English summary
  Aswathy Thomas predicts the final five contestants of Bigg boss season 4 malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X