അർജുനും നിമിഷുമാണെങ്കിൽ സിന്ധു അടക്കം ഓടിയെത്തും, ദിയയാണ് ലക്കി; കെകെ ഫാമിലിക്ക് അശ്വിനോട് താൽപര്യകുറവ്?

കഴിഞ്ഞ ദിവസമായിരുന്നു അശ്വിൻ ​ഗണേഷിന്റെ ഇരുപത്തിയൊമ്പതാം പിറന്നാൾ. ചെറിയൊരു കേക്ക് മുറിയും സർപ്രൈസും ഭർത്താവിന് വേണ്ടി ദിയ കൃഷ്ണ ഫ്ലാറ്റിൽ ഒരുക്കിയിരുന്നു. അശ്വിന്റെ പിറന്നാളാണ്... പക്ഷെ പ്രത്യേകിച്ച് ഒരു പ്ലാനുമില്ല. അശ്വിൻ അവന്റെ വീട്ടിൽ ലഞ്ചിന് പോകും. പന്ത്രണ്ട് മണിക്ക് മുറിക്കാനായി സീക്രട്ടായി ഒരു കേക്കും 29 എന്ന് എഴുതിയ മെഴുകുതിരിയും എല്ലാം സംഘടിപ്പിച്ചിട്ടുണ്ട്.

ഇതെല്ലാം വെച്ച് അശ്വിനെ ഒന്ന് സർപ്രൈസ് ചെയ്യിക്കണം. അവൻ നേരത്തെ കിടന്നുറങ്ങുമോ എന്റെ പ്ലാൻ ഫ്ലോപ്പ് ആകുമോ എന്നൊന്നും അറിയില്ല. പിറന്നാൾ ഒരു സാധാരണ ദിവസം പോലെ കടന്നുപോകുന്നതാണ് അശ്വിന് ഇഷ്ടം. ആ ദിവസം മാത്രം എല്ലാവരും കൂടി ചേർന്ന് തന്നെ തലയിൽ എടുത്ത് വെക്കുന്നതിനോട് അശ്വിന് താൽപര്യമില്ല. എനിക്കും അതുപോലെ തന്നെയാണ്.

Aswin Ganesh diya krishna

പിറന്നാൾ ദിവസം സമാധാനത്തോടെ എവിടെ എങ്കിലും ഇരിക്കുന്നതാണ് എനിക്കും ഇഷ്ടം. ഓമി വന്നശേഷമുള്ള അശ്വിന്റെ ആദ്യത്തെ പിറന്നാളാണ്. അച്ഛൻ എന്ന ലേബലിൽ ഉള്ള ആദ്യ പിറന്നാളുമാണ്. മറ്റുള്ളവരുടെ പിറന്നാൾ ആഘോഷിക്കാനും എന്തെങ്കിലും ചെയ്ത് കൊടുക്കാനുമെല്ലാം എനിക്കും അശ്വിനും ഇഷ്ടമാണ്. പക്ഷെ ഞങ്ങൾക്ക് വേണ്ടി ആരെങ്കിലും അത് ചെയ്യുമ്പോൾ ഒരു ചമ്മലാണ്. സ്ട്രെസ്സാണ്.

ആരും പിറന്നാൾ ആശംസ നേർന്നില്ലെങ്കിൽ പോലും പരാതിയില്ലാത്ത ആളാണ് ഞാൻ. ഞാനും ഓമിയും മാത്രമുള്ള പിറന്നാൾ സെലിബ്രേഷൻ ആയിട്ട് പോലും കേക്കും കാന്റിലും എല്ലാം കണ്ടപ്പോൾ അശ്വിൻ ആ​ദ്യമൊന്ന് സ്റ്റക്കായി. എല്ലാവരും ചേർന്നുള്ള സെലിബ്രേഷനായിരുന്നുവെങ്കിൽ സർപ്രൈസ് ആയിരുന്നുവെങ്കിൽ അവൻ ബോധം കെട്ട് വീണേനെ എന്നുമാണ് ആഘോഷം ചെറുതായതിനെ കുറിച്ച് ദിയ പറഞ്ഞത്.

പിറന്നാൾ ദിവസം പ്രേക്ഷകരോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചപ്പോൾ ഉപദേശങ്ങൾ കേട്ട് ജീവിക്കരുത്. നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുക. നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക. ദിയ കൃഷ്ണയെപ്പോലെ ജീവിക്കുക എന്നായിരുന്നു അശ്വിന്റെ മറുപടി. ദിയയുടെ വക മാത്രമല്ല ഓ ബൈ ഓസിയെ സ്റ്റാഫുകളും ചെറിയൊരു സെലിബ്രേഷൻ അശ്വിന് വേണ്ടി ഒരുക്കിയിരുന്നു.

ഹാപ്പി ബെർത്ത് ഡെ ബോസ് എന്നായിരുന്നു അവർ ഒരുക്കിയ പിറന്നാൾ കേക്കിൽ എഴുതിയിരുന്നത്. അത് കണ്ട് സരസമായൊരു മറുപടിയാണ് അശ്വിൻ നൽകിയത്. ഹാപ്പി ബെർത്ത് ഡെ ബോസ് എന്നാണ് കേക്കിൽ എഴുതിയിരിക്കുന്നത്. എന്റെ ബോസ് ദിയയാണ്. ഇ‌ത്തവണത്തേക്ക് ക്ഷമിക്കണം എന്നും ദിയയോട് അശ്വിൻ പറഞ്ഞു. ചെറിയ ​ഗിഫ്റ്റുകളും അശ്വിന് സ്റ്റാഫിന്റെ വക ഉണ്ടായിരുന്നു.

Aswin Ganesh diya krishna

വീഡിയോ അതിവേ​ഗത്തിൽ വൈറലായി. പിറന്നാൾ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ പ്രധാനമായും ഏറെയും പേർ കുറിച്ചത് കെകെ ഫാമിലിയിലെ മറ്റ് അം​ഗങ്ങൾ ആരും അശ്വിന് പിറന്നാൾ ആശംസിക്കാതിരുന്നതിനെ പറ്റിയാണ്. ദിയയുടെ കുടുംബത്തിൽ ആരും അശ്വിന് പിറന്നാൾ ആശംസിച്ച് ഒരു സ്റ്റോറി പോലും പോസ്റ്റ് ചെയ്ത് കണ്ടില്ല. പക്ഷെ സിന്ധു കൃഷ്ണ അടക്കം അർജുനും നിമിഷിനും വേണ്ടി പിറന്നാൾ ദിനത്തിൽ സ്റ്റോറികൾ പോസ്റ്റ് ചെയ്യാറുമുണ്ട്.

കെകെ കുടുംബത്തിലെ എല്ലാവരും സാധാരണയായി സുഹൃത്തുക്കൾക്ക് പോലും വേണ്ടി സ്റ്റോറി പോസ്റ്റ് ചെയ്യാറുണ്ട്. ദിയയുടെ ഭർത്താവിനെ ഒരു കുടുംബാംഗമായി പോലും അവർ കാണുന്നില്ലേ എന്ന് തോന്നിപ്പോകുന്നു എന്നിങ്ങനെയായിരുന്നു കമന്റുകൾ. കെകെ ഫാമിലിക്ക് അശ്വിനോട് അകൽച്ചയും താൽപര്യ കുറവും ഉള്ളതായി മുമ്പും തോന്നിയിട്ടുണ്ടെന്നും ചിലർ കുറിച്ചു.

സ്റ്റാഫുകളോടുള്ള അശ്വിന്റെ പെരുമാറ്റത്തെ പ്രശംസിച്ചും കമന്റുകളുണ്ട്. ദിയയെ ഭാര്യയായി ലഭിച്ചത് അശ്വിന്റെ ഭാഗ്യമാണെന്ന് എല്ലാവരും കരുതുന്നു. പക്ഷെ യാഥാർത്ഥ്യത്തിൽ ഇങ്ങനെയൊരു ശുദ്ധനായ ആത്മാവിനെ ഭർത്താവായി ലഭിച്ച ദിയയാണ് ഭാ​ഗ്യവതിയെന്നും കമന്റുകളുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X