അവിടെ രാജയോ​ഗം... എല്ലാത്തിനും അച്ഛനും അമ്മയും, ഇവിടെ ഹൻസികയ്ക്ക് ഭക്ഷണം തയ്യാറാക്കുന്നതും അശ്വിൻ; വീഡിയോ

ദിയ കൃഷ്ണയും അശ്വിൻ ​ഗണേഷും ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ജൂലൈ മാസത്തിൽ ഇരുവർക്കും ആദ്യത്തെ കുഞ്ഞ് പിറക്കും. ഭർത്താവിന്റെയും മാതാപിതാക്കളുടേയും സഹായം ഉള്ളതുകൊണ്ട് തന്നെ ​ഗർഭകാലം നന്നായി ആസ്വദിക്കാൻ ​ദിയയ്ക്ക് കഴിയുന്നുണ്ട്. ആദ്യത്തെ മൂന്ന് മാസം നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതെല്ലാം ദിയ മറികടന്ന് കഴിഞ്ഞു. ​ഗർഭിണികളായ സ്ത്രീകൾക്ക് വേണ്ടി ഏഴാം മാസത്തിൽ നടത്താറുള്ള വളകാപ്പ് ചടങ്ങിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ദിയ ഇപ്പോൾ.

വൈകാതെ ചടങ്ങ് ഉണ്ടാക്കും. അമ്മ സിന്ധു തന്നെയാണ് ​ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതൽ ദിയയെ ശുശ്രൂഷിക്കുന്നതും ആവശ്യമായ നിർദേശങ്ങൾ നൽകി മുന്നോട്ട് നയിക്കുന്നതും. കൃഷ്ണകുമാറിന്റെ കുടുംബത്തിലേക്ക് ആദ്യത്തെ പേരക്കുട്ടിയെ നൽകാൻ പോകുന്നത് ദിയയാണ്.

Diya Krishna

വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഒരു കുഞ്ഞിനായുള്ള ശ്രമത്തിലായിരുന്നു ദിയ. ഭർത്താവിനും കുഞ്ഞിനുമൊത്തുള്ള സന്തോഷകരമായ ജീവിതമാണ് തന്റെ സ്വപ്നമെന്ന് പലപ്പോഴും ദിയ പലപ്പോഴും പറഞ്ഞിട്ടുണ്ട്. വിവാഹശേഷം സ്വന്തം വീട്ടിലോ ഭർത്താവിന്റെ വീട്ടിലോ താമസിക്കാൻ ദിയ കൂട്ടാക്കിയില്ല. സ്വന്തമായി ഒരു ഫ്ലാറ്റെടുത്ത് അവിടേക്ക് താമസം മാറുകയാണ് ചെയ്തത്.

ദിയയുടെ വീടിനോട് ചേർന്ന് തന്നെയാണ് താരത്തിന്റെ പുതിയ ഫ്ലാറ്റും. ഇടയ്ക്കിടെ അമ്മ സിന്ധു ദിയയെ സഹായിക്കാനായി ഇവിടെ എത്താറുണ്ട്. ഇപ്പോഴിതാ ഏറെ നാളുകൾക്കുശേഷം അമ്മയും അനിയത്തിമാരും തന്റെ ഫ്ലാറ്റിൽ ഒത്തുകൂടിയപ്പോഴുള്ള വ്ലോ​ഗുമായി എത്തിയിരിക്കുകയാണ്. ഭർത്താവ് അശ്വിൻ കാര്യമായി എന്തോ തയ്യാറാക്കുന്നതിന്റെ ദൃശ്യങ്ങൾ കാണിച്ചുകൊണ്ടാണ് ദിയയുടെ വ്ലോ​ഗ് ആരംഭിക്കുന്നത്.

ദിയയുടെ ഏറ്റവും ഇളയ സഹോദരി ഹൻസികയ്ക്ക് വേണ്ടി മാ​ഗി തയ്യാറാക്കുന്ന തിരക്കിലായിരുന്നു അശ്വിൻ. ഹൻസിക ആദ്യമായാണ് ദിയയുടേയും അശ്വിന്റേയും ഫ്ലാറ്റിലേക്ക് എത്തുന്നത്. അതുകൊണ്ട് കൂടിയാണ് തന്റെ മാസ്റ്റർ പീസ് റെസിപ്പിയായ മാ​ഗി അശ്വിൻ ഹൻസികയ്ക്ക് വേണ്ടി തയ്യാറാക്കിയത്. കാശ്മീർ പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോകുമ്പോൾ ലഭിക്കുന്ന മാ​ഗി പോലെ സ്വാദിഷ്ടമാണ് അശ്വിൻ തയ്യാറാക്കുന്നതിനുമെന്നാണ് ഹൻസിക പറഞ്ഞത്.

അശ്വിൻ കുക്ക് ചെയ്യുന്നത് കണ്ട് ഈ വീഡിയോ അശ്വിന്റെ അമ്മ കണ്ടാൽ വിഷമിക്കുമെന്നാണ് ദിയ പറഞ്ഞത്. അ​​ധികം വെള്ളമില്ലാതെയാണ് അശ്വിൻ മാ​ഗി തയ്യാറാക്കാറുള്ളത്. അശ്വിന്റെ അമ്മ കാണണം ഞാൻ അവനെ കൊണ്ട് പണിയെടുപ്പിക്കുന്നത്. അവിടെ ചെല്ലുമ്പോൾ അശ്വിന് രാജയോ​ഗമാണ്.

Diya Krishna Aswin Ganesh

കഴിഞ്ഞ ദിവസം അശ്വിൻ അശ്വിന്റെ വീട്ടിൽ പോയിരുന്നു. കോഫിയൊക്കെ ഓൺ ടൈമിൽ അശ്വിന് അച്ഛൻ ഇട്ട് കൊടുക്കും. അത് കണ്ട് അശ്വിന്റെ കണ്ണ് നിറയുന്നതൊക്കെ ഞാൻ കണ്ടു. കൃത്യമായ ഇടവേളകളിൽ കോഫി എടുക്കട്ടേയെന്ന് അച്ഛൻ അശ്വിനോട് ചോദിച്ചുകൊണ്ടേയിരിക്കുമെന്നുമാണ് ദിയ പറഞ്ഞത്. ദിയയുടെ ഫ്ലാറ്റ് നന്നായി ഇഷ്ടപ്പെട്ട ഇഷാനി വന്നയുടൻ ബെഡ് റൂമിൽ കയറി ഉറങ്ങിയെന്നാണ് സിന്ധു പറഞ്ഞത്.

ബാൽക്കെണിയിൽ ചെടികൾ വെയ്ക്കാതെ പ്ലാസ്റ്റിക്ക് ചെടികൾ വെച്ച് അലങ്കരിച്ചതിനും ദിയയെ അമ്മ സിന്ധു കളിയാക്കുന്നതും വീഡിയോയിൽ കാണാം. യാത്രകൾ പോകുമ്പോൾ വെള്ളം ഒഴിക്കാൻ കഴിയാതെ ചെടികൾ നശിച്ച് പോകാൻ സാധ്യതയുള്ളതുകൊണ്ടാണ് നാച്വറൽ ചെടികൾ വളർത്താത്തത് എന്നായിരുന്നു ദിയയുടെ മറുപടി.

വളക്കാപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും ദിയ വീഡിയോയിൽ പറഞ്ഞു. ഡെലിവറി ഡെ കഴിഞ്ഞ് കിട്ടാനാണ് താൻ കാത്തിരിക്കുന്നതെന്നും ദിയ പറയുന്നു. സൂചിയെ ഭയമുള്ളയാളാണ് ​ദിയ. രക്തം പരിശോധിക്കാൻ പോയപ്പോൾ നിലവിളിച്ച ദിയയുടെ വീഡിയോ മുമ്പ് വൈറലായിട്ടുണ്ട്. ഹോർമോൺ ചെയ്ഞ്ചസ് മൂലം ദിയയുടെ മുഖത്ത് ചെറിയ കുരുക്കളും വന്ന് തുടങ്ങിയിട്ടുണ്ട്. അടുത്തിടെ ദിയയും അശ്വിനം മാൽഡീവ്സിൽ ബേബി മൂൺ ആഘോഷിച്ച വീഡിയോ വൈറലായിരുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X