അശ്വിനേക്കാൾ മുമ്പേ അറിയുന്നവർ, പക്ഷെ അർജുനും നിമിഷും ശ്രദ്ധ കാണിച്ചു; ദിയക്കും അശ്വിനും പാളിയത് അവിടെ?
സിന്ധു കൃഷ്ണ മരുമകൻ അശ്വിൻ ഗണേശിനോട് ബഹുമാനമില്ലാതെ പെരുമാറി എന്ന വിമർശനമാണിപ്പോൾ ചർച്ച വിഷയം. വിമർശനങ്ങൾക്കിടെ ഏറ്റവും കൂടുതൽ കേൾക്കുന്ന പേര് നിമിഷ് രവി, അർജുൻ എന്നിവരുടേതാണ്. താര കുടുംബത്തിലെ അടുത്ത മരുമക്കൾ ഇവരാണെന്നാണ് ആരാധകർ പറയുന്നത്. അടുത്ത സുഹൃത്താണ് സിനിമാേട്ടോഗ്രാഫർ നിമിഷ് രവിയെന്ന് അഹാന പറയാറുണ്ട്. എന്നാൽ ഇവർ ഏറെക്കാലമായി പ്രണയത്തിലാണെന്ന് അഹാനയുടെ ആരാധകർ പറയുന്നു. ഇഷാനിയുടെ കാമുകൻ അർജുൻ ആണെന്നും വാദമുണ്ട്. ഇഷാനിയുടെ വ്ലോഗുകളിൽ വല്ലപ്പോഴുമേ അർജുനെ കാണാറുള്ളൂ.
അർജുനും നിമിഷും മരുമക്കളായി എത്തിയാൽ അശ്വിനോട് സിന്ധു കൃഷ്ണ കാണിക്കുന്ന വേർതിരിവ് പ്രകടമായി കാണാമെന്നാണ് വിമർശകർ വാദിക്കുന്നത്. വളരെ സൗമ്യനാണ് അശ്വിൻ. അശ്വിനോട് വളരെ സ്വാതന്ത്രത്തോടെ സിന്ധു കൃഷ്ണ സംസാരിക്കാറുണ്ട്. സ്വന്തം മകനെ പോലെയാണ് അശ്വിനെ സിന്ധു കാണുന്നതെന്ന് ദിയ കൃഷ്ണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മകനായി കണ്ടാലും മരുമകനായി കണ്ടാലും ഒരു വ്യക്തിക്ക് കൊടുക്കേണ്ട ബഹുമാനമുണ്ടെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു.

അർജുനും നിമിഷും മരുമക്കളായി വന്നാൽ ഒരിക്കലും സിന്ധു കൃഷ്ണ ഇങ്ങനെ പെരുമാറില്ലെന്നും വാദമുണ്ട്. അതേസമയം ദിയയുടെ കുടുംബത്തോട് അശ്വിനുള്ള മനോഭവാമല്ല നിമിഷിനും അർജുനുമെന്ന് നെറ്റിസൺസ് പറയുന്നുണ്ട്. അളവിൽ കവിഞ്ഞ ബഹുമാനം അശ്വിൻ പലപ്പോഴും ഭാര്യ വീട്ടുകാരോട് കാണിക്കുന്നു എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. പ്രമുഖ ഇന്റർനാഷണൽ കമ്പനിയിലാണ് അശ്വിൻ ജോലി ചെയ്യുന്നത്.
പക്ഷെ സാമ്പത്തികമായി ദിയയുമായി വലിയ അന്തരമുണ്ട്. ദിയയാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും വിദേശ യാത്രകൾക്കും മറ്റുമെല്ലാം തന്നെ ദിയയാണ് കൊണ്ട് പോകുന്നതെന്നും അശ്വിൻ പറഞ്ഞിട്ടുണ്ട്. ദിയയുമായി അടുത്തപ്പോൾ ദിയയുടെ യൂട്യൂബ് ചാനലിലെ സ്ഥിരം സാന്നിധ്യമായി അശ്വിൻ മാറി. നിമിഷോ അർജുനോ ഇതിന് തയ്യാറായില്ല. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്നവരാണിവർ.

മോളിവുഡിൽ ഇന്ന് ഏറ്റവും ഡിമാന്റുള്ള സിനിമോട്ടാേഗ്രാഫറാണ് നിമിഷ് രവി. ലോക എന്ന സിനിമയൂടെ നിമിഷിന്റെ കരിയർ ഗ്രാഫ് കുതിച്ചുയർന്നു. മലയാള സിനിമയുടെ ഭാവി നിശ്ചയിക്കുന്ന സിനിമോട്ടാേഗ്രാഫർമാരിലൊരാളാണ് നിമിഷെന്ന് നിസംശയം പറയാം. അഹാനയുടെയും സിന്ധു കൃഷ്ണയുടെയും വ്ലോഗിൽ വരാനുള്ള സമയം പോലും നിമിഷിനില്ല. ഇത് വഴി ലഭിക്കുന്ന പ്രശസ്തി നിമിഷിന് ആവശ്യവുമില്ല.
കാരണം സ്വന്തം കഴിവ് കൊണ്ട് നിമിഷ് തന്റെ മേഖലയിൽ അറിയപ്പെടുന്ന ആളായി മാറി. മറുവശത്ത് അർജുൻ ആർക്കിടെക്ചർ കമ്പനി നടത്തുകയാണ്. തന്റെ സംരഭത്തിലേക്കാണ് അർജുന്റെ ശ്രദ്ധ. ഇഷാനിക്ക് ലഭിക്കുന്ന പ്രശസ്തി അർജുനെ ആകർഷിക്കുന്നേയില്ല. അർജുന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് പ്രെെവറ്റാണ്. ഇഷാനിക്കൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായാൽ അർജുന് വലിയ പ്രശസ്തി ലഭിക്കുമെന്നുറപ്പാണ്.
എന്നാൽ അർജുൻ അതിന് തയ്യാറല്ല. വല്ലപ്പോഴും താരകുടുംബത്തിലെ വ്ലോഗുകളിൽ മുഖം കാണിക്കുമെങ്കിലും അർജുൻ അധികം സംസാരിക്കാറില്ല. അശ്വിനും മുമ്പ് താരകുടുംബത്തെ അടുത്തറിയുന്നവരാണ് അർജുനും നിമിഷും. എന്നാൽ ഒരു പരിധിക്കപ്പുറം ജനശ്രദ്ധ തങ്ങളിലേക്ക് വരാതിരിക്കാൻ ഇവർ ശ്രദ്ധിച്ചു. എന്നാൽ മറുവശത്ത് അശ്വിൻ ദിയക്ക് ലഭിച്ച ജനശ്രദ്ധ വഴി സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത നേടി. പക്ഷെ ദിയ തന്റെ സ്വകാര്യ ജീവിതം വ്ലോഗുകളിൽ തുറന്ന് കാണിക്കുമ്പോൾ പലപ്പോഴും കടുത്ത പരിഹാസം നേരിടേണ്ടി വരുന്നത് അശ്വിനാണ്. അതേസമയം തന്നോട് ദിയയുടെ കുടുംബം നല്ല രീതിയിലാണ് പെരുമാറാറെന്ന് അശ്വിൻ നേരത്തെ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications