മകന്റെ വിശപ്പ് മനസിലാക്കി വിളമ്പുന്ന സ്വന്തം അമ്മ, കഷ്ടപ്പെട്ട് പഠിപ്പിച്ചു; അശ്വിന്റെ കുടുംബം ചർച്ചയിൽ

ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ​ഗണേശും ദിയയുടെ അമ്മ സിന്ധു കൃഷ്ണയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ സജീവ ചർച്ച. സിന്ധുവിനെതിരെ വ്യാപകമായി വിമർശനങ്ങൾ വരുന്നുണ്ട്. ദിയ പങ്കുവെച്ച വ്ലോ​ഗിലെ ചെറിയൊരു സംഭവമാണ് വിമർശനത്തിന് കാരണം. ദിയയും അശ്വിനും ചിക്കൻ കറി വെച്ച വ്ലോ​ഗായിരുന്നു ഇത്. വീട്ടുകാരെല്ലാം ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു. എന്നാൽ ചിക്കൻ ലെ​ഗ് തികയാതെ വന്നപ്പോൾ മൂത്ത കുട്ടിക്ക് ചിക്കൻ ലെ​ഗ് വേണ്ടെന്ന് സിന്ധു കൃഷ്ണ അശ്വിനെ ഉദ്ദേശിച്ച് പറഞ്ഞു. ചെറിയൊരു സംഭവമായി തോന്നാമെങ്കിലും വ്യൂവേർസ് ഇത് അങ്ങനെയല്ല എടുത്തത്.

മരുമകനായ അശ്വിനോട് സിന്ധു കൃഷ്ണ ബഹുമാനം കാണിച്ചില്ലെന്ന വാദം വന്നു. രൂക്ഷമായാണ് പലരുടെയും വിമർശനങ്ങൾ. അതേസമയം സിന്ധുവിനെ അനുകൂലിക്കുന്നവരുമുണ്ട്. മരുമകനെന്നതിലുപരി സ്വന്തം മകനെ പോലെയാണ് സിന്ധു കൃഷ്ണ അശ്വിനോട് ഇടപഴകുന്നത്. ഈ സ്വാതന്ത്രം കൊണ്ടായിരിക്കും അങ്ങനെ സംസാരിച്ചതെന്ന് അനുകൂലിക്കുന്നവർ പറയുന്നു.

Diya Krishna  Aswin Ganesh

അതേസമയം അശ്വിന് കുറേക്കൂടി പരി​ഗണന ദിയയുടെ വീട്ടിൽ ലഭിക്കണമെന്ന അഭിപ്രായം ശക്തമാണ്. ദിയയുടെ കടുത്ത ആരാധകർ പോലും ഇക്കാര്യം കമന്റ് ബോക്സിൽ പറയുന്നുണ്ട്. മാത്രവുമല്ല സ്വന്തം വീട്ടിൽ വലിയ പരി​ഗണന ലഭിക്കുന്ന മകനാണ് അശ്വിൻ. വീട്ടിലെ ഇളയ കുട്ടി. അശ്വിന് ഏറ്റവും ഇഷ്ടം സ്വന്തം അമ്മയുണ്ടാക്കുന്ന ഭക്ഷണമാണ്. മകൻ വിവാഹം കഴിഞ്ഞ് താമസം മാറിയ ശേഷവും മകന് ഇഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങൾ‌ പാചകം ചെയ്ത് കൊണ്ടുവരുന്ന അശ്വിന്റെ അമ്മയെയും ഇത് കൊതിയോടെ കഴിക്കുന്ന അശ്വിനെയും ദിയയുടെ വ്ലോ​ഗുകളിൽ കണ്ടിട്ടുള്ളതാണ്.

മകനെ അത്രമാത്രം സ്നേഹിക്കുന്ന അമ്മയ്ക്ക് ഭാര്യ വീട്ടിൽ അശ്വിൻ പരി​ഗണിക്കപ്പെടുന്ന രീതി കണ്ടാൽ വിഷമം തോന്നില്ലേയെന്നും ചോദ്യങ്ങളുണ്ട്. സാധാരണക്കാരാണ് അശ്വിന്റെ കുടുംബം. അമ്മയും അച്ഛനും ഏറെ അധ്വാനിച്ച് അശ്വിനെയും ചേട്ടനെയും പഠിപ്പിച്ച് ഇന്നത്തെ നിലയിലെത്തിച്ചതാണെന്ന് ദിയ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ദിയയുടെയും അശ്വിന്റെയും ജീവിതത്തിൽ അശ്വിന്റെ മാതാപിതാക്കൾ ഇടപെടാറില്ല. ദിയക്ക് അശ്വിന്റെ അമ്മ നൽകുന്ന ബഹുമാനം അശ്വിന് ദിയയുടെ അമ്മ നൽകേണ്ടതല്ലേ എന്നും ചോ​ദ്യങ്ങളുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X