ദിയക്കിപ്പോൾ എന്നെ കണ്ടില്ലെങ്കിലും കുഴപ്പമില്ല, ചെറിയ വിഷമമുണ്ട്; ഒരു പ്രയോജനവും ഇല്ലെന്ന് പറയും: അശ്വിൻ

ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് ഇൻഫുവൻസർ ദിയ കൃഷ്ണ കടന്ന് പോകുന്നത്. ബിസിനസ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നു, പേരും പ്രശസ്തിയും, ആ​ഗ്രഹിച്ചത് പോലെ അമ്മയായി തുടങ്ങി ഒട്ടേറെ സന്തോഷങ്ങൾ ഇന്ന് ദിയക്കുണ്ട്. ഇൻഫ്ലുവൻസറുടെ ഈ സന്തോഷങ്ങളിൽ ഭർത്താവ് അശ്വിൻ​ ​ഗണേശിനും വലിയ പങ്കുണ്ട്. ദിയയെ നന്നായി മനസിലാക്കുന്ന ഭർത്താവാണ് അശ്വിൻ ​ഗണേശ്. എന്നാൽ​ഗർഭിണിയായ സമയത്ത് താനും അശ്വിനും തമ്മിൽ ചില വഴക്കുകളുണ്ടായി എന്നാണ് ദിയ പറയുന്നത്. സെെന സൗത്ത് പ്ലസിന് നൽകിയ പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് ദിയയും അശ്വിനും തുറന്ന് സംസാരിക്കുന്നുണ്ട്.

​ഗർഭിണിയായി ആദ്യത്തെ മൂന്ന് മാസം എനിക്ക് ഇവന്റെ മണം ഇഷ്‌ടമല്ലായിരുന്നു. വിഷമം കൊണ്ടാണെങ്കിലും എന്റെ അടുത്ത് വരരുതെന്ന് ഞാൻ പറയും. ഇവനും ഞാനും ബെസ്റ്റ് ഫ്രണ്ട്സിനെ പോലെയായിരുന്നു. പെട്ടെന്ന് ഇവനോട് ഇങ്ങനെ പറഞ്ഞപ്പോൾ ഇവനത് ഫ്രസ്ട്രേഷനായി. പണ്ട് തന്റെ സ്മെൽ നല്ലതാണെന്ന് അശ്വിനോട് ഞാൻ പറയുമായിരുന്നല്ലോ. ഞാൻ അവ​ഗണിക്കുന്നു എന്ന് അശ്വിൻ പറയാൻ തുടങ്ങി. അസുഖമായത് കൊണ്ടാണ് വേണമെന്ന് വെച്ചല്ലെന്ന് ഞാനും പറഞ്ഞു. എന്റെ സെക്കന്റ് ട്രെെമസ്റ്ററിൽ ഞാൻ മാറിയപ്പോൾ അശ്വിൻ ആദ്യത്തെ ട്രെെമസ്റ്ററിലെ കാര്യങ്ങൾ ഉൾക്കൊണ്ടു.

Aswin Ganesh  Diya Krishna
Photo Credit: Instagram / Diya Krishna

ആദ്യത്തെ ട്രെെമസ്റ്ററിൽ ഞാൻ എല്ലാ ദിവസവും ദിവസവും ഞാൻ കരയുമായിരുന്നു. പുറത്ത് പോകണം, രാത്രി പതിനൊന്ന് മണി വരെ പുറത്ത് നിൽക്കണം എന്നൊക്കെ പറഞ്ഞ്. പെട്ടെന്ന് ലോക്ഡൗൺ ഫീൽ ആയിപ്പോയി തനിക്കെന്ന് ദിയ ഓർത്തു. മകൻ പിറന്ന ശേഷമുള്ള മാറ്റത്തെക്കുറിച്ച് അശ്വിനും സംസാരിച്ചു.

കല്യാണം കഴിക്കുന്നതിന് മുമ്പ് ട്രിപ്പുകൾക്കും മറ്റും പോയിരുന്നു. ഓസിക്ക് ബേബി എന്തായാലും വേണം എന്നുള്ള തീരുമാനമായിരുന്നു. എന്നാൽ ഞാൻ ഭാവിയെക്കുറിച്ച് കുറച്ചൊന്ന് ചിന്തിച്ചു. ബേബി പെട്ടെന്ന് വന്നാൽ എനിക്ക് ഓസിക്കൊപ്പമുള്ള സമയം കുറയും. അത് മാത്രമായിരുന്നു എന്റെ മനസിനകത്തെ പേടി. കാരണം ഞങ്ങൾ എപ്പോഴും അവിടെയും ഇവിടെയുമെല്ലാം കറങ്ങുന്നവരായിരുന്നു. ഇപ്പോൾ ചിന്തിക്കണം. ബേബി വന്നതോടെ ചിന്തിക്കണം.

Aswin Ganesh  Diya Krishna
Photo Credit: Instagram / Diya Krishna

ഓസി (ദിയ) എപ്പോഴും എന്റെ കാര്യത്തിലാണ് മുമ്പ് ശ്രദ്ധ കാണിച്ചിരുന്നത്. അശ്വിൻ എന്ന് വിളിച്ച് കൊണ്ടിരിക്കും. ഇപ്പോൾ എന്നെ കണ്ടില്ലെങ്കിലും കുഴപ്പമില്ല. അതിൽ ചെറിയ വിഷമമുണ്ടെന്നും അശ്വിൻ പറഞ്ഞു. അശ്വിൻ വീട്ടിലേക്ക് പോയാൽ താനെപ്പോഴും ഫോൺ ചെയ്ത് എപ്പോൾ വരുമെന്ന് ചോദിച്ച് കൊണ്ടിരിക്കുമെന്ന് ദിയ പറഞ്ഞപ്പോൾ ഇതേക്കുറിച്ച് അശ്വിനും സംസാരിച്ചു. താൻ അടുത്ത് ഉള്ളപ്പോൾ ഒരു പ്രയോജനവും ഇല്ലെന്ന് ദിയ പറഞ്ഞ് കൊണ്ടിരിക്കുമെന്നാണ് അശ്വിൻ പറഞ്ഞത്.

വിവാഹവും കുടുംബ ജീവിതവും ദിയ കൃഷ്ണയുടെ വലിയ സ്വപ്നമായിരുന്നു. തന്നെ പൂർണമായും മനസിലാക്കുന്ന അശ്വിനിലൂടെ അത് സാധ്യമായതിന്റെ സന്തോഷത്തിലാണ് ഇന്ന് ദിയ. കൂട്ടുകാരായിരുന്ന അശ്വിനും ​ദിയയും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. പരിചയപ്പെടുന്ന കാലത്ത് ദിയ മറ്റൊരു പ്രണയ ബന്ധത്തിലാണ്. ഇവരു‌ടെ യാത്രകളിൽ കൂട്ടുകാരനായ അശ്വിനും ഒപ്പമുണ്ടായിരുന്നു. ഇന്ന് മകൻ ഓമിയാണ് ദിയയുടെ ലോകം. ഓമി എന്ന ഓമനപ്പേരിൽ ദിയയുടെ കുഞ്ഞ് ഇന്ന് സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നു. അതേസമയം മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ ആരോ​ഗ്യം ശ്രദ്ധിക്കാതെ ദിയ പുറത്ത് കൊണ്ട് പോകുന്നു എന്ന വിമർശനമുണ്ട്. വിമർശനങ്ങളോ‌ട് ദിയ കൃഷ്ണ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇൻഫ്ലുവൻസിം​ഗ് കരിയറിനൊപ്പം തന്റെ ബിസിനസും ദിയ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X