മുൻകാമുകന് മുന്നിലും ദിയയെ പുകഴ്ത്തി അശ്വിൻ; അന്നേ ദിയക്ക് തോന്നി; ഒരുപാട് കൂട്ടുകാർ വേണ്ടെന്ന് വെെഷ്ണവും

സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെ പരാതി ഉന്നയിച്ച ശേഷം ഏവർക്കും പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ദിയ കൃഷ്ണ. വലിയ ചതി നടന്നിട്ടും ദിയയും കുടുംബവും കാണിച്ച പക്വത ജനങ്ങൾക്ക് ഇഷ്‌ടപ്പെട്ടു. കഴിഞ്ഞ കുറച്ച് നാളുകളായി ദിയ കൃഷ്ണയാണ് സോഷ്യൽ മീഡിയയിലെ സജീവ ചർച്ച. കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ജനശ്ര​ദ്ധ ലഭിക്കുന്ന ഇൻഫ്ലുവൻസറായി ദിയ കൃഷ്ണ മാറി. ദിയയുടെ ഭർത്താവ് അശ്വിൻ ​ഗണേശും ചർച്ചയിലേക്ക് വന്നു. കഴിഞ്ഞ വർഷമായിരുന്നു ദിയയും അശ്വിനും വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. പ്രണയത്തിലായി അധികം വെെകാതെ വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഇരുവരും തീരുമാനിച്ചു.

നേരത്തെ ഇരുവരും സുഹൃത്തുക്കളായിരുന്നു. കൗതുകരമായ മറ്റൊരു കാര്യം ദിയയുടെയും മുൻ കാമുകൻ വെെഷ്ണവിന്റെയും സുഹൃത്തായിരുന്നു അശ്വിൻ എന്നതാണ്. അക്കാലത്ത് ദിയയുടെ വ്ലോ​ഗുകളിൽ അങ്ങിങ്ങായി അശ്വിനുണ്ട്. മൂവരും ഒരുമിച്ചുള്ള പഴയൊരു വീഡിയോയും ദിയയുടെ വിവാഹത്തിന് ശേഷം വെെഷ്ണവും നൽകിയ അഭിമുഖവും ചേർത്തുള്ള റീൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Diya Krishna  Aswin Ganesh

മുൻ റിലേഷൻഷിപ്പിൽ നിന്ന് പഠിച്ചത് എന്താണെനന് ചോദ്യത്തിന് വെെഷ്ണവ് മറുപടി നൽകുന്നുണ്ട്. റിലേഷൻഷിപ്പ് ആയിക്കഴിഞ്ഞാൽ ഒരുപാട് കൂട്ടുകാരെ കൂട്ടാൻ പാടില്ല. നമുക്ക് കുറച്ച് പ്രെെവറ്റ് മാെമന്റുകൾ വേണം. എന്റെ തെറ്റായിരുന്നു. എല്ലാവരെയും ഇഷ്ടമായത് കൊണ്ട് ഞാൻ എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോയത്. ഇപ്പോൾ ഞാൻ മാറി ചിന്തിക്കുന്ന ആളാണ്. അതാണ് മുൻ റിലേഷൻഷിപ്പിൽ നിന്ന് പഠിച്ചതെന്നായിരുന്നു വെെഷ്ണവിന്റെ മറുപടി.

ഇതിനൊപ്പം ദിയയും വെെഷ്ണവും പ്രണയത്തിലായിരുന്ന സമയത്തെ അശ്വിന്റെ വീഡിയോയും പ്രചരിക്കുന്നു. മൂവരും ഭക്ഷണം കഴിക്കുകയാണ് വീഡിയോയിൽ. ദിയ കൃഷ്ണയാണ് നമ്മുടെ ഓക്സിജൻ എന്നാണ് ദിയ പറയുന്നത്. വെെഷ്ണവ് അവൻ പറഞ്ഞത് കേട്ടോ, ഞാൻ അവന്റെ ഓക്സിജനാണെന്ന്. നീയെന്താ ഒന്നും മിണ്ടാത്തത്, ഞാൻ നിന്റെ സൺലെെറ്റ് ആണെന്നെങ്കിലും ഒന്ന് പറ എന്ന് ദിയ ഇത് കേട്ടപ്പോൾ വെെഷ്ണവിനോട് പറയുന്നുണ്ട്. റീലിന് നിരവധി പേർ കമന്റുമായെത്തി.

Diya Krishna  Aswin Ganesh Vaishnav

നിരവധി പേർ ദിയയെ പിന്തുണച്ചു. വെെഷ്ണവ് ദിയക്ക് ബഹുമാനം നൽകിയിരുന്നില്ലെന്നും അത് കൊണ്ടാണ് ദിയ ബന്ധം ഉപേക്ഷിച്ചതെന്നും കമന്റുകളുണ്ട്. തന്നെ അവ​ഗണിക്കുന്ന വെെഷ്ണവിനേക്കാൾ എന്തുകൊണ്ടും നല്ല പങ്കാളി അശ്വിനാണെന്ന് ദിയക്ക് തോന്നിയിരിക്കാമെന്നും അശ്വിനാണ് ദിയക്ക് ചേർന്ന പങ്കാളിയെന്നും കമന്റുകളുണ്ട്. വെറെെറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് വെെഷ്ണവ് ദിയയുടെ ബ്രേക്കപ്പിനെക്കുറിച്ച് സംസാരിച്ചത്.

ജീവിതത്തിൽ പഠിച്ച കാര്യവും വൈഷ്ണവ് അന്ന് പങ്കുവെച്ചു. കൂടെ നടക്കുന്ന എല്ലാവർക്കും നമ്മളെ ഇഷ്ടമാണെന്ന് നമ്മൾ വിചാരിക്കും. പക്ഷെ എപ്പോഴും അങ്ങനെയാകണമെന്നില്ല. കൂടെ അഞ്ച് പേരുണ്ടെങ്കിൽ അതിൽ ഒന്ന് രണ്ട് പേർ ആ​ഗ്രഹിക്കുന്ന കാര്യമായിരിക്കും ഞാൻ നേടുന്നത്. അതൊരു പ്രശ്നമാകും. ഫ്രണ്ട്ഷിപ്പ് അല്ല എല്ലാ ഷിപ്പും പോകും. അവസാനം ഷിപ്പ് മുങ്ങുമെന്നും അന്ന് വെെഷ്ണവ് പറഞ്ഞു. ബ്രേക്കപ്പിനെക്കുറിച്ച് നേരത്തെ ദിയ തുറന്ന് സംസാരിച്ചിരുന്നു. പരമാവധി സഹിച്ച് ബന്ധം നിലനിർത്താൻ ശ്രമിച്ചതാണ്. നേരത്തെ ഒഴിവാക്കേണ്ട ബന്ധമായിരുന്നു. ബന്ധത്തിൽ തന്റെ നൂറ് ശതമാനവും നൽകിയതിനാൽ മൂവ് ഓൺ ചെയ്യാൻ എളുപ്പമായിരുന്നെന്നും ദിയ കൃഷ്ണ അന്ന് പറഞ്ഞു.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X