അമ്മയ്ക്ക് മക്കളോട് മാത്രം സ്നേഹം, അശ്വിനെ പരിഹസിക്കുന്നു അപമാനിക്കുന്നു; കമന്റുകൾക്ക് മറുപടിയുമായി അശ്വിൻ!
ഏറെ ആരാധകരുള്ള യുട്യൂബ് ചാനലാണ് ദിയ കൃഷ്ണയുടേത്. കൃഷ്ണകുമാർ കുടുംബത്തിൽ കൃത്യമായ ഇടവേളകളിൽ വീഡിയോ പങ്കുവെക്കുന്ന യുട്യൂബറും ദിയയാണ്. പത്ത് ലക്ഷത്തിൽ അധികം സബ്സ്ക്രൈബേഴ്സുള്ള ചാനലിൽ കഴിഞ്ഞ ദിവസം ദിയ പങ്കുവെച്ച വീഡിയോ ട്രെന്റിങിൽ ഇടം പിടിച്ചിരുന്നു. തനിക്ക് പിറക്കാൻ പോകുന്ന കുഞ്ഞിനായി അമ്മയും സഹോദരിമാരും വാങ്ങിയ പ്രോഡക്ടുകളുടെ വിശേഷങ്ങളാണ് പുതിയ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നത്.
അവയിൽ ഒട്ടുമിക്ക സാധനങ്ങളും ആശുപത്രയിലേക്ക് പ്രസവത്തിനായി പോകുമ്പോൾ ഹോസ്പിറ്റൽ ബാഗിൽ കരുതേണ്ടവയുമാണ്. ദിയയ്ക്കൊപ്പം അശ്വിനും വ്ലോഗിൽ ഭാഗമായിരുന്നു. ബേബി പ്രൊഡക്ടിസിൽ ചിലതൊക്കെ എന്താണെന്ന് അശ്വിനെകാണ്ട് ദിയ ഗസ് ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.

അമ്മ സിന്ധുവാണ് പല പ്രൊഡക്ടിസിന്റെയും ഉപയോഗവും ആവശ്യകതയും ദിയയ്ക്കും അശ്വിനും പറഞ്ഞ് കൊടുത്തത്. ചിലതൊക്കെ അശ്വിനും ദിയയും പേരും കവറിലെ വിവരണവും വായിച്ച് മനസിലാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പല രാജ്യങ്ങളിലേക്കും സ്ഥലങ്ങളിലേക്കും യാത്ര നടത്തിയപ്പോഴാണ് മകളുടെ കുഞ്ഞിന് വേണ്ട സാധനങ്ങൾ സിന്ധു കൃഷ്ണ വാങ്ങിയത്.
ഭൂരിഭാഗവും ഇംപോർട്ടഡും ക്വാളിറ്റി കൂടിയതുമാണ്. വീഡിയോ വൈറലായശേഷം പ്രത്യക്ഷപ്പെട്ട കമന്റുകളിൽ ഏറെയും ദിയയും അമ്മ സിന്ധുവും ചേർന്ന് അശ്വിനെ പരിഹസിച്ചു കളിയാക്കി എന്നുള്ള തരത്തിലായിരുന്നു. ദിയ ഭർത്താവിന് തീരെ ബഹുമാനം കൊടുക്കുന്നില്ല. അതിനൊക്കെ പേർളിയെ കണ്ട് പഠിക്കണം ദിയ, സിന്ധുവും ചേർന്ന് അശ്വിനെ കളിയാക്കുന്നു. കേട്ടപ്പോൾ വിഷമം തോന്നി.
ഇവരുടെ പല വീഡിയോസിലും അശ്വിനോട് കാണിക്കുന്ന ഡിസ്റെസ്പെക്ട് വ്യക്തമാണ്, വിവാഹശേഷം ഭർത്താവിനാണ് ദിയ കൂടുതൽ പ്രയോറിറ്റി കൊടുക്കേണ്ടത്. ഉണ്ടാകാൻ പോകുന്ന കുഞ്ഞിന്റെ അച്ഛനാണ്. മാത്രമല്ല ഇനി മരണം വരെ കൂടെ ഉണ്ടാകുന്ന ഒരേ ഒരാൾ ഭർത്താവാണ് എന്നിങ്ങനെ എല്ലാമായിരുന്നു കമന്റുകൾ. ഇത് ശ്രദ്ധയിൽപ്പെട്ട് അവസാനം അശ്വിൻ തന്നെ പ്രതികരിച്ച് എത്തി. ചില കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
ദിയയും അമ്മയും എപ്പോഴും എന്നോട് വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും മാത്രമെ പെരുമാറിയിട്ടുള്ളു. ഞങ്ങൾ ഷൂട്ട് ചെയ്ത ആ വീഡിയോ നല്ല രസമായിരുന്നു. അവരോടൊപ്പം അത് ചെയ്യുമ്പോൾ എനിക്ക് ശരിക്കും ആസ്വദിക്കാൻ സാധിച്ചു. ഞങ്ങൾ മൂന്നുപേരും നല്ല തമാശ മൂഡിലായിരുന്നു. പക്ഷെ ചിലർ എന്തുകൊണ്ടാണ് ദിയയും അമ്മയും എന്നെ അപമാനിച്ചുവെന്ന് കരുതുന്നതെന്ന് എനിക്കറിയില്ല.

അങ്ങനൊരു ചിന്ത എന്റെ മനസിൽ പോലും വന്നില്ല. ജോലി കാരണം മാത്രമാണ് വീഡിയോയുടെ പാതിവഴിയിൽ വെച്ച് ഞാൻ എഴുന്നേറ്റ് പോയത് എന്നായിരുന്നു അശ്വിന്റെ മറുപടി. നിരവധി പേർ അശ്വിന്റെ കൃത്യമായ പ്രതികരണത്തെ അഭിനന്ദിച്ച് എത്തി. വൈറൽ വീഡിയോയിലെ നെഗറ്റിവിറ്റിയെ കുറിച്ച് ദിയയും കുറിപ്പിലൂടെ പ്രതികരിച്ചു.
കുടുംബത്തിലെ തമാശകൾ എന്താണെന്നും അപമാനം എന്താണെന്നുമുള്ള വ്യത്യാസം കൃത്യമായി അറിയാവുന്നവർ ഉള്ളതുകൊണ്ടാണ് നിരവധി പോസിറ്റീവ് കമന്റുകളും ലഭിച്ചത്. പോസിറ്റീവ് ഫീഡ്‌ബാക്കിന് എല്ലാവർക്കും നന്ദി. പ്രേക്ഷകർ നെഗറ്റീവ് കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തി പോസിറ്റീവ് കാര്യങ്ങൾ പ്രചരിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പലരും നല്ല കമന്റുകൾ പങ്കുവെച്ചാണ് നെഗറ്റിവിറ്റിയെ പ്രതിരോധിക്കുന്നത് എന്നതിൽ സന്തോഷം എന്നായിരുന്നു ദിയയുടെ മറുപടി.
രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം കഴിഞ്ഞ വർഷമാണ് ദിയയും അശ്വിനും വിവാഹിതരായത്. അതിന് മുമ്പ് ഇരുവരും സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ്വെയർ എഞ്ചിനീയറായ അശ്വിൻ തമിഴ് ബ്രാഹ്മിണാണ്. നല്ലൊരു ഗായകൻ കൂടിയായ അശ്വിൻ സിന്ധുവിനൊപ്പം ഇരുന്ന് പാട്ടുകൾ പാടി ആസ്വദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
*ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. ഇത് (https://www.instagram.com/sindhu_krishna__/, https://www.instagram.com/aswin__ganesh__/) നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്


Click it and Unblock the Notifications