അവൾക്ക് വേണ്ടി എന്നും പാടുന്ന പാട്ട്, ആ ചോദ്യം ഓസിയോട് നിരന്തരമായി ചോദിക്കുന്നു; ദിയയെ കുറിച്ച് അശ്വിൻ പറഞ്ഞത്

ദിയ കൃഷ്ണ-അശ്വിൻ ​ഗണേഷ് പ്രണയവും വിവാഹവും എല്ലാം സോഷ്യൽമീഡിയയിൽ ആഘോഷമായിരുന്നു. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് ഇരുവരും വിവാ​ഹിതരായ‍ത്. അതിന് മുമ്പ് ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ദിയയുടെ ആദ്യ പ്രണയത്തെ കുറിച്ചും അതിനുശേഷം വലിയൊരു ട്രോമയിലൂടെ കടന്നുപോയപ്പോഴുമെല്ലാം കരുത്തായി ഒപ്പം നിന്നത് അശ്വിൻ ആയിരുന്നു. ദിയയുടെ സുഹൃത്തുക്കളുടെ സുഹൃത്തായിരുന്നു അശ്വിൻ.

ഇരുവരും പരിചയപ്പെടുന്നത് പോലും വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. തുടക്കത്തിൽ അശ്വിനെ തനിക്ക് ഇഷ്ടായിരുന്നില്ലെന്നും പിന്നീട് പതിയെയാണ് സൗഹ‍ൃദവും പ്രണയവും എല്ലാം ഉടലെടുത്തതെന്നും ദിയ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ദിയ വൈഷ്ണവുമായി പ്രണയത്തിലായിരുന്നപ്പോഴും സുഹൃത്തായി അശ്വിൻ ഉണ്ടായിരുന്നു.

Aswin Ganesh Diya Krishna
Photo Credit: Diya Krishna / instagram

ആ പ്രണയത്തിൽ‌ ചതിക്കപ്പെട്ടപ്പോഴാണ് ദിയ ബന്ധം അവസാനിപ്പിച്ചത്. അശ്വിനുമായി പ്രണയത്തിലായശേഷം ഏറെക്കാലം പ്രണയം ദിയ പരസ്യപ്പെടുത്തിയിരുന്നില്ല. പക്ഷെ ഇരുവരും ഒരുമിച്ച് യാത്രകളും വ്ലോ​ഗുകളും നിരന്തരമായി ചെയ്യുകയും കപ്പിൾ റീലുകൾ ചെയ്യാനും ആരംഭിച്ചപ്പോൾ ഇരുവരുടേയും ആരാധകർ ഊഹിച്ചിരുന്നു.

പിന്നീട് ഒരു ദിവസം അശ്വിൻ പ്രപ്പോസ് ചെയ്ത വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താനും അശ്വിനും പ്രണയത്തിലാണെന്ന് ദിയ വെളിപ്പെടുത്തിയത്. തമിഴ് ബ്രാഹ്മിണായ അശ്വിന്റേത് ദിയയുടെ കുടുംബവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ സാധാരണ കുടുംബമാണ്. രണ്ട് മാതാപിതാക്കളും ചെറിയ തൊഴിലുകൾ ചെയ്ത് വരുമാനം കണ്ടെത്തുന്നവരാണ്. ഒരു സഹോദരനാണ് അശ്വിനുള്ളത്.

സോഫ്റ്റ്വെയർ എഞ്ചിനീയറായ അശ്വിൻ ഏറെ കാലമായി ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആ​ഘോഷമായാണ് അശ്വിൻ-ദിയ വിവാഹം നടന്നത്. ഇരുവരും ഇപ്പോൾ ആദ്യത്തെ കൺമണിയെ വരവേൽക്കാനായി കാത്തിരിക്കുകയാണ്. ഡെലവറിക്കായി ആശുപത്രിയിൽ അഡ്മിറ്റായതിന്റെ വിശേഷങ്ങളും പുതിയ അപ്ഡേറ്റ്സുമെല്ലാം വീഡിയോയായി ദിയ പങ്കുവെച്ചിരുന്നു.

ഇന്നോ നാളയോ ആയി ഇരുവർക്കും ഇടയിലേക്ക് കുഞ്ഞ് എത്തും. അതേസമയം അശ്വിനും സിന്ധുവും തമ്മിലുള്ള ഒരു സംഭാഷണത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. അടുത്തിടെ ദിയയുമായി ഇരുവരും ചെക്കപ്പിനായി ആശുപത്രിയിൽ പോയിരുന്നു. ദിയയെ സ്കാനിങ്ങിന് കയറ്റിയ സമയത്ത് വെയിറ്റിങ്ങ് റൂമിലിരുന്ന് ബോറടിച്ച ഇരുവരും പാട്ടുകൾ പാടിയാണ് സമയം തള്ളി നീക്കിയത്.

Aswin Ganesh Diya Krishna
Photo Credit: Diya Krishna / instagram

അശ്വിൻ നല്ലൊരു ​ഗായകൻ കൂടിയാണ്. തായ്മൊഴി തമിഴാണെങ്കിലും മലയാളം നന്നായി സംസാരിക്കാനും എഴുതാനും അശ്വിന് അറിയാം. മലയാളത്തിലെ പഴയ സിനിമ ​ഗാനങ്ങൾ അശ്വിന് ഏറെ പ്രിയപ്പെട്ടതാണ്. സംഭാഷണത്തിന് ഇടയിലാണ് ദിയയ്ക്ക് താൻ ഇടയ്ക്കിടെ പാടാറുള്ള പാട്ടിനെ കുറിച്ച് അശ്വിൻ വാചാലനായത്. രജിനികാന്ത് സിനിമ മുത്തുവിലെ തില്ലാന തില്ലാന എന്ന ​ഗാനം താൻ ദിയയ്ക്ക് പാടി കൊടുക്കാറുണ്ട്.

അത് പാടുന്നത് തനിക്ക് ഏറെ നാളുകളായുള്ള ഒരു ചോദ്യം ദിയയോട് ചോ​ദിക്കാൻ വേണ്ടിയാണെന്നും അശ്വിൻ പറയുന്നു. ചരണത്തിലെ സിവപ്പാന ആൺകൾ ഇൻ​ഗെ സില കോടി ഉണ്ട്... കറുപ്പാന എന്നെ കണ്ട് കൺ വെയ്ത്തതെന്ന എന്ന ചോ​ദ്യം താൻ ആ വരികൾ പാടി ചോദിക്കാറുണ്ടെന്നാണ് അശ്വിൻ ചോദിച്ചത്. ദിയയോട് എന്നും തനിക്ക് ചോ​​ദിക്കാനുള്ള ചോ​ദ്യം ഇതാണെന്നും അമ്മായിയമ്മ സിന്ധുവിനോട് ​അശ്വിൻ പറയുന്നതും കേൾക്കാം.

എന്നും നീ ഈ പാട്ട് ദിയയ്ക്ക് പാടി കൊടുക്കാറുണ്ടോയെന്നാണ് സിന്ധു അശ്വിനോട് ചോദിച്ചത്. ദിയ മാത്രമല്ല കൃഷ്ണകുമാർ കുടുംബത്തിലെ എല്ലാവരും ​അശ്വിന്റെ പാട്ടിന്റെയും ന്യൂഡിൽസ് റെസിപ്പിയുടേയും ആരാധകരാണ്. ഇരുനിറമാണെങ്കിലും അശ്വിൻ സുന്ദരനാണെന്നും മുഖത്തേക്കാൾ പെരുമാറ്റവും സംസാരവുമാണ് അശ്വിനെ കൂടുതൽ സൗന്ദര്യമുള്ള വ്യക്തിയാക്കുന്നതെന്നും കമന്റുകളുണ്ട്. ദിയയുടേയും അശ്വിന്റേയും കു‍ഞ്ഞിന് വേണ്ടി പേര് കണ്ടെത്താനുള്ള ചുമതല സിന്ധുവിനാണ്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X