കു‍ഞ്ഞ് ഓസിയെപ്പോലെ?, അശ്വിന്റെ സിങ്കക്കുട്ടി; കൈനോട്ടക്കാരൻ പറഞ്ഞതെല്ലാം ഫലിച്ചു, മകനൊപ്പം അശ്വിന്റെ ഫോട്ടോ!

ഇന്നലെയാണ് ദിയ കൃഷ്ണയ്ക്കും അശ്വിൻ ​ഗണേഷിനും ആദ്യത്തെ കൺമണി പിറന്നത്. അഞ്ചാം മാസത്തിൽ ചെന്നൈയിൽ വെച്ച് ഹസ്തരേഖ നോക്കി കൈനോട്ടക്കാരൻ പറഞ്ഞതുപോലെ തന്നെ ആൺകുഞ്ഞാണ് ദിയയ്ക്കും അശ്വിനും ജനിച്ചത്. കേരളം അടക്കി വാഴുന്ന അയ്യപ്പ സ്വാമി ആൺകുഞ്ഞിന്റെ രൂപത്തിൽ പിറക്കുമെന്നാണ് ദിയയോട് കൈ നോക്കി കൈനോട്ടക്കാരൻ പറഞ്ഞത്. അന്ന് ആ വാക്കുകൾ കേട്ടപ്പോൾ തനിക്കും അങ്ങനൊരു ​​ഗട്ട് ഫീലിങ്ങുണ്ടെന്നായിരുന്നു ദിയ പറഞ്ഞത്.

ഇന്നലെ ദിയയ്ക്ക് ആൺകുഞ്ഞ് പിറന്നുവെന്ന് കുടുംബാം​ഗങ്ങൾ സോഷ്യൽമീഡിയ വഴി അറിയിച്ചപ്പോൾ ആരാധകരുടെ മനസിലേക്ക് ഓടി എത്തിയത് കൈനോട്ടക്കാരന്റെ പ്രവചനങ്ങളാണ്. ​ഗർഭിണിയാണെന്ന് അറിഞ്ഞ് വൈകാതെ തന്നെ ഒരു ലണ്ടൻ യാത്ര ദിയയും അശ്വിനും നടത്തിയിരുന്നു.

Aswin Ganesh diya krishna
Photo Credit: Diya Krishna / instagram

വിദേശ രാജ്യങ്ങളിൽ ​ഗർഭസ്ഥ ശിശുവിന്റെ ലിം​ഗനിർണ്ണയം വിലക്കിയിട്ടില്ലാത്തതിനാൽ ദിയ അവിടെ വെച്ച് കുഞ്ഞിന്റെ ജെന്റർ ടെസ്റ്റിലൂടെ മനസിലാക്കി കാണുമെന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാൽ അത്തരം പരിശോധനകളൊന്നും ദിയ നടത്തിയിരുന്നില്ല. ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും കൈനീട്ടി വാങ്ങുക.

അതിനും അപ്പുറം ആരോ​ഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് മാത്രമായിരുന്നു ദിയ ആ​ഗ്രഹിച്ചിരുന്നത്. അതുപോലെ തന്നെ സംഭവിച്ചു. ​ആരോ​ഗ്യമുള്ള ആൺകുഞ്ഞിനെ തന്നെയാണ് ദിയയ്ക്ക് ലഭിച്ചത്. ദിയയുടെ ബേബി ബംപിന്റെ ചിത്രങ്ങൾ പുറത്ത് വരാൻ തുടങ്ങിയപ്പോൾ മുതൽ ഏറ്റവും കൂടുതൽ ആളുകൾ പ്രവചിച്ചതും ആൺകുഞ്ഞാണെന്നാണ്.

ആരാധകരുടെ ​ഗസ്സും സത്യമായി. ദിയയ്ക്ക് ആൺകുഞ്ഞ് പിറന്ന് കാണാനാണ് ആ​ഗ്രഹമെന്നാണ് സിന്ധുവിന്റെ അമ്മയും പറഞ്ഞത്. ​ഗേൾസ് ​ഗ്യാങ്ങിലേക്ക് ആൺതരി വന്നലുള്ള സന്തോഷം മറ്റൊന്നാകുമെന്നാണ് അമ്മൂമ്മ പറഞ്ഞത്. എന്നിരുന്നാലും ആണായാലും പെണ്ണായാലും സന്തോഷമാണെന്നും എല്ലാം നല്ലതുപോലെ പര്യവസാനിക്കണമെന്ന് മാത്രമാണ് പ്രാർത്ഥനയെന്നും അമ്മൂമ്മ പറഞ്ഞിരുന്നു. കുഞ്ഞിന്റെ ജനന തിയ്യതിക്കും പ്രത്യേകതയുണ്ട്.

ജൂലൈ അഞ്ചിനാണ് ​ദിയയുടെ കുഞ്ഞ് ജനിച്ചിരിക്കുന്നത്. ദിയയുടെ പിറന്നാൾ മെയ് അഞ്ചിനാണ്. ദിയ-അശ്വിൻ വിവാഹം നടന്നത് സെപ്റ്റംബർ അഞ്ചിനാണ്. ഇപ്പോഴിതാ കുഞ്ഞും ഒരു അഞ്ചാം തിയ്യതിയാണ് പിറന്നിരിക്കുന്നത്. അഞ്ചെന്ന നമ്പർ ഓരോ വർഷം കഴിയുന്തോറും ദിയയുടെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതായി മാറുകയാണ്. പ്രസവതിയ്യതിക്ക് ഒരു ദിവസം മുമ്പാണ് ദിയ അഡ്മിറ്റായത്.

Aswin Ganesh diya krishna
Photo Credit: Diya Krishna / instagram

സൂചിപോലും ഭയമുള്ള ദിയയ്ക്ക് ലേബർ സ്യൂട്ടിലേക്ക് കയറാനുള്ള ഒരേയൊരു ധൈര്യം അമ്മ സിന്ധുവും ഭർത്താവ് അശ്വിനുമാണ്. ഇരുവരും തനിക്കൊപ്പം ഉണ്ടെങ്കിൽ ഈ കടമ്പ ഞാൻ കടക്കുമെന്നാണ് ദിയ പറഞ്ഞത്. കുഞ്ഞിക്കാലിന്റെ ചിത്രം പങ്കുവെച്ചാണ് മകൻ പിറന്ന സന്തോഷം ദിയയും അശ്വിനും അറിയിച്ചത്. കുഞ്ഞും അമ്മയും ആരോ​ഗ്യത്തോടെ ഇരിക്കുന്നുവെന്ന് കുടുംബാം​ഗങ്ങളും അറിയിച്ചിരുന്നു.

ഇപ്പോഴിതാ മകനൊപ്പമുള്ള ആദ്യ ചിത്രവുമായി എത്തിയിരിക്കുകയാണ് അശ്വിൻ. മോണിങ് ഡോസേജ് ഓഫ് മിനി ഓസി എന്നാണ് അശ്വിൻ കുറിച്ചത്. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ നിറചിരിയോടെ നോക്കുന്ന അശ്വിനാണ് ഫോട്ടോയിലുള്ളത്. ഫോട്ടോയും ക്യാപ്ഷനും കണ്ട് കുഞ്ഞിന് ദിയയുടെ ഛായയാണോയെന്നുള്ള ചോദ്യങ്ങളാണ് ഏറെയും കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടത്.

കുഞ്ഞിന്റെ ചിത്രം കാണാൻ വെയിറ്റിങ്ങാണെന്നും കമന്റുകളുണ്ട്. അശ്വിന്റെ സിങ്കക്കുട്ടി എന്നും ചിലർ കുറിച്ചിരുന്നു. ആൺകുഞ്ഞാണെങ്കിൽ അശ്വിന്റെ ഛായ വരണമെന്നാണ് താൻ ആ​ഗ്രഹിക്കുന്നതെന്ന് ദിയ നേരത്തെ പറഞ്ഞിരുന്നു.

കുഞ്ഞിന് പേര് കണ്ടെത്താനുള്ള ചുമതല സിന്ധുവിനാണ്. അമ്മ കണ്ടെത്തുന്ന പേരാണ് കുഞ്ഞിന് നൽകുകയെന്ന് ദിയ നേരത്തെ തന്നെ പറഞ്ഞിരുന്നു. സിന്ധുവിന്റെ സഹോദരിയുടെ മകൾക്കും ആൺകുഞ്ഞാണുള്ളത്. ലിയാൻ കാനഡയിൽ നിന്നും വെക്കേഷന് വന്നപ്പോൾ അശ്വിനും ഓസിക്കും ഒപ്പമായിരുന്നു ഏറെയും സമയം.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X