അശ്വിനും വീട്ടുകാർക്കും വലിയ നേട്ടം, ബിസിനസ് വളരുന്നു; പക്ഷെ ഇങ്ങനെ ദിയയുടെ വീട്ടിൽ തുടരണോയെന്ന് വ്യൂവേർസ്
ഇൻഫ്ലുവൻസർ ദിയ കൃഷ്ണയ്ക്ക് നേരെയുള്ള വിമർശനം നാൾക്ക് നാൾ കൂടുന്നു. ഇത്തവണ ദിയയുടെ അമ്മ സിന്ധു കൃഷ്ണയ്ക്കും വിമർശനമുണ്ട്. കഴിഞ്ഞ ദിവസമാണ് ദിയ ചിക്കൻ കറി വെച്ച വ്ലോഗ് യൂട്യൂബ് ചാനലിൽ പങ്കുവെച്ചത്. ദിയയും അശ്വിനും കൂടിയാണ് പാചകം ചെയ്തത്. വീട്ടിലെ എല്ലാവരെയും കഴിക്കാനും വിളിച്ചു. കോഴിയുടെ കാൽ തികയാതെ വന്നപ്പോൾ മൂത്ത കുട്ടിക്ക് കാൽ വേണ്ടെന്ന് സിന്ധു പറഞ്ഞു. തമാശ രീതിയിലല്ല പറഞ്ഞതും. ഇത് വ്യൂവേർസിന് തീരെ ഇഷ്ടപ്പെട്ടില്ല.
അശ്വിനോട് കാണിക്കുന്ന ബഹുമാനക്കുറവ് കമന്റ് ബോക്സിൽ നിരവധി പേർ ചൂണ്ടിക്കാണിച്ചു. അശ്വിന് എങ്ങനെ ഈ വീട്ടിൽ തുടരാൻ കഴിയുന്നെന്നും ചോദ്യങ്ങളുണ്ട്. ഇതാദ്യമായല്ല അശ്വിനെ സിന്ധു കൃഷ്ണ ബഹുമാനിക്കുന്നില്ല എന്ന ആരോപണം വരുന്നത്. സാമ്പത്തികമായി അശ്വിനേക്കാളും മുകളിലാണ് ദിയയുടെ കുടുംബം. ഇത് കൊണ്ടാണോ ഈ വ്യത്യാസം കാണിക്കുന്നതെന്ന ചോദ്യം നെറ്റിസൺസിനുണ്ട്.
കാര്യങ്ങൾ ഇത്രയും മോശമായതിൽ അശ്വിനും പങ്കുണ്ടെന്നാണ് നെറ്റിസൺസ് പറയുന്നത്. ഇതാദ്യമായല്ല വ്ലോഗിൽ ഇത്തരം കാര്യങ്ങൾ കാണുന്നത്. നേരത്തെ ദിയയും സിന്ധു കൃഷ്ണയും അശ്വിനെ പരിഹസിച്ച് സംസാരിക്കുന്നു എന്ന വിമർശനം ഒരു വ്ലോഗിൽ വന്നിരുന്നു. അന്ന് വ്യാപകമായി കമന്റുകൾ വന്നപ്പോൾ അശ്വിൻ ഇരുവരെയും പിന്തുണച്ച് സംസാരിക്കുകയാണുണ്ടായത്. സിന്ധുവും ദിയയും തന്നോട് നല്ല രീതിയിലാണ് സംസാരിച്ചതെന്ന് അശ്വിൻ കമന്റ് ചെയ്തു.
പിന്നീടിങ്ങോട്ട് പല വ്ലോഗികളിലും അഭിമുഖങ്ങളിലും അശ്വിനെ ദിയ താഴ്ത്തിക്കെട്ടി സംസാരിക്കുന്നു എന്ന വിമർശനം വന്നു. അശ്വിനെ സംബന്ധിച്ച് ദിയയുമായുള്ള വിവാഹം നൽകിയത് സ്വപ്ന തുല്യമായ ജീവിതമാണ്. ഇത് അശ്വിൻ ഒന്നിലേറെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. താൻ ആദ്യമായി ധരിച്ച ബ്രാൻഡഡ് ഷർട്ട് ദിയ കൃഷ്ണ വാങ്ങിത്തന്നതാണെന്നാണ് ഒരിക്കൽ അശ്വിൻ പറഞ്ഞത്.
തനിക്കിന്ന് ലഭിക്കുന്ന ജനശ്രദ്ധയ്ക്ക് കാരണം ദിയയാണ്. ദിയക്ക് സ്നേഹം മാത്രം കൊടുത്താൽ മതി, ബാക്കി എല്ലാ കാര്യങ്ങളും ദിയ നോക്കിക്കോളുമെന്നും അശ്വിൻ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഭാര്യയോടുള്ള കടപ്പാടും സ്നേഹവും നല്ലതാണെങ്കിലും ആത്മാഭിമാനം വിട്ട് കളയരുതെന്ന് അന്നേ കമന്റുകൾ വന്നിരുന്നു.

എന്നാൽ ദിയയോടുള്ള സ്നേഹം കൊണ്ടാണ് അശ്വിൻ ദിയയുടെ ഇഷ്ടങ്ങൾക്ക് മുൻഗണന കൊടുക്കുന്നതെന്നും അഭിപ്രായങ്ങൾ വന്നിരുന്നു. അതേസമയം ദിയയുടെ സാന്നിധ്യം അശ്വിന് പല കാര്യങ്ങളിലും ഉപകരിച്ചിട്ടുണ്ട്. അശ്വിന്റെ അമ്മയുടെ ബിസിനസ് സംരഭം നാൾക്ക് നാൾ വളരുകയാണ്. ഹോം മേഡ് സ്നാക്കുകളാണ് അമ്മ വിൽക്കുന്നത്. ദിയ ഈ സംരഭത്തിന് സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നൽകിയതോടെ ബിസിനസ് വളർന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ എല്ലായിടത്തും ഇവർ പ്രൊഡക്ട് എത്തിക്കുന്നുണ്ട്. അതേസമയം എന്തൊക്കെ നേട്ടങ്ങളുണ്ടെങ്കിലും അശ്വിൻ ദിയയുടെ വീട്ടിൽ നിന്ന് ഇങ്ങനെ പരിഹാസ്യനാകേണ്ടതില്ലെന്ന് നെറ്റിസൺസ് പറയുന്നു. ദിയയുടെ പുതിയ വ്ലോഗിൽ ഇക്കാര്യം പറഞ്ഞ് അനവധി കമന്റുകൾ വന്നിട്ടുണ്ട്.


Click it and Unblock the Notifications