തുട‌ക്കത്തിൽ എന്നും കൂടെ, ഇന്ന് കാണാനേയില്ല; അശ്വിന്റെ ചേട്ടന്റെ മകളെ ദിയക്കൊപ്പം കാണാത്തതിന് കാരണം?

By Desk

സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. ദിയയുടെ വ്ലോ​ഗുകൾ ലക്ഷക്കണക്കിന് വ്യൂവേഴ്സുമായി ട്രെൻഡിം​ഗാണ്. സോഷ്യൽ മീഡിയയിൽ തന്റെ ജീവിതം തുറന്ന് കാണിച്ചയാളാണ് ദിയ കൃഷ്ണ. പ്രണയം, ബ്രേക്കപ്പ്, അശ്വിനുമായുള്ള സൗഹൃദവും പ്രണയവും, അശ്വിനുമായുള്ള വിവാഹം, കുഞ്ഞിന്റെ ജനനം തു‌ടങ്ങി ജീവിതത്തിലെ ഓരോ ഘട്ടങ്ങളും ദിയ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. ദിയയുടെ അമ്മയും സഹോദരിമാരുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്.

കൃഷ്ണകുമാർ കുടുംബത്തിലെ ഓരോരുത്തരെയും അടുത്തറിയാവുന്നവരെ പോലെയാണ് ആരാധകർ പരി​ഗണിക്കാറ്. അത്രത്തോളം ജന മനസുകളിൽ ഇവർക്ക് സ്ഥാനമുണ്ട്. താരകുടുംബത്തിന്റെ ഇന്നത്തെ ഉയർച്ചയിൽ ഏറെ സന്തോഷിക്കുന്നവരാണ് ആരാധകർ. ദിയ തന്റെ ജീവിതത്തെക്കുറിച്ച് വ്ലോ​ഗുകളിൽ തുറന്ന് സംസാരിക്കാറുണ്ടെങ്കിലും ബാക്കി മൂന്ന് സ​ഹോദരിമാരും അങ്ങനെയല്ല.

Aswin Ganesh  Diya Krishna

റിലേഷൻഷിപ്പിനെക്കുറിച്ച് അഹാനയോ ഇഷാനി കൃഷ്ണയോ ഇതുവരെ വ്ലോ​ഗുകളിൽ സംസാരിച്ചിട്ടില്ല. ഇക്കാര്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കാനാണ് ഇവർ ഇഷ്ടപ്പെടുന്നത്. അതേസമയം ദിയയുടെ ജീവിതവുമായി അടുത്ത് നിൽക്കുന്ന പലരെയും വ്ലോ​ഗുകളിൽ കാണാറുണ്ട്. ഭർത്താവ് അശ്വിന്റെ മാതാപിതാക്കളെ വ്ലോ​ഗുകളിൽ കാണാം.

അശ്വിനും ദിയയും അടുത്ത ശേഷം ദിയയുടെ വ്ലോ​ഗുകളിൽ സ്ഥിരമായി കാണുന്ന മുഖമായിരുന്നു അശ്വിന്റെ ചേട്ടന്റെ മകളുടേത്. എന്നാൽ പിന്നീട് ഈ കു‌ട്ടിയെ വ്ലോ​ഗുകളിലൊന്നും കാണാതായി. ദിയ-അശ്വിൻ വിവാഹ ശേഷം ഈ കു‌ട്ടിയെ വ്ലോ​ഗുകളിൽ അപൂർവമായേ കണ്ടിട്ടുള്ളൂ. ഇതിന് കാരണമെന്തെന്ന ചോദ്യങ്ങൾ ഒരിക്കൽ ദിയയുടെ വ്ലോ​ഗിലെ കമന്റ് ബോക്സിൽ വന്നിരുന്നു.

Aswin Ganesh  Diya Krishna
Photo Credit: Facebook / Aswin Ganesh

ദിയയ്ക്ക് ലഭിക്കുന്ന ജനശ്രദ്ധയിലേക്ക് കടന്ന് വരാൻ താൽപര്യമില്ലാത്തയാളാണ് അശ്വിന്റെ ചേട്ടന്റെ ഭാര്യ. മിക്കപ്പോഴും വ്ലോ​ഗുകളിൽ നിന്ന് ഇവർ ഒഴിഞ്ഞ് മാറുകയാണുണ്ടായത്. ദിയ അമ്മയായ ശേഷം ഇവർ തന്റെ അമ്മയ്ക്കൊപ്പം കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ വന്നിരുന്നു. അന്ന് സിന്ധു കൃഷ്ണ ഇവരെ വ്ലോ​ഗിൽ കാണിച്ചു. അപ്പോൾ വേണ്ടെന്ന് ഇവർ ചിരിയോടെ ആം​ഗ്യം കാണിക്കുന്നുണ്ട്. സ്വകാര്യത ഇഷ്ടപ്പെടുന്നയാളായത് കൊണ്ടായിരിക്കാം മകളെ വ്ലോ​ഗുകളിൽ കാണിക്കാത്തതെന്നാണ് സൂചന. അശ്വിന്റെ ചേട്ടനെയും

കൃഷ്ണകുമാർ കുടുംബത്തെ സംബന്ധിച്ച് സ്വകാര്യത പലപ്പോഴും കോംപ്രമെെസ് ചെയ്യപ്പെടുന്ന കാര്യമാണ്. താരകുടുംബത്തിലെ ഒട്ടുമിക്ക വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ദിയയുടെ കുഞ്ഞാണ് ഇന്ന് താരകുടുംബത്തിലെ ഏറ്റവും വലിയ സന്തോഷം. കുഞ്ഞിന്റെ മുഖം ഇതുവരെയും സോഷ്യൽ മീഡിയയിൽ കാണിച്ചിട്ടില്ല.

ഡെലിവറി വ്ലോ​ഗ് ദിയ പങ്കുവെച്ചിരുന്നു. അടുത്ത കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കാര്യങ്ങളിലൊന്നായിരുന്നു. ദിയ കൃഷ്ണയുടെ ഡെലിവറി വ്ലോ​ഗ്. കഴിഞ്ഞ വർഷമായിരുന്നു ദിയയുടെ വിവാഹം. വിവാഹം കഴിഞ്ഞ് വൈകാതെ അമ്മയാകാൻ ദിയ തീരുമാനിച്ചു. ദിയയുടെ പുതിയ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. താര കുടുംബത്തിൽ അഹാന മാത്രമാണ് സിനിമ കരിയറാക്കിയത്. ബാക്കി മൂന്ന് പേരും യൂട്യൂബ് ചാനൽ വഴിയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇന്ന് സോഷ്യൽ മീഡിയയിൽ വൻ ആരാധക വൃന്ദമുള്ളവരാണ് ഇവർ. വീട്ടിലെ വിശേഷങ്ങളും യാത്രകളുടെയും മറ്റ് ആഘോഷങ്ങളുടെയും വീഡിയോകളാണ് ഇവർ പങ്കുവെക്കാറുള്ളത്.

എപ്പോഴും പോസിറ്റീവ് എനർജി തരുന്നതാണ് താരകു‌ടുംബത്തിലെ വ്ലോ​ഗുകളെന്നാണ് പലരും പറയാനുള്ളത്. ഈ കുടുംബത്തിന്റെ ഐക്യവും ജീവിതത്തെ നോക്കിക്കാണുന്ന രീതിയുമെല്ലാം ഇഷ്ടപ്പെടുന്നവർ ഏറെയാണ്. ദിയ കൃഷ്ണയ്ക്ക് ബിസിനസിൽ ഏറെ ​ഗുണം ചെയ്തത് സോഷ്യൽ മീഡിയ റീച്ച് ആണ്. അഹാനയും സഹോദരിമാരും ബിസിനസിലേക്ക് കടക്കുന്നെന്നും സൂചനയുണ്ട്. ഒരു കാര്യം വരാനുണ്ടെന്നും ആ​ഗസ്റ്റ് 14 ന് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിക്കുമെന്നും അഹാനയുടെ പുതിയ പോസ്റ്റിൽ പറയുന്നുണ്ട്. ഇത് ബിസിനസ് തുടങ്ങുന്നതിന്റെ സൂചനയായിരിക്കാമെന്ന് ആരാധകർ പറയുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X