ആ ശബ്ദം കാരണം തല വേദനിക്കുന്നു! തേജസിനൊപ്പമുള്ള സന്തോഷനിമിഷങ്ങള്‍ പങ്കിട്ട മാളവികയോട് ആരാധകര്‍ പറഞ്ഞത്
തേജസ് നാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് മാളവിക. വ്‌ളോഗിലൂടെയായി വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നുണ്ട്. തേജസിന്റെ വീട്ടില്‍ പോയ വിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. കുടുംബസമേതമായി എല്ലാവരും പുറത്തുപോയതായിരുന്നു വ്‌ളോഗില്‍. ഇപ്പോള്‍ തേജസേട്ടന്റെ വീട്ടിലാണ്. കാര്യമായൊന്നും സംഭവിക്കാനില്ല. ചുമ്മാ ഒരു വൈകുന്നേരം, അത് വീഡിയോയിലൂടെയായി കാണിക്കാമെന്ന് കരുതി. വ്‌ളോഗ് എടുക്കുമ്പോഴാണ് ഗുല്‍സു അമ്മയോടുള്ള ഇഷ്ടം കാണിക്കുന്നത്. അതുവരെ അവള്‍ക്ക് അമ്മയെ വേണ്ടായിരുന്നു എന്നായിരുന്നു തേജസിന്റെ കമന്റ്. പ്രസവിച്ച അമ്മ ടെററാണെന്ന് എനിക്കറിയാമെന്നും പറയുന്നുണ്ടായിരുന്നു. കാണുന്ന പട്ടിയെ ഒക്കെ വിളിച്ച് അച്ഛന് കടി വാങ്ങിത്താ എന്നും തേജസ് പറയുന്നുണ്ടായിരുന്നു.
എല്ലാവരും ഒന്നിച്ച് പുറത്തുപോയതിന്റെ വിശേഷങ്ങളും വീഡിയോയില്‍ കാണിച്ചിരുന്നു. തേജസ് ഡ്രൈവ് ചെയ്യുമ്പോള്‍ ഗുല്‍സു പുറകില്‍ നിന്നും ചാടിക്കളിക്കുകയായിരുന്നു. ഭാനുവിന്റെ പരീക്ഷയൊക്കെ കഴിഞ്ഞതിന്റെ സന്തോഷം ഒന്നാഘോഷിക്കാമെന്ന് കരുതി. എല്ലാ ദിവസവും സന്തോഷമാണ് എനിക്ക് എന്നായിരുന്നു, ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ ദിവസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞത്. ഞങ്ങളൊന്നിച്ച് തായ്‌ലന്‍ഡില്‍ പോയതായിരുന്നു ഏറ്റവും സന്തോഷം തോന്നിയ സമയം എന്നായിരുന്നു മാളവികയുടെ മറുപടി. അമ്മയെ ഒഴിവാക്കി പോയത് സന്തോഷമായിരുന്നു എന്നോ, എനിക്ക് സങ്കടമായിരുന്നു. ദിവസം പത്ത് തവണ വിളിച്ച് കരയുമായിരുന്നു ഞാന്‍ എന്നായിരുന്നു തേജസിന്റെ ട്രോള്‍.

നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. എല്ലാം സൂപ്പറായിരുന്നു, ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ഒഴിച്ച്. അത് കേട്ടിട്ട് തലവേദന എടുക്കുന്നു. മോശം ബാക്ക്ഗ്രൗണ്ട്, കേള്‍ക്കുമ്പോള്‍ തന്നെ ഇറിറ്റേഷന്‍ ആവുന്നു. ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് കാരണം സംസാരിക്കുന്നത് ഇടയ്ക്ക് അത്ര ക്ലിയറല്ലായിരുന്നു. ഇനിയുള്ള വ്‌ളോഗില്‍ ഇത് ശ്രദ്ധിക്കാമെന്നായിരുന്നു മാളവികയുടെ മറുപടി. തേജസേട്ടന്‍ വന്നിട്ട് ഇങ്ങനെയൊരു വ്‌ളോഗിനായി വെയിറ്റിംഗായിരുന്നു. കാര്യമായിട്ടൊന്നും ഇല്ലെങ്കിലും കാണാനിഷ്ടമാണ്, വേഗം തീര്‍ന്നുപോയി, ഇനിയും വീഡിയോകള്‍ ഇടണം. തേജസ് ക്ഷീണിച്ച് പോയി, മുടി വെട്ടി പഴയ സ്റ്റൈലിലേക്ക് മാറ്റൂ തുടങ്ങിയ കമന്റുകളായിരുന്നു വീഡിയോയുടെ താഴെ വന്നത്.
നായികനായകനിലൂടെയായിരുന്നു മാളവികയും തേജസും ഒന്നിച്ചെത്തിയത്. സ്‌കിറ്റിനായി ഒന്നിച്ചപ്പോഴും, ഡാന്‍സില്‍ ഇദ്ദേഹത്തെ കിട്ടരുതേ എന്നാഗ്രഹിച്ചിരുന്നു ഞാന്‍ എന്ന് മാളവിക പറഞ്ഞിരുന്നു. ഡാന്‍സറിയാത്ത ഞാന്‍ എന്ത് ചെയ്യുമെന്ന ആശങ്ക തനിക്കും ഉണ്ടായിരുന്നു എന്ന് തേജസും പറഞ്ഞിരുന്നു. നിങ്ങള്‍ ജീവിതത്തില്‍ ഒന്നിച്ചാല്‍ നന്നായിരിക്കുമെന്ന് പ്രേക്ഷകരും, വിധികര്‍ത്താക്കളും ഇവരോട് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം തനിക്ക് വിവാഹം ആലോചിക്കുന്ന സമയത്ത് തേജസ് മാളവികയോട് ഇഷ്ടം പറയുകയായിരുന്നു.


Click it and Unblock the Notifications