സംഗീത മോഹന്റെ താല്‍പര്യം ഇങ്ങനെയായിരുന്നോ? അവിഹിതം കൊണ്ട് ഈ വഴിക്ക് വരേണ്ട!

By Nimisha

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ആത്മസഖി. മഴവില്‍ മനോരമയില്‍ പ്രേക്ഷേപണം ചെയ്യുന്ന ഈ പരമ്പര അവസാനിക്കാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പതിവ് പരമ്പരകളില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷകരെ വെറുപ്പിക്കാതെയാണ് ആത്മസഖി മുന്നോട്ട് പോവുന്നത്. അഭിനേത്രി കൂടിയായ സംഗീത മോഹനാണ് സീരിയലിന് തിരക്കഥയൊരുക്കുന്നത്.

ആത്മസഖിയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരായിക്കഴിഞ്ഞു. റേറ്റിങ്ങില്‍ ഏറെ മുന്നിലായ പരമ്പര 6.30 നായിരുന്നു ആദ്യം പ്രക്ഷേപണം ചെയ്തിരുന്നത്. പിന്നീട് ഇത് 7 മണിയിലേക്ക് മാറ്റുകയായിരുന്നു. ഉദ്വേഗഭരിതമായ കഥാസന്ദര്‍ഭങ്ങളുമായി മുന്നേറുന്നതിനിടയിലാണ് പരമ്പര എവസാനിപ്പിക്കാന്‍ പോവുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതോടെ ആരാധകര്‍ ക്ലൈമാക്‌സ് അറിയുന്നതിനായി കാത്തിരിക്കുകയാണ്. സീരിയലിന്റെ അവസാനത്തിന് മുന്നോടിയായി താരങ്ങളും അണിയറപ്രവര്‍ത്തകരും ഒത്തുകൂടിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആത്മസഖി അവസാനിക്കുന്നു

ആത്മസഖി അവസാനിക്കുന്നു

സംഗീത മോഹന്റെ തിരക്കഥയില്‍ മോഹന്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന ആത്മസഖി സീരിയല്‍ ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണ്. മിനിസ്‌ക്രിന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായ സംഗീത മോഹനാണ് സീരിയലിന് തിരക്കഥയൊരുക്കുന്നത്. താരത്തിനെ വിമര്‍ശിച്ചും അനുകൂലിച്ചുമുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

 മണിമുറ്റം തറവാടിന്റെ കഥ

മണിമുറ്റം തറവാടിന്റെ കഥ

മണിമുറ്റം തറവാടിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. മാധവമേനോനും ഭാഗ്യലക്ഷ്മിയും മക്കളായ ഡോക്ടര്‍ നന്ദിതയും നിയയും സത്യജിത്തും അടങ്ങുന്ന കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

സത്യനും നന്ദിതയും

സത്യനും നന്ദിതയും

മാധവമേനോന്‍ ദത്തെടുത്തതാണ് സത്യനെ. സിറ്റി പോലീസ് കമ്മീഷണറായ സത്യജിത്തും ഡോക്ടര്‍ നന്ദിതയും തമ്മില്‍ പ്രണയത്തിലായിരുന്നു. അധികമാരെയും അറിയിക്കാതെ കൊണ്ടുനടന്ന പ്രണയത്തെക്കുറിച്ച് അച്ഛനോട് തുറന്നുപറയുന്നതിനിടയിലാണ് മക്കള്‍ക്കായി അനുയോജ്യരായ പങ്കാളികളെ കണ്ടെത്തിയ വിവരം അച്ഛന്‍ വെളിപ്പെടുത്തിയത്.

ചാരുലതയെ വിവാഹം കഴിച്ച സത്യന്‍

ചാരുലതയെ വിവാഹം കഴിച്ച സത്യന്‍

മാധവമേനോന്റെ മകളാണെന്ന് പറഞ്ഞ് കൊല്‍ക്കത്തയില്‍ നിന്നുമെത്തിയ ചാരുലതയെ സത്യനോട് വിവാഹം കഴിക്കാന്‍ മേനോന്‍ ആവശ്യപ്പെടുന്നു. ഡോക്ടര്‍ അഭിലാഷുമായി നന്ദിതയുടേയും വിവാഹം തീരുമാനിക്കുന്നു.

കഥയില്‍ ചോദ്യമില്ല

കഥയില്‍ ചോദ്യമില്ല

സീരിയലുകളുടെ പ്രധാന പ്രശ്‌നമായ ലോജിക്ക് ഇല്ലായ്മ ഈ സീരിയലിലും പ്രകടമാണ്. ഇത് നേരത്തെ അറിയില്ലായിരുന്നോ, തുറന്ന് പറഞ്ഞൂടായിരുന്നോ, വേണ്ടെന്ന് വെക്കാത്തതെന്ത് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഇവിടെ പ്രസക്തിയില്ലെന്നതാണ് പ്രധാന കാര്യം.

അഭിനതാക്കളുടെ ജനപ്രീതി

അഭിനതാക്കളുടെ ജനപ്രീതി

കേന്ദ്രകഥപാത്രമായ സത്യജിത്തിനെ അവതരിപ്പിക്കുന്നത് റെയ്ജനാണ്. നന്ദിതയായി അവന്തിക മേനോനും ഭാഗ്യലക്ഷ്മിയായി ബീനാ ആന്റണിയും മാധവമേനോനായി മനോജ് കുമാറും വേഷമിടുന്നു. ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളാണ് അഭിനേതാക്കള്‍ കാഴ്ച വെക്കുന്നത്. മിനിസ്‌ക്രീനിലെ മിന്നും താരങ്ങളായി ഇവര്‍ മാറിക്കഴിഞ്ഞു.

ബീനാ ആന്റണിയും മനോജും

ബീനാ ആന്റണിയും മനോജും

മിനിസ്‌ക്രീന്‍ രംഗത്തെ മുതിര്‍ന്ന താരങ്ങളായ ബീനാ ആന്റണിയും മനോജും ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് ഈ സീരിയലില്‍ വേഷമിടുന്നത്. ഇതാദ്യമായാണ് ഇവര്‍ക്ക് ഇത്തരത്തിലൊരു അവസരം ലഭിക്കുന്നത്. മക്കളുടെ കാര്യങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെ നില്‍ക്കുന്ന മേനോന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സീരിയല്‍ സഞ്ചരിക്കുന്നത്.

നായികയെ അവതരിപ്പിക്കുന്നത്

നായികയെ അവതരിപ്പിക്കുന്നത്

അവന്തിക മോഹനാണ് നന്ദിത മേനോന്‍ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോക്ടറാണെങ്കിലും വിവാഹ ശേഷം നന്ദിതയുടെ ജീവിതത്തില്‍ അരങ്ങേറിയ സംഭവങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. മലയാളിയല്ലെങ്കിലും മികച്ച പ്രകടനമാണ് അവന്തിക കാഴ്ച വെക്കുന്നത്.

മിനിസ്‌ക്രീനിലെ പൃഥ്വിരാജ്

മിനിസ്‌ക്രീനിലെ പൃഥ്വിരാജ്

മിനിസ്‌ക്രീനിലെ പൃഥ്വിരാജെന്ന ഓമനപ്പേരിലാണ് റെയ്ജന്‍ അറിയപ്പെടുന്നത്. സത്യജിത്ത് ഐപിഎസെന്ന നായക കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും താന്‍ ഒട്ടും പിന്നിലല്ലെന്ന് റെയ്ജന്‍ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.

സഞ്ജീവിന്റെ കഥാപാത്രം

സഞ്ജീവിന്റെ കഥാപാത്രം

ഡോക്ടര്‍ അഭിലാഷെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സഞ്ജീവാണ്. അഭിനേതാവ് മാത്രമല്ല നല്ലൊരു കോറിയോഗ്രാഫര്‍ കൂടിയാണ് സഞ്ജീവ്. ആത്മസഖി താരങ്ങള്‍ ഒരുമിച്ചുള്ള ആഘോഷപരിപാടിയില്‍ സഞ്ജീവിന്റെ നൃത്തവും ഉണ്ട്.

ചാരുലതയായി ചിലങ്ക

ചാരുലതയായി ചിലങ്ക

സത്യജിത്തിന്റെ ഭാര്യയായ ചാരുലതയെ അവതരിപ്പിക്കുന്നത് ചിലങ്കയാണ്. നാടന്‍പെണ്‍കുട്ടിയായ ചിലങ്കയ്ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇടയ്ക്ക് മെന്റല്‍ പേഷ്യന്റായി ചിലങ്ക അഭിനയിച്ചപ്പോള്‍ മികച്ച പിന്തുണയാണ് ലഭിച്ചത്.

മറ്റ് താരങ്ങള്‍

മറ്റ് താരങ്ങള്‍

പ്രധാന കഥാപാത്രങ്ങളെ കൂടാതെ മനീഷ് കൃഷ്ണ, ജിഷിന്‍, പ്രതീക്ഷ, പ്രേംലാല്‍, രഞ്ജിത്ത് ലാല്‍, ശ്രീകല, വിന്ദുജ, രാജീവ് പാല, ഫൈസല്‍ റാസി തുടങ്ങിയവരും സീരിയില്‍ വേഷമിടുന്നുണ്ട്.

സത്യനും നന്ദിതയും ഒരുമിക്കുമോ?

സത്യനും നന്ദിതയും ഒരുമിക്കുമോ?

സത്യനും നന്ദിതയും കിങ്ങിണി മോള്‍ക്കൊപ്പം ഒരുമിച്ച് ജീവിക്കുമോയെന്നറിയാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചാനലിലൂടെ പ്രേക്ഷേപണം ചെയ്യുമ്പോള്‍ കാണാന്‍ കഴിയാത്തവര്‍ക്കായി യൂട്യൂബില്‍ എപ്പിസോഡുകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. എപ്പിസോഡിന് താഴെയായാണ് ആരാധകര്‍ ഇത്തരത്തില്‍ കമന്റ് ചെയ്തിട്ടുള്ളത്.

സംഗീതയ്ക്ക് അഭിനന്ദനം

സംഗീതയ്ക്ക് അഭിനന്ദനം

ഇത്തരത്തില്‍ വൃത്തികെട്ട തിരക്കഥയുമായി പ്രേക്ഷകരെ വഞ്ചിക്കുന്നത് നിര്‍ത്താന്‍ തീരുമാനിച്ച സംഗീതയ്ക്ക് നന്ദി പറയുന്നുവെന്നാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്.

സത്യനെയും നന്ദിതയേയും മിസ്സ് ചെയ്യും

സത്യനെയും നന്ദിതയേയും മിസ്സ് ചെയ്യും

കുറേ മുന്‍പ് സീരിയല്‍ അവസാനിപ്പിക്കാന്‍ പോവുകയാണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അന്ന് അതത്ര പ്രിയപ്പെട്ടതായിരുന്നില്ല. സത്യനേയും നന്ദിതയേയും ശരിക്കും മിസ്സ് ചെയ്യുമെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

താരങ്ങളുടെ നൃത്തം

താരങ്ങളുടെ നൃത്തം

ആത്മസഖി അവസാനിക്കുന്നതിന് മുന്നോടിയായി നടത്തിയ പാര്‍ട്ടിയില്‍ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

വീഡിയോ വൈറല്‍

വീഡിയോ വൈറല്‍

ആത്മസഖിയിലെ താരങ്ങളുടെ നൃത്തം സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവുള്ളവരാണ് തങ്ങളെന്ന് താരങ്ങള്‍ തെളിയിക്കുന്നു.

മികച്ച താരജോഡി

മികച്ച താരജോഡി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡിയായി മാറിയിരിക്കുകയാണ് സത്യനും നന്ദിതയും. ഇനി ഇവരെ കാണാന്‍ പറ്റില്ലല്ലോയെന്നുള്ള വിഷമവും ചിലര്‍ വീഡിയോയ്ക്ക് താഴെ പങ്കുവെച്ചിട്ടുണ്ട്.

അനുശ്രീയുമായി പ്രണയത്തിലാണെന്ന വ്യാജ പ്രചാരണം

അനുശ്രീയുമായി പ്രണയത്തിലാണെന്ന വ്യാജ പ്രചാരണം

റെയ്ജനെ സ്‌നേഹിക്കുന്ന ആരാധികമാരെ ഏറെ വേദനിപ്പിച്ചൊരു സംഭവമായിരുന്നു അത്. ഒന്നും ഒന്നും പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമാണ് റെയ്ജനും അനുശ്രീയും തമ്മില്‍ പ്രണയത്തിലാണെന്ന വ്യാജവാര്‍ത്ത പ്രചരിച്ചത്.

വീഡിയോ കാണൂ

ആത്മസഖിയിലെ താരങ്ങളുടെ കിടിലന്‍ പ്രകടനം കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X