»   »  അത്യാസന്ന നിലയില്‍ നന്ദിത, 'ആത്മസഖി' വഴിത്തിരിവിലേക്ക്, പ്രമോ വീഡിയോ വൈറലാവുന്നു!

അത്യാസന്ന നിലയില്‍ നന്ദിത, 'ആത്മസഖി' വഴിത്തിരിവിലേക്ക്, പ്രമോ വീഡിയോ വൈറലാവുന്നു!

Posted By:
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ആത്മസഖി. മഴവില്‍ മനോരമയില്‍ പ്രേക്ഷേപണം ചെയ്യുന്ന ഈ പരമ്പര അവസാനിക്കാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അഭിനേത്രി കൂടിയായ സംഗീത മോഹനാണ് സീരിയലിന് തിരക്കഥയൊരുക്കുന്നത്. റേറ്റിങ്ങില്‍ ഏറെ മുന്നിലാണ് ഈ സീരിയല്‍.

ആ വേഷത്തിനായാണ് മഞ്ജു വാര്യര്‍ കാത്തിരിക്കുന്നത്, അവസരം കിട്ടിയാല്‍ ചെയ്യും!

മാസ്റ്റര്‍പീസിന്‍റെ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട് മമ്മൂട്ടി, പോസ്റ്റ് കാണൂ!

കേന്ദ്ര കഥാപാത്രമായ നന്ദിത അത്യാസന്ന നിലയില്‍ കഴിയുകയാണ്. അതിനിടയില്‍ അവസാന ആഗ്രഹമായി സ്വന്തം മകളെ ഒന്നു കാണാന്‍ കഴിയുമോ എന്ന ചോദ്യവുമായെത്തിയ പുതിയ പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. മിനിസ്ക്രീന്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പര കൂടിയാണിത്.

നന്ദിത അത്യാസന്ന നിലയില്‍

ഉദ്വേഗഭരിതമായ കഥാസന്ദര്‍ഭങ്ങളുമായി മുന്നേറുകയാണ് ആത്മസഖി. ക്ലൈമാക്സിനായി കാത്തിരിക്കുന്നതിനിടയിലാണ് പുതിയ വഴിത്തിരിവുമായി പ്രമോ വീഡിയോ എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ പ്രമോ വീഡിയോ വൈറലായിക്കഴിഞ്ഞു.

ആത്മസഖി അവസാനിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

സംഗീത മോഹന്റെ തിരക്കഥയില്‍ മോഹന്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന ആത്മസഖി സീരിയല്‍ ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായ സംഗീത മോഹനാണ് സീരിയലിന് തിരക്കഥയൊരുക്കുന്നത്. താരത്തിനെ വിമര്‍ശിച്ചും അനുകൂലിച്ചുമുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

മണിമുറ്റം തറവാടിന്റെ കഥ

മണിമുറ്റം തറവാടിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. മാധവമേനോനും ഭാഗ്യലക്ഷ്മിയും മക്കളായ ഡോക്ടര്‍ നന്ദിതയും നിയയും സത്യജിത്തും അടങ്ങുന്ന കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

നായികയായി അവന്തിക

അവന്തിക മോഹനാണ് നന്ദിത മേനോന്‍ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോക്ടറാണെങ്കിലും വിവാഹ ശേഷം നന്ദിതയുടെ ജീവിതത്തില്‍ അരങ്ങേറിയ സംഭവങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. മലയാളിയല്ലെങ്കിലും മികച്ച പ്രകടനമാണ് അവന്തിക കാഴ്ച വെക്കുന്നത്.

റെയ്ജന്‍റെ സ്വീകാര്യത

മിനിസ്‌ക്രീനിലെ പൃഥ്വിരാജെന്ന ഓമനപ്പേരിലാണ് റെയ്ജന്‍ അറിയപ്പെടുന്നത്. സത്യജിത്ത് ഐപിഎസ് എന്ന നായക കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും താന്‍ ഒട്ടും പിന്നിലല്ലെന്ന് റെയ്ജന്‍ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.

പ്രമോ വീഡിയോ കാണൂ

മഴവില്‍ മനോരമയുടെ ഫേസ്ബുക്ക് പേജിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണൂ.

English summary
Athmasakhi latest promo video getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X