»   » സംഗീത മോഹനാണ് റെയജ്‌ന്റെയും അവന്തികയുടെയും തലവര മാറ്റിയത്, ഇപ്പോ 'ആത്മസഖി'യുടെ സമയം മാറ്റുന്നു!

സംഗീത മോഹനാണ് റെയജ്‌ന്റെയും അവന്തികയുടെയും തലവര മാറ്റിയത്, ഇപ്പോ 'ആത്മസഖി'യുടെ സമയം മാറ്റുന്നു!

Written By:
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍ പരമ്പരകളില്‍ റേറ്റിങ്ങില്‍ ഏറെ മുന്നിലുള്ള പരമ്പരയാണ് ആത്മസഖി. റെയ്ജന്‍ രാജനും അവന്തികയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായി മാറിക്കഴിഞ്ഞു. ബീന ആന്റണി, ജിഷിന്‍, മനോജ്, പ്രതീക്ഷ , ചിലങ്ക തുടങ്ങി വന്‍താര നിര തന്നെ പരമ്പരയില്‍ അണഇനിരക്കുന്നുണ്ട്. പതിവ് കണ്ണീര്‍ പരമ്പരകളില്‍ നിന്നും വ്യത്യസ്തമായ അവതരണമാണ് ആത്മസഖിയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം.

നെഞ്ചില്‍ തുളച്ചു കയറുന്ന കള്ളനോട്ടം മാത്രമല്ല പ്രിയയുടെ ട്രേഡ് മാര്‍ക്ക്, പുതിയ പാട്ട് കേട്ടോ? കാണൂ

മിനിസ്‌ക്രീന്‍ പരമ്പരകളിലെ സജീവ സാന്നിധ്യമായിരുന്ന സംഗീത മോഹനാണ് പരമ്പരയ്ക്ക് കഥയൊരുക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പള്‍സ് മനസ്സിലാക്കുന്ന പരമ്പരയാണ് ഇതെന്ന് ആരാധകരും സമ്മതിക്കുന്നു. സിനിമാതാരങ്ങളെക്കാള്‍ കൂടുതല്‍ സ്വീകാര്യതയാണ് റെയ്ജനും അവന്തികയ്ക്കും ലഭിക്കുന്നത്. എസിപി സത്യജിത്ത് എന്ന കഥാപാത്രമായാണ് റെയ്ജന്‍ എത്തുന്നത്. നന്ദിതയായാണ് അവന്തിക മോഹന്‍ എത്തുന്നത്.

സമയം മാറുന്നു

ആത്മസഖിയുടെ സമയം മാറുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫെബ്രുവരി 12 മുതലാണ് പരമ്പരയുടെ സമയം മാറുന്നത്.

വിജയകരമായി മുന്നേറുന്നു

ഫെബ്രുവരി 12 മുതല്‍ 6.30 ക്കാണ് പരമ്പര പ്രേക്ഷേപണം ചെയ്യുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ശനി വരെയുള്ള ദിവസങ്ങളിലാണ് ഈ സീരിയല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

മറ്റ് പരമ്പരകളുടെ സമയത്തിലും മാറ്റം

നോക്കെത്താ ദൂരത്ത് 5.30 നും കര്‍ണ്ണന്‍ 6 നുമാണ് പ്രേക്ഷേപണം ചെയ്യുന്നത്. പരമ്പരകളുടെ കാര്യത്തിലായാലും മറ്റ് വിനോദ് പരിപാടികളുടെ കാര്യത്തിലായാലും ഏറെ വ്യത്യസ്ത പുലര്‍ത്തുന്ന ചാനലാണ് മഴവില്‍ മനോരമ.

നേരത്തെയും സമയം മാറ്റിയിരുന്നു

റേറ്റിങ്ങില്‍ ഏറെ മുന്നിലായ ആത്മസഖി നേരത്തെ 6.30 നായിരുന്നു ആദ്യം പ്രക്ഷേപണം ചെയ്തിരുന്നത്. പിന്നീട് ഇത് 7 മണിയിലേക്ക് മാറ്റുകയായിരുന്നു. ഉദ്വേഗഭരിതമായ കഥാസന്ദര്‍ഭങ്ങളുമായി മുന്നേറുന്നതിനിടയിലാണ് പരമ്പര അവസാനിപ്പിക്കാന്‍ പോവുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.

ക്ലൈമാക്സിലേക്ക് കടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ആത്മസഖി ക്ലൈമാക്സിലേക്ക് കടക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെ ആരാധകര്‍ ക്ലൈമാക്‌സ് അറിയുന്നതിനായി കാത്തിരിക്കുകയാണ്. സീരിയല്‍ അവസാനിക്കുന്നതിന് മുന്നോടിയായി താരങ്ങളെല്ലാം ഒത്തുകൂടിയ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

മണിമുറ്റം തറവാട് പശ്ചാത്തലമാക്കിയുള്ള കഥ

മണിമുറ്റം തറവാടിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. മാധവമേനോനും ഭാഗ്യലക്ഷ്മിയും മക്കളായ ഡോക്ടര്‍ നന്ദിതയും നിയയും സത്യജിത്തും അടങ്ങുന്ന കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

സത്യനും നന്ദിതയും, പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡി

മാധവമേനോന്‍ ദത്തെടുത്തതാണ് സത്യനെ. സിറ്റി പോലീസ് കമ്മീഷണറായ സത്യജിത്തും ഡോക്ടര്‍ നന്ദിതയും തമ്മില്‍ പ്രണയത്തിലായിരുന്നു. അധികമാരെയും അറിയിക്കാതെ കൊണ്ടുനടന്ന പ്രണയത്തെക്കുറിച്ച് അച്ഛനോട് തുറന്നുപറയുന്നതിനിടയിലാണ് മക്കള്‍ക്കായി അനുയോജ്യരായ പങ്കാളികളെ കണ്ടെത്തിയ വിവരം അച്ഛന്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്.

മിനിസ്‌ക്രീനിലെ പൃഥ്വിരാജെന്ന ഒാമനപ്പേര്

മിനിസ്‌ക്രീനിലെ പൃഥ്വിരാജെന്ന ഓമനപ്പേരിലാണ് റെയ്ജന്‍ അറിയപ്പെടുന്നത്. സത്യജിത്ത് ഐപിഎസ് എന്ന നായക കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും താന്‍ ഒട്ടും പിന്നിലല്ലെന്ന് റെയ്ജന്‍ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.

നായികയായി എത്തുന്നത്

അവന്തിക മോഹനാണ് നന്ദിത മേനോന്‍ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോക്ടറാണെങ്കിലും വിവാഹ ശേഷം നന്ദിതയുടെ ജീവിതത്തില്‍ അരങ്ങേറിയ സംഭവങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. മലയാളിയല്ലെങ്കിലും മികച്ച പ്രകടനമാണ് അവന്തിക കാഴ്ച വെക്കുന്നത്.

English summary
Atmasakhi gets a new time slot

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam