എയ്ഡ്‌സ് രോഗിയായ അമ്മ മരിച്ചപ്പോള്‍ മക്കള്‍ തിരിഞ്ഞുനോക്കിയില്ല, കരളലയിക്കുന്ന കഥയുമായി അതിഥി! കാണൂ.

Recommended Video

അമ്മയെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ച മക്കൾ | filmibeat Malayalam

റിയാലിറ്റി ഷോകളുടെ ചരിത്രം തിരുത്തിക്കുറിച്ച് ബിഗ് ബോസിന് മലയാള പതിപ്പ് ഒരുങ്ങിയതോടെ പ്രേക്ഷകരുടെ കണ്ണും കാതുമൊക്കെ ഇപ്പോള്‍ ഇതിന് പുറകെയാണ്. പരിപാടിയുമായി ബന്ധപ്പെട്ട വാര്‍ത്തകളൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. സിനിമയിലും സീരിയലിലൂടെയുമായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട 16 മത്സരാര്‍ത്ഥികളുമായിത്തുടങ്ങിയ പരിപാടി ഇപ്പോള്‍ 14 ല്‍ എത്തിനില്‍ക്കുകയാണ്. ആരോഗ്യം മോശമായതിനെത്തുടര്‍ന്നാണ് മനോജ് പരിപാടിയില്‍ നിന്നും പടിയിറങ്ങിയത്.

ആദ്യത്തെ എലിമിനേഷനായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഡേവിഡ് ജോണും അതിഥിയും ദിയയുമായിരുന്നു ഡെയ്ഞ്ചര്‍ സോണിലുണ്ടായിരുന്നത്. മത്സരാര്‍ത്ഥികളുടെയും പ്രേക്ഷകരുടെയും ബിഗ് ബോസിന്റെയും തീരുമാനപ്രകാരം ഡേവിഡ് ജോണാണ് മുന്‍വാതിലിലൂടെ പുറത്തേക്ക് പോയത്. പരിപാടിയുടെ ഭാഗമായി ആദ്യപ്രണയത്തെക്കുറിച്ചും ജീവിതത്തിലെ ദു:ഖകരമായ സംഭവത്തെക്കുറിച്ചുമൊക്കെ താരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. അതിഥി റായ് നടത്തിയ തുറന്നുപറച്ചിലിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

പിറന്നാളാഘോഷിക്കാറുള്ളത്

പിറന്നാളാഘോഷിക്കാറുള്ളത്

അനാഥാലയത്തില്‍ വളര്‍ന്നതിനാല്‍ വ്യത്യസ്തമായ രീതിയിലാണ് അഥിതി പിറന്നാളാഘോഷിക്കാറുള്ളത്. ഇത്തരമൊരു പശ്ചാത്തലത്തില്‍ വന്നതിനാല്‍ താരം പരിപാടിയില്‍ തുടരണമെന്ന് സാബു അഭിപ്രായപ്പെട്ടിരുന്നു. ഒരു പിറന്നാള്‍ ദിനത്തിനിടയിലെ സംഭവത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. മത്സരാര്‍ത്ഥികളെല്ലാം ആകാംക്ഷയോടെ കേട്ടിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

രോഗികളും അനാഥരുമൊക്കയായി

രോഗികളും അനാഥരുമൊക്കയായി

രോഗികളും അനാഥരുമൊക്കെയായി എല്ലാവരുമുള്ള വലിയ ഓര്‍ഗനൈസേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ആല്‍ബര്‍ട്ടിനൊപ്പമാണ് താന്‍ മിക്കപ്പോഴും പിറന്നാളാഘോഷിക്കാറുള്ളത്. എല്ലാ ജന്മദിനത്തിലും താന്‍ അവിടെ പോവാറുണ്ട്. ഒരു പ്രാവശ്യം അവിടെ പോയപ്പോള്‍ ഒരമ്മ മരിച്ചിരുന്നു. ഇതേക്കുറിച്ചറിഞ്ഞതിനാല്‍ ആഘോഷം വേണ്ടെന്ന് വെച്ച് പ്രാര്‍ത്ഥനയില്‍ പങ്കുചേരാനായിരുന്നു താന്‍ തീരുമാനിച്ചത്.

സങ്കടം കാരണം വാക്കുകള്‍ ഇടറി

സങ്കടം കാരണം വാക്കുകള്‍ ഇടറി

ജീവിതത്തില്‍ ഒരുപാട് വേദനിപ്പിച്ച സംഭവത്തെക്കിറിച്ച് തുറന്നുപറയുന്നതിനിടയില്‍ ഇടയ്ക്ക് വാക്കുകള്‍ കിട്ടാതെ, കണ്ണുനിറഞ്ഞ് താരം നിന്നപ്പോള്‍ മറ്റ് മത്സരാര്‍ത്ഥികള്‍ ആശ്വസിപ്പിക്കുകയായിരുന്നു. ഇടയ്ക്ക് വെച്ച് നിര്‍ത്തിയതിന് ശേഷമാണ് താരം സംസാരം മുഴുമിപ്പിച്ചത്. ഇന്നും ആ സംഭവത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് സങ്കടം വരുമെന്നും താരം പറയുന്നു.

അഞ്ച് മക്കളായിരുന്നു, ആരും വന്നില്ല

അഞ്ച് മക്കളായിരുന്നു, ആരും വന്നില്ല

അഞ്ച് മക്കളുണ്ടായിരുന്നു ആ അമ്മയ്ക്ക്. അവരുടെ ശവസംസ്‌കാരത്തിന് ഒരാള്‍ പോലും വന്നിരുന്നില്ല. ഈ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അവരുടെ ശവസംസ്‌കാരത്തില്‍ താനും പങ്കെടുത്തിരുന്നു. വിദ്യാസമ്പന്നരായ അവരുടെ മക്കള്‍ പോലും ഇത്തരമൊരുവസ്ഥയില്‍ ആ അമ്മയെ ഉപേക്ഷിക്കുകയായിരുന്നു.

വീഡിയോ കാണൂ

അതിഥിയുടെ തുറന്നുപറച്ചിലിന്റെ വീഡിയോ കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X