ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് ജനിച്ചു! ജാനിക്കുട്ടി ചേച്ചിയായി! സന്തോഷവാര്‍ത്ത പങ്കിട്ട് ആതിര മുരളി

കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ് ആതിര മുരളിയും കുടുംബവും. ഗര്‍ഭിണിയായത് മുതലുള്ള വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ടായിരുന്നു. വളകാപ്പ് വീഡിയോയും, ബേബി ഷവര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു. ജാനിക്കുട്ടിക്ക് കൂട്ടായി വരാന്‍ പോവുന്നത് അനിയനാണോ, അനിയത്തിയാണോ എന്നായിരുന്നു ചോദ്യങ്ങളെല്ലാം. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയും റീല്‍സിലൂടെയുമാണ് കുഞ്ഞതിഥി എത്തിയ വിശേഷം ആതിര പങ്കുവെച്ചത്. പ്രിയപ്പെട്ടവരെല്ലാം പങ്കിട്ട സ്റ്റോറിയും ഗായിക ഷെയര്‍ ചെയ്തിരുന്നു.

അടുത്ത കൂട്ടുകാരിയുടെ ഡെലിവറി കഴിഞ്ഞതും, കുഞ്ഞിനെ കാണാനായി ആശുപത്രിയില്‍ പോയതുമെല്ലാം ആതിര കാണിച്ചിരുന്നു. ക്ലാസ്‌മേറ്റ്‌സ് റ്റു ലേബര്‍ റൂം എന്ന് പറഞ്ഞ് ്സ്റ്റാറ്റസൊക്കെ ഇട്ടിരുന്നു ഞങ്ങള്‍. ഞങ്ങള്‍ തമ്മില്‍ മൂന്നാഴ്ചത്തെ വ്യത്യാസമേയുള്ളൂ. അവളുടെ ഡെലിവറി ആദ്യം കഴിഞ്ഞു. ബേബി ബോയ് ആണ് അവര്‍ക്ക്. ജാനിക്കുട്ടിയായിരുന്നു ബേബിക്ക് ഗിഫ്‌റ്റൊക്കെ കൊടുത്തത്. ആ ഗിഫ്റ്റ് പൊട്ടിക്കാന്‍ എല്ലാവരേക്കാളും താല്‍പര്യം ജാനിക്കായിരുന്നു. ഇനി ഞങ്ങളുടെ ബേബി വരാനുള്ള കാത്തിരിപ്പിലാണെന്നായിരുന്നു നേരത്തെ ആതിര പറഞ്ഞത്.

Athira Murali blessed with a baby boy
Photo Credit: Athira Murali / Facebook

കാത്തിരിപ്പ് അവസാനിച്ച് ആളെത്തിയിരിക്കുകയാണ്. ഇറ്റ്‌സ് എ ബോയ് എന്നായിരുന്നു സ്‌റ്റോറിയില്‍ ആതിര കുറിച്ചത്. കൂട്ടുകാരിക്ക് കുഞ്ഞുണ്ടായ സന്തോഷം സുഹൃത്തുക്കളും പങ്കിട്ടിരുന്നു. ജാനി ചേച്ചിയായി എന്ന ക്യാപ്ഷനോടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രവും ആതിര പോസ്റ്റ് ചെയ്തിരുന്നു. പ്രണയ വിവാഹത്തിലൂടെയായിരുന്നു ആതിരയും ജയേഷും ഒന്നിച്ചത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. ജയേഷേട്ടനോട് ഇഷ്ടം തോന്നിയപ്പോള്‍ അത് വീട്ടില്‍ പറഞ്ഞിരുന്നു. എന്റെ ഇഷ്ടങ്ങളെയെല്ലാം പിന്തുണയ്ക്കുന്ന വീട്ടുകാര്‍ ഈ ബന്ധം അറിഞ്ഞപ്പോഴും എതിര്‍പ്പൊന്നും പറഞ്ഞിരുന്നില്ല. ഞാന്‍ മികച്ചത് തന്നെയേ തിരഞ്ഞെടുക്കുള്ളൂ എന്ന് അവര്‍ക്കറിയാം. വ്‌ളോഗിലൂടെയായി പ്രണയത്തെക്കുറിച്ചും. വിവാഹത്തെക്കുറിച്ചും, വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ ഇരുവരും സംസാരിച്ചിരുന്നു.

ഗാനമേളയ്ക്കിടയില്‍ വെച്ചായിരുന്നു ആതിര ജയേഷിനെ ആദ്യമായി കാണുന്നത്. പാട്ടിലെ താല്‍പര്യമായിരുന്നു ഇവരെ അടുപ്പിച്ചത്. ആദ്യം കണ്ടപ്പോള്‍ ഞാനാണ് അങ്ങോട്ട് കയറി സംസാരിച്ചത്. ഫേസ്ബുക്ക് തരംഗമായി മാറിയ കാലമായിരുന്നു. അന്നേരം ഫേസ്ബുക്കിലുണ്ടോ ചേട്ടന്‍ എന്ന് ചോദിച്ചിരുന്നു. ആരാണെന്ന് പറയാതെയായിരുന്നു വാട്‌സാപ്പില്‍ ചാറ്റ് ചെയ്തത്. ചീത്ത വിളി കിട്ടുന്നതിന് മുന്നേ തന്നെ ആരാണെന്ന് പറഞ്ഞിരുന്നു. അങ്ങനെ തുടങ്ങിയ ബന്ധമാണ്. പ്രോഗ്രാമിനൊക്കെ പോവുന്ന സമയമായതിനാല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു അന്ന്.

ചേട്ടനുമായുള്ള ചാറ്റിംഗിനെക്കുറിച്ചൊക്കെ കൂട്ടുകാരോടാണ് പറയുന്നത്. നോക്കിക്കോ, ഒരാഴ്ചയ്ക്കുള്ളില്‍ നിങ്ങള്‍ സെറ്റാവും എന്നായിരുന്നു കൂട്ടുകാര്‍ പറഞ്ഞത്. ചേട്ടന്‍ പാടിയ തെന്‍ഡ്രല്‍ വന്ത് എന്ന ഗാനം എനിക്ക് അയച്ച് തന്നിരുന്നു. അത് കേട്ടതും എനിക്ക് ഭയങ്കര ഇഷ്ടമായി. ഗിറ്റാറിസ്റ്റായതിനാല്‍ ഞാന്‍ അതും പഠിച്ചിരുന്നു. ചേട്ടനാണ് ആദ്യം ഇഷ്ടം പറഞ്ഞത്. അപ്പോള്‍ തന്നെ ഞാനും ഓക്കെ പറഞ്ഞിരുന്നു. ആ വാക്ക് കേള്‍ക്കാനായി കാത്തിരിക്കുകയായിരുന്നു. തുടക്കത്തില്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല. കുഞ്ഞമ്മമാരോടായിരുന്നു ആദ്യം പറഞ്ഞത്. അവരാണ് അമ്മയേയും അറിയിച്ചത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X