ഇതെന്താ പെറ്റിക്കോട്ടോ! മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിനിടെ സംഭവിച്ചതിനെക്കുറിച്ച് ആതിര മുരളി

കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ് ആതിര മുരളിയും കുടുംബവും. ജാനിക്കുട്ടി ചേച്ചിയായി, അനിയന്‍ എത്തിയെന്നായിരുന്നു ഇരുവരും പറഞ്ഞത്. സോഷ്യല്‍മീഡിയയിലൂടെയായി ഇവരുടെ പോസ്റ്റുകള്‍ വൈറലായിരുന്നു.

ജാനിയെ പ്രഗ്നന്റായ ടൈമില്‍ മെറ്റേണിറ്റി ഷൂട്ടൊന്നും നടത്തിയിരുന്നില്ല. വളകാപ്പൊക്കെ നടത്തിയത് കൊണ്ട് പിന്നെ ഫോട്ടോ ഷൂട്ടിന് വേണ്ടി ഒന്നും എടുത്തില്ല. ഈ ബേബിയുടെ ടൈം ആയപ്പോള്‍ മെറ്റേണിറ്റി നടത്താം എന്ന് പറഞ്ഞു. എന്റെ കൂട്ടുകാരന്‍ തന്നെയാണ് ഈ ഷൂട്ട് ചെയ്യുന്നത്. ബേബിയുടെ ഫാദറും, ചേച്ചിയുമൊക്കെ ഫോട്ടോ എടുക്കാനായി വന്നിട്ടുണ്ട്. വീട്ടില്‍ നിന്നും നന്നായി ഒരുക്കിയാണ് കൊണ്ടുവന്നത്. ഇവിടെ വന്നപ്പോഴേക്കും അവള്‍ ഉറങ്ങിപ്പോയി. ഇതേ സ്ഥലത്ത് വെച്ചായിരുന്നു ഞങ്ങളുടെ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടും നടത്തിയത്. ഏതായിരുന്നു ലൊക്കേഷന്‍ എന്ന് അന്നേ ആളുകള്‍ ചോദിച്ചിരുന്നു. ഞങ്ങളുടെ ഫോട്ടോ ഷൂട്ടിന് ശേഷം എന്റെ തന്നെ ഫ്രണ്ട്‌സ് ഇവിടെ ഫോട്ടോ ഷൂട്ട് നടത്തിയിട്ടുണ്ട്. ഇത്തവണ ഞങ്ങള്‍ വൈറ്റാണ് തീം. എല്ലാവരും ഒരേ നിറത്തിലുള്ള ഡ്രസുകളാണ്.

Athira Murali about her photo shoot
Photo Credit: Athira Murali / Facebook

ഇവിടെ വന്നപ്പോള്‍ ഓടി നടക്കുകയാണ് ജാനി. കൃത്യം ഒരു മണിക്കൂറില്‍ തന്നെ ഞങ്ങളുടെ ഷൂട്ട് കഴിഞ്ഞു. തിരിച്ച് പോവാന്‍ വിളിച്ചപ്പോള്‍ ജാനിക്ക് വരാന്‍ മടിയായിരുന്നു. ഇങ്ങോട്ട് വിളിക്കുമ്പോള്‍ അങ്ങോട്ട് പോവും. ഞാനങ്ങനെ ഫോട്ടോ ഷൂട്ടൊന്നും പ്ലാന്‍ ചെയ്തിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് അഖില്‍ വിളിച്ച് ഫോട്ടോസ് എടുത്താലോ എന്ന് ചോദിച്ചത്. ഞാന്‍ റെഡി എന്ന് പറഞ്ഞു. അവന്‍ തന്നെയാണ് തീമും, സാധനങ്ങളുമൊക്കെ സെറ്റാക്കിയത്. അവസാനനിമിഷമാണ് പോയതെങ്കിലും ഉദ്ദേശിച്ചത് പോലെ തന്നെ എല്ലാം കിട്ടിയിരുന്നു. ഈ ലുക്ക് എനിക്ക് ഇഷ്ടമായിരുന്നു. ഇതെന്താ പെറ്റിക്കോട്ടിട്ട് പോവുകയാണോയെന്നായിരുന്നു ജയേഷേട്ടന്റെ ചോദ്യം. അതൊന്നുമല്ല നല്ല ഡിസൈനൊക്കെയുണ്ട്. സിംപിള്‍ ലുക്കാണ് ഞാന്‍ തിരഞ്ഞെടുത്തതെന്നും ആതിര വ്യക്തമാക്കിയിരുന്നു.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X