ഞങ്ങളുടെ കുടുംബം വലുതാവുന്നു! വീണ്ടും അമ്മയാവാന്‍ പോവുകയാണ്! നിറവയര്‍ ചിത്രങ്ങളുമായി ആതിര മുരളി

കുരുന്ന് ഗായികയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയതാണ് ആതിര മുരളി. ഭാവിയില്‍ മികച്ച ഗായികയായി മാറിയേക്കുമെന്ന വിലയിരുത്തലുകള്‍ അന്നേയുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ പരിപാടികളുമായി സജീവമായിരുന്നു. സംഗീത പഠനവും തുടരുന്നുണ്ടായിരുന്നു. കരിയറിലെ മാത്രമല്ല ജീവിതത്തിലെ വിശേഷങ്ങളും ആതിര സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്.

യുഎഇയിലേക്ക് പോയാല്‍ മതി! തായ്‌ലന്‍ഡില്‍ കുടുങ്ങി മീര നന്ദനും ശ്രീജുവും! ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയെന്ന് നടി
യുഎഇയിലേക്ക് പോയാല്‍ മതി! തായ്‌ലന്‍ഡില്‍ കുടുങ്ങി മീര നന്ദനും ശ്രീജുവും! ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയെന്ന് നടി

യൂട്യൂബ് ചാനലിലൂടെയും ഇടയ്ക്ക് വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അടുത്ത സുഹൃത്തായ ജയേഷായിരുന്നു ആതിരയെ വിവാഹം ചെയ്തത്. ഗിറ്റാറിസ്റ്റായ ജയേഷും സ്റ്റേജ് പരിപാടികളുമായി സജീവമാണ്. പ്രണയവിവാഹത്തിലൂടെയായിരുന്നു ഇരുവരും ഒന്നിച്ചത്. എട്ട് വര്‍ഷത്തെ ബന്ധമായിരുന്നു വിവാഹത്തിലെത്തിയത്. ഇരുവീട്ടുകാരുടെയും സമ്മതതത്തോടെയായിരുന്നു വിവാഹം.

Athira Murali shared a happy news
Photo Credit: Athira Murali / Facebook

അച്ഛനോടും അമ്മയോടും ഈയൊരു കാര്യം പറഞ്ഞപ്പോള്‍ എതിര്‍പ്പുകളൊന്നുമില്ലായിരുന്നു. മികച്ചത് തന്നെയേ ഞാന്‍ തിരഞ്ഞെടുക്കുള്ളൂവെന്ന് അവര്‍ക്കറിയാം എന്നായിരുന്നു അന്ന് ആതിര പറഞ്ഞത്. തെന്‍ഡ്രല്‍ വന്ന് എന്ന പാട്ട് വായിച്ചപ്പോഴായിരുന്നു ആളോട് കൂടുതലിഷ്ടം തോന്നിയത്. കരിയറിലും ലൈഫിലും ഒരുപോലെ സപ്പോര്‍ട്ടാണ് അദ്ദേഹം.

ഇപ്പോഴാണ് ആശ്വാസമായത്! സ്വാസിക നാട്ടിലെത്തിയ സന്തോഷം പങ്കിട്ട് പ്രേം! പാനിക് ആയിരുന്നു! ശരിക്കും പേടിച്ചു
ഇപ്പോഴാണ് ആശ്വാസമായത്! സ്വാസിക നാട്ടിലെത്തിയ സന്തോഷം പങ്കിട്ട് പ്രേം! പാനിക് ആയിരുന്നു! ശരിക്കും പേടിച്ചു

പ്രഗ്നന്റായതും, മകളുടെ ജനനവും, പിന്നീടുള്ള വിശേഷങ്ങളുമെല്ലാം വ്‌ളോഗിലൂടെയായി കാണിച്ചിരുന്നു ആതിര. ജാനിയും ഇപ്പോള്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ്. കല്യാണം കഴിഞ്ഞ് അധികം വൈകാതെയായിരുന്നു ആ സന്തോഷവാര്‍ത്തയുമായി ഇവരെത്തിയത്. തുടക്കത്തില്‍ കുറച്ച് പാടുപെട്ടുവെങ്കിലും ഇപ്പോഴുള്ള ജീവിതം മനോഹരമാണെന്ന് ആതിര വ്യക്തമാക്കിയിരുന്നു.

Athira Murali pregancy photo shoot
Photo Credit: Athira Murali / Facebook

തലവേദനയായിട്ട് ആശുപത്രിയിലേക്ക് പോയതായിരുന്നു. ആ സമയത്തായിരുന്നു പ്രഗ്നന്‍സി ടെസ്റ്റും നടത്തിയത്. പോസിറ്റീവാണെന്നറിഞ്ഞതോടെ പ്രിയപ്പെട്ടവരെല്ലാം സന്തോഷം അറിയിച്ചിരുന്നു. ഇത്ര പെട്ടെന്ന് കുഞ്ഞോ, അതൊരു കുഞ്ഞിക്കൊച്ചല്ലേ എന്നായിരുന്നു ഞങ്ങളെ അറിയാത്തവരുടെ പ്രതികരണം. സോഷ്യല്‍മീഡിയയിലൂടെയായി ചിലരൊക്കെ ഇതേക്കുറിച്ച് ചോദിച്ചിരുന്നു.

കല്യാണം കഴിഞ്ഞിട്ട് അധികം ആയില്ലല്ലോ, ഇവര്‍ അധികം യാത്രകളൊന്നും പോയില്ലല്ലോ എന്ന് ചോദിച്ചവര്‍ വരെയുണ്ടായിരുന്നു. ഒന്നിച്ചുള്ള നിമിഷങ്ങളെല്ലാം ആഘോഷമാക്കുന്ന ഞങ്ങള്‍ക്ക് യാത്രകളൊന്നും വിഷയമായിരുന്നില്ല. പെട്ടെന്ന് കുഞ്ഞതിഥി എത്തിയതിലൊന്നും ഞങ്ങള്‍ക്ക് സങ്കടമില്ല. അവളോടൊപ്പമാണ് ഇപ്പോഴത്തെ യാത്രകള്‍. അതും ഞങ്ങള്‍ ആഘോഷിക്കുന്നുണ്ടെന്നായിരുന്നു അന്ന് ആതിര മറുപടിയേകിയത്.

മെല്‍ബണില്‍ സെറ്റിലാണ്! മോള്‍ക്ക് 20 വയസായി! ഒരൊറ്റ കാര്യത്തിലാണ് കുറ്റബോധമെന്ന് ദീപ നായര്‍
മെല്‍ബണില്‍ സെറ്റിലാണ്! മോള്‍ക്ക് 20 വയസായി! ഒരൊറ്റ കാര്യത്തിലാണ് കുറ്റബോധമെന്ന് ദീപ നായര്‍

ഇപ്പോഴിതാ വീണ്ടും അമ്മയാവാനൊരുങ്ങുകയാണ് ആതിര. ഞങ്ങളുടെ കുഞ്ഞനുഗ്രഹം വരാനൊരുങ്ങുകയാണെന്ന് പറഞ്ഞായിരുന്നു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. അതീവ സുന്ദരിയായി നിറവയറില്‍ കൈവെച്ചായിരുന്നു ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. നിരവധി പേരായിരുന്നു ആതിരയ്ക്കും ജയേഷിനും ആശംസ അറിയിച്ചത്. മഞ്ച് സ്റ്റാര്‍ സിംഗറിലെ ആ കുഞ്ഞ് മുഖമാണ് ഇപ്പോഴും മനസിലുള്ളതെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.

ആറ്റുകാല്‍ പൊങ്കാല സീരിയല്‍ നടിമാരുടെ പരിപാടി? ഭക്തിയോ അതോ ഷോയോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സരിത
ആറ്റുകാല്‍ പൊങ്കാല സീരിയല്‍ നടിമാരുടെ പരിപാടി? ഭക്തിയോ അതോ ഷോയോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സരിത

ഇത് ആണ്‍കുഞ്ഞായിരിക്കുമെന്നുള്ള പ്രവചനങ്ങളുമുണ്ടായിരുന്നു. ജാനിക്ക് ബേബി ബ്രദര്‍ തന്നെ, അതില്‍ സംശയം വേണ്ടെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ഞങ്ങളുടെ കുടുംബം വലുതാവുകയാണ്, കൂടുതല്‍ അനുഗ്രഹിക്കപ്പെടുകയും എന്ന ക്യാപ്ഷനോടെയായിരുന്നു ഫാമിലി ഫോട്ടോ പോസ്റ്റ് ചെയ്തത്. അന്നും ഇന്നും മനസില്‍ ആ കുഞ്ഞുകുട്ടിയുടെ മുഖമാണ്. എല്ലാവിധ ആശംസകളും.

പെട്ടെന്ന് തന്നെ ആളെത്തട്ടെ. അമ്മ പഴയത് പോലെ പാട്ടിലേക്ക് തിരികെ എത്തട്ടെയെന്നുള്ള കമന്റുകളുമുണ്ടായിരുന്നു. സ്‌നേഹം അറിയിച്ചവര്‍ക്കെല്ലാം തിരിച്ച് നന്ദി അറിയിച്ച് ആതിര മറുപടി നല്‍കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ഡാന്‍സ് വീഡിയോ കണ്ടത് മുതല്‍ ആതിര ഗര്‍ഭിണിയാണോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X