വേദന വന്നു! നോര്‍മല്‍ ഡെലിവറി! ജാനി അനിയനെ കണ്ടപ്പോള്‍! കുഞ്ഞതിഥിയെക്കുറിച്ച് ആതിര മുരളി
അടുത്തിടെയായിരുന്നു ആതിര മുരളിക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. തുടക്കം മുതലേയുള്ള വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെയായി കാണിക്കുന്നുണ്ടായിരുന്നു. ജയേഷേട്ടന് റിഹേഴ്‌സലും, പരിപാടിയുമൊക്കെയുണ്ടായിരുന്നു ഞങ്ങള്‍ ആശുപത്രിയില്‍ പോവുമ്പോള്‍. ബേബി വന്ന ദിവസത്തെ വിശേഷങ്ങളായിരുന്നു പുതിയ വ്‌ളോഗിലൂടെ കാണിച്ചത്. മോള്‍ക്ക് പനിയായിരുന്നു. അതിന്റെയൊരു സങ്കടമുണ്ട്. റൂമൊക്കെ നേരത്തെ വിളിച്ച് ബുക്ക് ചെയ്തിരുന്നു. എസി റൂമായിരുന്നു ആവശ്യപ്പെട്ടത്. പക്ഷേ, അത് കിട്ടിയില്ല. ഏഴാമത്തെ നിലയിലാണെങ്കിലും അങ്ങനെ ചൂടുണ്ടായിരുന്നില്ല. ഒരു റൂമില്‍ എല്ലാം സെറ്റ് ചെയ്ത് ഇനി വേറെ റൂമിലേക്ക് പോവുന്നതിനോട് താല്‍പര്യമില്ല.
നോര്‍മല്‍ ഡെലിവറിയാവുമ്പോള്‍ ആകെ രണ്ടോ, മൂന്നോ ദിവസത്തെ കാര്യമേയുള്ളൂ. രാത്രി 12 മണിക്ക് വേദന വരാനുള്ള ഗുളിക തരാമെന്നാണ് പറഞ്ഞിട്ടുള്ളത്. അതിന് പോയാല്‍ പിന്നെ ഡെലിവറി കഴിഞ്ഞേ പുറത്തുവരുള്ളൂ. ജാനിക്ക് ഇങ്ങനെ പുറത്തൊക്കെ നടക്കണമെന്നായിരുന്നു. അവളുടെ പിന്നാലെ തന്നെ ഞാനും പോവുന്നത് കൊണ്ട് നല്ല രസമായിരുന്നു. പനിയുടെ അസ്വസ്ഥത ഉള്ളതുകൊണ്ട് ആകെ മൂഡോഫാണ്. മരുന്നൊക്കെ കുടിക്കാന്‍ നല്ല മടിയാണ്. എന്നെയും ബാധിക്കും എന്നുള്ളത് കൊണ്ട് എല്ലാവരും പിടിച്ചാണ് മരുന്ന് കൊടുത്തത്. താഴെയൊരു പാര്‍ക്കൊക്കെയുണ്ട്, അങ്ങനെയാണ് അമ്മ അവളെയും കൊണ്ട് പുറത്തേക്ക് പോയത്.

ലേബര്‍ റൂമിലേക്ക് പോവുന്നതിന് മുന്‍പ് ജയേഷേട്ടന്‍ വന്നിരുന്നു. പോയിട്ട് വരട്ടെ എന്നൊക്കെ ചോദിച്ചാണ് പോയത്. ജാനിക്ക് ഒന്നും മനസിലായില്ലായിരുന്നു. ഇടയ്ക്ക് പെയ്ന്‍ വന്ന് പോവുന്നുണ്ടായിരുന്നു. 14 മണിക്കൂറിന് ശേഷമായാണ് ആതിര റൂമിലേക്കെത്തിയത്. കുറേ വീഡിയോ ഒന്നും എടുക്കാന്‍ പറ്റിയില്ല. എന്താണ് പ്രസവത്തെക്കുറിച്ച് പറയാനുള്ളതെന്നായിരുന്നു ആതിര സുഹൃത്തുക്കളോട് ചോദിച്ചത്. എനിക്കൊന്നും കിട്ടുന്നില്ല. രണ്ടാമതും അച്ഛനായതിനാല്‍ സന്തോഷം എന്നായിരുന്നു ജയേഷ് പറഞ്ഞത്. ഇനി മൂന്നാമതും ആവാന്‍ റെഡിയാണ് എന്നും പറഞ്ഞിരുന്നു. ഞാനാണ് അനുഭവിക്കുന്നതെന്നായിരുന്നു ആതിരയുടെ കമന്റ്.
പ്രസവശേഷമായി റൂം മാറിയിരുന്നു. കുഞ്ഞതിഥി അങ്ങനെ ടൈമിലൊന്നും വരില്ല. അച്ഛനും അമ്മയും മാത്രമേ കുഞ്ഞിനെ കണ്ടിട്ടുള്ളൂ. ബന്ധുക്കളും, സുഹൃത്തുക്കളുമെല്ലാം എന്നെ കാണാന്‍ വന്നിരുന്നു. വന്നവര്‍ക്കാര്‍ക്കും ബേബിയെ കാണാന്‍ പറ്റിയില്ല. ഓക്‌സിജന്റെ ചെറിയൊരു കുറവുള്ളത് കൊണ്ട് ഒബ്‌സര്‍വേഷനില്‍ കിടത്തിയതിന് ശേഷമേ റൂമിലേക്ക് കൊണ്ടുവരുള്ളൂ എന്ന് പറഞ്ഞിരുന്നു. ഇറ്റ്‌സ് എ ബോയ് എന്ന് ബലൂണൊക്കെ വെച്ച് കാത്തിരിക്കുകയാണ് ഞങ്ങള്‍. എന്നെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അവനും നല്ല മാറ്റമുണ്ട്. വൈകാതെ റൂമിലേക്ക് എത്തിക്കാമെന്ന് പറഞ്ഞിരുന്നു.
ബേബി വന്നപ്പോള്‍ ജാനി നല്ല കൂളായിരുന്നു. ഉമ്മയൊക്കെ കൊടുത്ത് അവന്റെ അടുത്ത് തന്നെയായിരുന്നു അവള്‍. പൊതുവെ എല്ലാവരും പറയുന്നത് പോലെയുള്ള അസൂയയും, കുശുമ്പൊന്നും അവള്‍ക്കുണ്ടായിരുന്നില്ല. പ്രതീക്ഷിച്ച പോലെയൊന്നുമായിരുന്നില്ല അവളുടെ പെരുമാറ്റം. അവിടത്തെ അനുഭവത്തെക്കുറിച്ച് ചോദിച്ച് ചെറിയൊരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. 26 നായിരുന്നു അഡ്മിറ്റായത്. ഒന്നാം തീയതി ഞങ്ങള്‍ വീട്ടിലേക്ക് എത്തി. ജാനിയോട് ഹാപ്പിയാണോ എന്ന് ചോദിക്കുമ്പോള്‍ അതെ എന്നായിരുന്നു മറുപടി. ജയേഷേട്ടനൊക്കെ ചുമയും പനിയുമാണ്. ഇപ്പോഴത്തെ വൈറല്‍ ഫീവറാണ്. എനിക്ക് ചെറിയ രീതിയില്‍ ജലദോഷം വന്നിരുന്നു. അഞ്ച് ദിവസം കഴിഞ്ഞത് ആശുപത്രിയിലാണെന്ന ഫീലൊന്നുമുണ്ടായിരുന്നില്ലെന്നും ആതിര പറഞ്ഞിരുന്നു.


Click it and Unblock the Notifications