നായിക തിരയില്‍പ്പെടുന്ന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ചിലങ്കയ്ക്ക് സംഭവിച്ചത്? ഞെട്ടിയോ?

By Nimisha

മിനിസ്‌ക്രീനില്‍ റേറ്റിങ്ങില്‍ ഏറെ മുന്നിലുള്ള പരമ്പരയാണ് ആത്മസഖി. മഴവില്‍ മനോരമയിലാണ് ഈ പരമ്പര പ്രേക്ഷേപണം ചെയ്യുന്നത്. പതിവ് പരമ്പരകളില്‍ നിന്നും വ്യത്യസ്തമായി ഒരുക്കിയ ഈ പരമ്പരയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. സീരിയലുകളുടെ മനശാസ്ത്രത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന സംഗീത മോഹനാണ് സീരിയലിന് കഥയൊരുക്കിയത്.

വിജയകരമായി മുന്നേറുന്ന പരമ്പര ക്ലൈമാക്‌സിലേക്ക് കടക്കുകയാണ്. ഈ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ അഭിനേത്രിയാണ് ചിലങ്ക എസ് ദീദു. പേര് പറഞ്ഞാല്‍ മനസ്സിലാവില്ലെങ്കിലും ആത്മസഖിയിലെ ചാരുലതയെന്ന പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് ആളെ മനസ്സിലാവും.

ആത്മസഖിയുടെ റേറ്റിങ്ങ്

ആത്മസഖിയുടെ റേറ്റിങ്ങ്

സൗപര്‍ണ്ണിക ക്രിയേഷന്‍സിന്റെ ബാനറില്‍ മോഹന്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന പരമ്പരയാണ് ആത്മസഖി. മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്യുന്ന പരമ്പരകളില്‍ റേറ്റിങ്ങില്‍ ഏറെ മുന്നിലാണ് ആത്മസഖി.

ചാരുലതയെന്ന കഥാപാത്രം

ചാരുലതയെന്ന കഥാപാത്രം

ആതമസഖിയില്‍ ചാരുലതയെന്ന കഥാപാത്രത്തെയാണ് ചിലങ്ക അവതരിപ്പിക്കുന്നത്. അല്‍പ്പം നെഗറ്റീവ് ടെച്ചുള്ള കഥാപാത്രമാണെങ്കില്‍ക്കൂടിയും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്.

തൊട്ടാവാടി ടൈപ്പ് കഥാപാത്രം

തൊട്ടാവാടി ടൈപ്പ് കഥാപാത്രം

വിജയകരമായി മുന്നേറുന്ന ആത്മസഖിയില്‍ തുടക്കത്തില്‍ തൊട്ടാവാടിയായ കഥാപാത്രമായാണ് ചാരുലത പ്രത്യക്ഷപ്പെട്ടത്. മുന്‍പ് മറ്റൊരു താരമായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീടാണ് ചിലങ്കയ്ക്ക് ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്.

സത്യനും നന്ദിതയ്ക്കുമിടയിലെ വില്ലത്തി

സത്യനും നന്ദിതയ്ക്കുമിടയിലെ വില്ലത്തി

എസിപി സത്യജിത്തും ഡോക്ടര്‍ നന്ദിതയും തമ്മിലുള്ള പ്രണയത്തിനിടയില്‍ വില്ലത്തിയായി എത്തിയതാണ് ചാരുലത. സാഹചര്യ സമ്മര്‍ദ്ദം കാരണം സത്യനും നന്ദിതയ്ക്കും ഒന്നിക്കാന്‍ കഴിഞ്ഞില്ല. സത്യന്‍ ചാരുലതയുടെയും അഭിലാഷ് നന്ദിതയുടെയും ജീവിതത്തിലേക്ക് കടന്നുവന്നു.

തൊട്ടാവാടിയില്‍ നിന്നും മോചനം

തൊട്ടാവാടിയില്‍ നിന്നും മോചനം

തുടക്കത്തില്‍ തൊട്ടാവാടിയായെത്തിയ ചാരുലത പിന്നീട് വില്ലത്തരവും സ്വാര്‍ത്ഥതയും പ്രകടിപ്പിക്കുന്നു. കിങ്ങിണി മോളും സത്യജിത്തുമായി ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറാന്‍ സത്യനെ പ്രേരിപ്പിക്കുന്നു. നന്ദിതയും സത്യനും തമ്മിലുള്ള കൂടിക്കാഴ്ച ഒഴിവാക്കുന്നതിന് വേണ്ടിയാണ് ചാരുലത ഇത്തരമൊരു തീരുമാനമെടുത്തത്.

നെഗറ്റീവ് പ്രതികരണങ്ങള്‍

നെഗറ്റീവ് പ്രതികരണങ്ങള്‍

സത്യനും നന്ദിതയ്ക്കുമിടയില്‍ തടസ്സമായി നില്‍ക്കുന്ന ചാരുലതയോട് പ്രേക്ഷകര്‍ക്ക് അത്ര പ്രിയമില്ല. പലപ്പോഴും നെഗറ്റീവ് പ്രതികരണമാണ് താരത്തിന് ലഭിക്കുന്നത്. എന്നാല്‍ ഒരു അഭിനേത്രിയെന്ന നിലയില്‍ മികച്ച സ്വീകാര്യതയാണ് ചിലങ്കയ്ക്ക് ലഭിച്ചത്.

ക്ലൈമാക്‌സിലേക്ക് കടക്കുന്നു

ക്ലൈമാക്‌സിലേക്ക് കടക്കുന്നു

ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുന്ന ആത്മസഖി ക്ലൈമാക്‌സിലേക്ക് കടക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പരമ്പരയുടെ ക്ലൈമാക്‌സ് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

പ്രിയപ്പെട്ടവരായി മാറിയവര്‍

പ്രിയപ്പെട്ടവരായി മാറിയവര്‍

ആത്മസഖിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റെയ്ജന്‍, അവന്തിക മോഹന്‍, പ്രതീക്ഷ, ചിലങ്ക, സഞ്ജീവ് പിള്ള, ബീന ആന്റണി, മനോജ് എന്നിവര്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയിരിക്കുകയാണ്.

സംഗീത മോഹന്റെ കഥ

സംഗീത മോഹന്റെ കഥ

മിനിസ്‌ക്രീന്‍ പരമ്പരകളില്‍ നിറഞ്ഞു നിന്നിരുന്ന താരമായ സംഗീത മോഹനാണ് ആത്മസഖിക്ക് കഥയൊരുക്കുന്നത്. പരമ്പരകളുടെ മനശാസ്ത്രത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ അഭിനേത്രി തന്നെയാണ് തിരക്കഥയൊരുക്കുന്നതെന്ന പ്രത്യേകതയും ഈ പരമ്പരയ്ക്ക് സ്വന്തമാണ്.

തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടയില്‍

തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടയില്‍

സീരിയലില്‍ അഭിനയിക്കുന്നതിന് മുന്‍പേ തന്നെ ചിലങ്ക സിനിമയില്‍ അഭിനയിച്ചിരുന്നു. ഇരണ്ടു മനം വീണ്ടും എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടയിലുണ്ടായ അനുഭവത്തെക്കുറിച്ച് അടുത്തിടെയാണ് താരം തുറന്നുപറഞ്ഞത്.

യഥാര്‍ത്ഥത്തിലും സംഭവിച്ചു

യഥാര്‍ത്ഥത്തിലും സംഭവിച്ചു

നായികയായി അഭിനയിക്കുന്ന ചിലങ്ക കടല്‍ത്തിരയില്‍ അകപ്പെട്ടു പോവുന്ന രംഗമായിരുന്നു ചിത്രീകരിക്കുന്നത്. എന്നാല്‍ അത് ശരിക്കും സംഭവിക്കുകയായിരുന്നുവെന്ന് താരം പറയുന്നു.

മരണത്തെ മുഖാമുഖം കണ്ടു

മരണത്തെ മുഖാമുഖം കണ്ടു

മരണത്തെ മുഖാമുഖം കണ്ടൊരു നിമിഷം കൂടിയായിരുന്നു അത്. ജീവന്‍ പോകാന്‍ പോകുന്നതിന്റെ എല്ലാ അവസ്ഥയും താന്‍ നേരില്‍ അനുഭവിച്ചു.

ഇപ്പോഴും പേടി

ഇപ്പോഴും പേടി

അന്ന് സംഭവിച്ചതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും പേടി തോന്നും. അത്രയ്ക്കും പേടിച്ചു പോയിരുന്നു അന്ന്. സിനിമയിലെയും സീരിയലിലെയും അനുഭവങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് ഈ സംഭവമാണ്.

 ജീവന്‍ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല

ജീവന്‍ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല

ചിത്രീകരണത്തിനിടയില്‍ തിരമാലയില്‍പ്പെട്ടു പോയപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ തന്റെ വെപ്രാളം കണ്ട് അച്ഛനാണ് ഓടി വന്ന് തന്നെ രക്ഷപ്പെടുത്തിയത്.

ജീവിതത്തിലെ വലിയ ദുരന്തം

ജീവിതത്തിലെ വലിയ ദുരന്തം

ഇതുവരെയുള്ള ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ ദുരന്തമാണ് ഇതെന്നും താരം പറയുന്നു. ഇരണ്ടുമനം വീണ്ടും എന്ന സിനിമയില്‍ നായികയായാണ് ചിലങ്ക വേഷമിട്ടത്.

മറ്റ് സിനിമകള്‍

മറ്റ് സിനിമകള്‍

പൊന്നിയെന്ന നായികാ വേഷത്തിന് ശേഷം വിനയന്‍ സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍സിലൂടെ ചിലങ്ക മലയാള സിനിമയിലെത്തി. അധ്യാപികയായാണ് ഈ ചിത്രത്തിലെത്തിയത്.

ദിലീപ് ചിത്രത്തിലും അഭിനയിച്ചു

ദിലീപ് ചിത്രത്തിലും അഭിനയിച്ചു

സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത വില്ലാളിവീരന്‍ എന്ന ദിലീപ് ചിത്രത്തിലും ചിലങ്ക അഭിനയിച്ചിരുന്നു. വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെമായിരുന്നില്ല താരത്തിന് ലഭിച്ചത്.

മിനിസ്‌ക്രീനിലേക്ക്

മിനിസ്‌ക്രീനിലേക്ക്

മായാമോഹിനി എന്ന സീരിയലിലൂടെയാണ് ചിലങ്ക മിനിസക്രീനില്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് അമൃതവര്‍ഷിണി എന്ന സീരിയലിലും അഭിനയിച്ചു. എന്നാല്‍ ആത്മസഖിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X