Just In
- 11 min ago
ഏയര്ഹോസ്റ്റസാവാന് അനുഭവിച്ച കഷ്ടപാടുകളെ കുറിച്ച് അലക്സാന്‍ഡ്ര
- 43 min ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 1 hr ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 1 hr ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
അമേരിക്കയിൽ പുതുയുഗ പിറവി; ജോ ബൈഡൻ അധികാരത്തിലേക്ക്.. ചരിത്രം കുറിച്ച് കമല ഹാരിസും
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മൂന്ന് പ്രണയം പൊളിഞ്ഞു, നാലാമത്തേത് നടക്കുന്നുവെന്ന് റെയ്ജന്, കക്ഷി അഭിനയ രംഗത്തുള്ളയാളല്ലെന്ന് താരം
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് റെയ്ജന്. ആത്മസഖിയെന്ന സീരിയലിലൂടെയായിരുന്നു താരം ആരാധകരുടെ സ്വന്തമായി മാറിയത്. എസിപി സത്യജിത്തായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മിനിസ്ക്രീനിലെ പൃഥ്വിരാജായാണ് റെയ്ജനെ വിശേഷിപ്പിക്കാറുള്ളത്. ആത്മസഖിക്ക് ശേഷമായാണ് റെയ്ജന് പ്രിയപ്പെട്ടവളുമായെത്തിയത്. ഈ പരമ്പരയിലും നായികയായെത്തിയത് അവന്തിക മോഹനായിരുന്നു. ലോക് ഡൗണായതോടെ താരം ഈ പരമ്പരയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.
മോഡലിംഗില്‍ നിന്നും അഭിനയ രംഗത്തേക്കെത്തിയ റെയ്ജന് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹവും മനസ്സിലുണ്ട്. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന തിങ്കള്ക്കലമാനിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എംആര്‍ ഗോപകുമാര്‍, കൃഷ്ണ, ശാലു മേനോന് തുടങ്ങി വന്‍താരനിരയാണ് ഈ പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്. സ്ക്രീനിലെ വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞുള്ള റെയ്ജന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിനിടയിലായയിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

പ്രണയത്തിലാണ്
മിനിസ്ക്രീനിലെ പൃഥ്വിരാജ് പ്രണയത്തിലാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളുമായി നേരത്തെ ആരാധികമാര്‍ എത്തിയിരുന്നു. അനുശ്രീയും റെയ്ജനും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്. അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്ന് പറഞ്ഞ് ഇരുവരും എത്തിയതോടെയായിരുന്നു യാഥാര്‍ത്ഥ്യം പുറത്തുവന്നത്. താന്‍ പ്രണയത്തിലാണെന്നായിരുന്നു ലേറ്റസ്റ്റ് അഭിമുഖത്തില്‍ താരം പറഞ്ഞത്. ഇന്‍ഡസ്ട്രിയിലുള്ള ആളാണോയെന്ന് അവതാരക ചോദിച്ചപ്പോള്‍ അല്ലെന്നുള്ള മറുപടിയായിരുന്നു താരം നല്‍കിയത്.

നാലാമത്തേത്
മൂന്ന് പ്രണയവും പരാജയമായിരുന്നു. നാലാമത്തേത്് നടന്നുകൊണ്ടിരിക്കുന്നു. ഇതിലൊരു തീരുമാനമാക്കണം. അഭിനയമേഖലയെക്കുറിച്ച് അറിയാവുന്ന തന്നെ ശരിക്കും മനസ്സിലാക്കിയ ആളാണ് ഇപ്പോഴത്തെ പ്രണയിനി. ഇനിയൊരു പരാജയത്തെ നേരിടേണ്ടി വരില്ലെന്നാണ് താന്‍ കരുതുന്നതെന്നും താരം പറഞ്ഞിരുന്നു. നിലവില്‍ കൂടുതല്‍ സമയവും വിളിക്കുന്നത് അവളെയാണെന്നും റെയ്ജന് പറയുന്നു. അഭിനയ മേഖലയില്‍ നിന്നുള്ള ആളല്ലെന്ന് പറഞ്ഞതോടെ ആരാണ് ആ പ്രണയിനിയെന്നറിയാനായുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

അവന്തികയെക്കുറിച്ച്
ആത്മസഖിയില്‍ റെയ്ജന്റെ നായികയായെത്തിയത് അവന്തിക മോഹനായിരുന്നു. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. എസിപി സത്യജിത്തും ഡോക്ടര്‍ നന്ദിതയുമായാണ് ഇവരെത്തിയത്. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറുകയായിരുന്നു ഇരുവരും. ആത്മസഖി ക്ലൈമാക്സിലേക്ക് കടക്കുന്നതിനിടയിലായിരുന്നു അവന്തിക പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയത്. അമ്മയാവാനുള്ള തയ്യാറെടുപ്പിലാണെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും താരം പറഞ്ഞിരുന്നു.

തിരിച്ചുവരവിന്
ആത്മസഖിക്ക് ശേഷം പ്രിയപ്പെട്ടവളിന് വേണ്ടിയും ഇരുവരും ഒരുമിച്ചിരുന്നു. ലോക് ഡൗണായതോടെ അവന്തികയ്ക്ക് സെറ്റിലെത്താനായിരുന്നില്ല. തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും ആ കെമിസ്ട്രി വര്ക്കൗട്ടാവുന്നതിന് പിന്നിലെ കാരണം അതാണെന്നും റെയ്ജന് പറയുന്നു. ആളിപ്പോള്‍ അഭിനയത്തിലേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴും അവന്തികയുമായി സൗഹൃദമുണ്ടെന്നും താരം പറഞ്ഞിരുന്നു.

പ്രണയപരാജയം
മൂന്ന് പ്രണയപരാജയമുണ്ടായിട്ടുണ്ട് ജീവിതത്തില്‍. ആദ്യത്തേത് വേദനാജനകമായിരുന്നു. കോളേജ് പഠനത്തിനിടയിലായിരുന്നു അത് സംഭവിച്ചത്. അവര്‍ കുടുംബസമേതം വിദേശത്തായിരുന്നു. പഠനം കഴിഞ്ഞ് തിരിച്ചുപോയിരുന്നു. പിന്നീട് നാട്ടിലേക്ക് വന്നപ്പോഴാണ് വിവാഹിതയായെന്ന് പറഞ്ഞത്. വല്ലാതെ തകര്‍ന്നുപോയിരുന്നു ആ സമയത്ത്. രണ്ടും മുന്നൂം തേപ്പ് കിട്ടിയതോടെ അത് ശീലമായി. നാലാമത്തേത് വിവാഹത്തില്‍ കലാശിക്കുമെന്നാണ് കരുതുന്നതെന്നും താരം പറഞ്ഞിരുന്നു.