»   » പ്രതിഫലത്തിന്റെ കാര്യത്തില്‍ നന്ദിതയാണ് താരം.. സത്യന് ലഭിക്കുന്നത്? ആത്മസഖിയിലെ താരങ്ങളുടെ പ്രതിഫലം

പ്രതിഫലത്തിന്റെ കാര്യത്തില്‍ നന്ദിതയാണ് താരം.. സത്യന് ലഭിക്കുന്നത്? ആത്മസഖിയിലെ താരങ്ങളുടെ പ്രതിഫലം

Posted By:
Subscribe to Filmibeat Malayalam
ആത്മസഖി സീരിയലിലെ താരങ്ങളുടെ പ്രതിഫലം | filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് മഴവില്‍ മനോരമയില്‍ പ്രേക്ഷേപണം ചെയ്യുന്ന ആത്മസഖി. അഭിനേത്രി കൂടിയായ സംഗീതാ മോഹനാണ് സീരിയലിന് കഥയെഴുതുന്നത്. മോഹന്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന പരമ്പരയിലെ താരങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പതിവ് പരമ്പരകളില്‍ നിന്ന് വ്യത്യസ്തമായി സഞ്ചരിക്കുന്ന ഈ പരമ്പരയിലെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം.

ആദിക്ക് വേണ്ടി ഇത്ര റിസ്‌ക്കെടുക്കണോയെന്ന് പ്രണവിനോട് ഗോകുല്‍ ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി!

മോഹന്‍ലാലും ദിലീപും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നു.. ദിലീപ് മുട്ടുകുത്തുമോ? ആര് നേടും?

നന്ദിതാ മേനോനായി എത്തുന്ന അവന്തിക മോഹനാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. സത്യജിത്ത് ഐപിഎസ്സിനെ അവതരിപ്പിക്കുന്ന റെയ്ജന്‍, ഡോക്ടര്‍ അഭിലാഷായി വേഷമിടുന്ന സഞ്ജീവ് എം പിള്ള, നിയയെ അവതരിപ്പിക്കുന്ന പ്രതീക്ഷ തുടങ്ങിയവര്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിനിസ്‌ക്രീനിലെ മിന്നും താരമായ ബീന ആന്റണിയും മനോജും ഭാര്യഭര്‍ത്താക്കന്‍മാരായി ഈ സീരിയലില്‍ വേഷമിടുന്നുണ്ട്.

നന്ദിതയെ അവതരിപ്പിക്കുന്ന അവന്തികയ്ക്ക് ലഭിക്കുന്ന പ്രതിഫലം

മണിമുറ്റം തറവാട്ടിലെ മൂത്ത പുത്രിയായ ഡോക്ടര്‍ നന്ദിതയെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. നന്ദിതയെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അവന്തിക മോഹന് ദിവസം 8000 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്.

മിനിസ്‌ക്രീനിലെ മിന്നും താരമായി റെയ്ജന്‍

സത്യജിത്ത് ഐപിഎസെന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന റെയ്ജന് ഒരു ദിവസം 4000 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. മികച്ച പ്രേക്ഷക പിന്തുണയാണണ് ഈ താരത്തിന് ലഭിക്കുന്നത്.

ബീനാ ആന്റണിക്ക് ലഭിക്കുന്നത്

മിനിസ്‌ക്രീന്‍ പരമ്പരകളിലെ നിറസാന്നിധ്യമായി മാറിയ ബീനാ ആന്റണിയും ഭര്‍ത്താവ് മനോജും ഈ പരമ്പരയില്‍ വേഷമിടുന്നുണ്ട്. ഭാര്യാ ഭര്‍ത്തക്കാന്‍മാരായിത്തന്നെയാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. ബീനാ ആന്റണിക്ക് ദിവസം 7000 രൂപ ലഭിക്കുമ്പോള്‍ മനോജിന് 5000മാണ് ലഭിക്കുന്നത്.

പ്രതീക്ഷയ്ക്ക് ലഭിക്കുന്നത്

നന്ദിതയുടെ അനുജത്തി നിയയെ അവതരിപ്പിക്കുന്ന പ്രതീക്ഷയ്ക്ക് ഒരു ദിവസം 3500 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്.

ഡോക്ടര്‍ അഭിലാഷിന് ലഭിക്കുന്നത്

നന്ദിതയുടെ ഭര്‍ത്താവായ ഡോക്ടര്‍ അഭിലാഷിനെ അവതരിപ്പിക്കുന്ന സഞ്ജീവിന് 3500 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്.

ചാരുലതയ്ക്ക് ലഭിക്കുന്നത്

സത്യജിത്തിന്റെ ഭാര്യയായി വേഷമിടുന്ന ചിലങ്കയ്ക്ക് 3500 രൂപയാണ് ഒരു ദിവസം ലഭിക്കുന്നത്.

English summary
Atmasakhi serial stars remuneration.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam