'ഫെമിനിസ്റ്റാണെന്ന് പറഞ്ഞ് ആണുങ്ങളുടെ മേക്കിട്ട് കയറാതെ ഗെയിം കളിക്കുക'; ബിഗ് ബോസ് മത്സരാർഥികളോട് ആരാധകർ!
ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ മേഖലകളിൽ ഉള്ള വ്യത്യസ്തരായ മത്സരാർത്ഥികൾ ഒരു വീടിനുള്ളിൽ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ 100 ദിവസം കഴിയുന്നതാണ് ഷോ.
മലയാളം, ഹിന്ദി, കന്നട, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ ബിഗ് ബോസ് ഇപ്പോൾ നടക്കുന്നുണ്ട്. ഇവയിൽ മത്സരാർത്ഥികളായി വന്നവർ പിന്നീട് അഭിനേതാക്കൾ ആയിട്ടുമുണ്ട്.
കേരളക്കരയിൽ ഇപ്പോൾ മലയാളം ബിഗ് ബോസ് അഞ്ചിനെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. എന്തൊക്കെ സർപ്രൈസുകളായിരിക്കും ആരാധകർക്കായി അണിയറപ്രവർത്തകർ കാത്തുവെച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.

ഇനി മൂന്ന് ദിവസം മാത്രമാണ് അഞ്ചാം സീസൺ തുടങ്ങാൻ ബാക്കിയുള്ളത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുക എന്ന ചർച്ചകൾ സജീവമാണ്.
സിനിമാ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമെല്ലാം ഇക്കൂട്ടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതിനിടയിൽ മത്സരാർത്ഥികളെ സംബന്ധിച്ച ചെറിയ സൂചനകൾ അണിയറ പ്രവർത്തകർ പുറത്തുവിടുന്ന പ്രൊമോയിലൂടെ പ്രേക്ഷകർക്ക് ലഭിച്ച് കഴിഞ്ഞു.
അതേസമയം ഇപ്പോഴിത എൽജിബിടിക്യു, ഫെമിനിസ്റ്റ്, സോഷ്യൽ ആക്ടിവിസ്റ്റ് എന്നീ വിഭാഗത്തിൽപ്പെടുന്നവർ മത്സരാർഥികൾ ശ്രദ്ധിക്കേണ്ടവയെ കുറിച്ച് പ്രേക്ഷകർ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
യുട്യൂബർ രേവതിയാണ് പ്രേക്ഷകരിൽ നിന്നും നിർേദശങ്ങൾ സമാഹരിച്ച് വീഡിയോയായി അവതരിപ്പിച്ചത്. ആർട്ടിസ്റ്റുകൾ ബിഗ് ബോസിലേക്ക് പോകും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഞാൻ പോസ്റ്റിട്ടിരുന്നു.
അതുപോലെ തന്നെ എൽജിബിടിക്യു, ഫെമിനിസ്റ്റ്, സോഷ്യൽ ആക്ടിവിസ്റ്റ് എന്നിവർ ബിഗ് ബോസിലേക്ക് പോകും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഞാൻ പോസ്റ്റിട്ടിരുന്നു.
അതിൻ പ്രകാരം പ്രേക്ഷകർ പറഞ്ഞ നിർദേശങ്ങളാണ് താൻ ഇനി പറയാൻ പോകുന്നതെന്ന് പറഞ്ഞാണ് രേവതിയുടെ വീഡിയോ ആരംഭിക്കുന്നത്. 'ജാസ്മിൻ പോലുള്ള മത്സരാർഥികൾ ജെനുവിനിറ്റി കൂടിപ്പോയതിനാലാണ് ഹേറ്റേഴ്സ് കൂടിയതും കപ്പ് നഷ്ടമായതും.'
'ഈ വിഭാഗക്കാർക്ക് വളരെ അധികം സൈബർ അറ്റാക്ക് കഴിഞ്ഞ സീസണിൽ ലഭിച്ചിരുന്നു. എൽജിബിടിക്യു കമ്യൂണിറ്റിയിൽ പെടുന്നവരെ മാനസീകമായി ദ്രോഹിക്കരുത്.'
'അവരെ മോശം പേരുവിളിച്ച് താഴ്ത്തി കെട്ടരുത് എന്നാണ് പ്രേക്ഷകരോട് പറയാനുള്ളതെന്നും രേവതി വീഡിയോയിൽ പറഞ്ഞു. ആളുകളെ ഇംപ്രസ് ചെയ്യിപ്പിച്ചാലാണ് ബിഗ് ബോസ് ജയിക്കാനാവുക.'
'എൽജിബിടിക്യു, ഫെമിനിസ്റ്റ്, സോഷ്യൽ ആക്ടിവിസ്റ്റ് തുടങ്ങിയ കമ്യൂണിറ്റിയിൽ നിന്ന് വരുന്നവരാണ് നിങ്ങൾ എങ്കിൽ റിയലായി നിൽക്കുക.'
'നിങ്ങളുടെ ഗെയിം നന്നായാൽ ആളുകൾ നിങ്ങളെ സപ്പോർട്ട് ചെയ്യും. ഗെയിം കളിക്കാനാണ് പോകുന്നതെന്ന് മറക്കാതിരിക്കുക.'

'വല്ലാതെ ജെനുവിനാകാതിരിക്കുക. പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയരുത്. ബിഗ് ബോസ് തമിഴിൽ ടോപ്പ് 3യിൽ എത്തിയ ഷിവിന്റെ ഗെയിം കണ്ട് മനസിലാക്കി ഹൗസിലേക്ക് പോകുന്നതും ഗുണം ചെയ്യും.'
'ഹൗസിലെ ആരേയും നിങ്ങൾ വിശ്വസിക്കരുത്. ഒരു മത്സരാർഥിക്കെതിരെ മാത്രം കളിക്കാതിരിക്കുക. അപ്പോൾ നിങ്ങൾക്കെതിരെ നെഗറ്റീവ് വരും. ജെസ്ല കളിച്ചത് രജിത്ത് കുമാറിനെതിരെയായിരുന്നു.'
'അതുപോലെ ജാസ്മിൻ റോബിനെതിരെ മാത്രമാണ് കളിച്ചത്. അതൊക്കെ അവർക്ക് വലിയ നെഗറ്റീവുണ്ടാക്കി. നിങ്ങൾ നിങ്ങളുടെ ഗെയിമിലൂടെ പ്രേക്ഷകരിൽ ഇഷ്ടം ജനിപ്പിക്കുക.'
'അതുപോലെ മെയിൻ ഷോവനിസ്റ്റുകളെ തിരുത്താൻ നിൽക്കാതെ ഗെയിം കളിക്കുക. ഫെമിനിസ്റ്റാണെന്ന് പറഞ്ഞ് എല്ലാ ആണുങ്ങളുടേയും മേക്കിട്ട് കയറി സമയം കളയാതെ ഗെയിം കളിച്ച് ആരാധകരെ നേടുക. എന്റർടെയ്മെന്റാണ് പ്രേക്ഷകർക്ക് ആവശ്യം.'
'അത് കൊടുക്കാൻ നിങ്ങൾക്ക് സാധിച്ചാൽ തന്നെ പ്രേക്ഷക പ്രീതി ലഭിക്കുമെന്നാണ്' പ്രേക്ഷകരുടെ നിർദേശങ്ങളെ കുറിച്ച് സംസാരിച്ച് രേവതി പറഞ്ഞത്.
മാര്‍ച്ച് 26 ഞായറാഴ്ചയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് തുടക്കമാവുന്നത്. ഉദ്ഘാടന എപ്പിസോഡ് രാത്രി 7 മുതല്‍ ആരംഭിക്കും. ഏഷ്യാനെറ്റ് ചാനലിന് പുറമെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ 24 മണിക്കൂറും ഷോ സ്ട്രീം ചെയ്യും.


Click it and Unblock the Notifications