ബിഗ് ബോസില്‍ ടിക്ക് ടോക്ക് താരങ്ങളെ പങ്കെടുപ്പിക്കണം! കൂടൂതല്‍ പേരും പറയുന്നത് ഈ താരത്തെ

By Midhun Raj

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണ്‍ വിജയകരമായിട്ടാണ് നേരത്തെ പൂര്‍ത്തിയായിരുന്നത്. സാബു മോന്‍ ആദ്യ ഭാഗത്തില്‍ വിജയി ആയപ്പോള്‍ രണ്ടാം സീസണിനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ സീസണ്‍ ഉടന്‍ വരുമെന്ന എഷ്യാനെറ്റിന്റെ പ്രഖ്യാപനം ഉണ്ടായത്. മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുന്ന പരിപാടിക്കായി വലിയ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.

bigg boss

ബിഗ് ബോസ് രണ്ടാം സീസണിലെ മല്‍സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന് അറിയാന്‍ എല്ലാവരും കാത്തിരിക്കുKയാണ്. മല്‍സരാര്‍ത്ഥികള്‍ക്കായുളള തിരച്ചില്‍ ആരംഭിച്ചുകഴിഞ്ഞെന്നും ഈ വര്‍ഷം അവസാനത്തോടെ പുതിയ സീസണ്‍ ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മല്‍സരാര്‍ത്ഥികളെ നിര്‍ദ്ദേശിക്കുവാനുളള അവസരം എഷ്യാനെറ്റ് തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ഒരുക്കിയിട്ടുണ്ട്. നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നൊരു പേര് ടിക്ക് ടോക്ക് താരം അഖില്‍ സറിന്റെതാണ്. കുറെയധികം പേരാണ് അഖിലിന്റെ പേര് നി്ര്‍ദ്ദേശിച്ചിരിക്കുന്നത്.

അതേസമയം തന്നെ ടിക്ക് ടോക്ക് താരം ഫുക്രുവിന്റെ പേരും കമന്റ് ബോക്‌സില്‍ വരുന്നുണ്ട്. ബിഗ് ബോസ് മല്‍സരാര്‍ത്ഥികളായി ബഡായി ബംഗ്ലാവ് താരം ആര്യ, രഹ്ന ഫാത്തിമ തുടങ്ങിയവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്.അതേസമയം ഇക്കാര്യത്തിലൊന്നും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. ഇത്തവണയും 16 മല്‍സരാര്‍ത്ഥികള്‍ തന്നെയാകും ബിഗ് ബോസ് മലയാളത്തില്‍ എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X